scorecardresearch

നി പോയ് പൊളിക്ക്; ഐഎസ്എല്ലിലേക്ക് ചേക്കേറിയ സഹോദരന് ആശംസയുമായി പോഗ്ബ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് മടങ്ങാനൊരുങ്ങുകയാണ് പോഗ്ബയും

Paul Pogba, AT Mohun Began

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചൂവട് മാറ്റിയിരിക്കുകയാണ് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്ലോറന്റീന്‍. എടികെ മോഹന്‍ ബഗാനിലേക്കാണ് ഫ്ലോറന്റീനിന്റെ വരവ്. സഹോദരന് ആശംസയുമെയെത്തിയിരിക്കുകയാണ് പോഗ്ബ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കെറുന്ന പോഗ്ബ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഫ്ലോറന്റീന് ആശംസകള്‍ നേര്‍ന്നത്. പുതിയ ക്ലബ്ബില്‍ ചേരുന്ന നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു, പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

31 കാരനായ ഫ്ലോറന്റീന്‍ മധ്യനിര താരമാണ്. ഫ്രഞ്ച് ലീഗിന് പുറമെ അമേരിക്കയിലും ടര്‍ക്കിയിലും താരം തിളങ്ങിയിട്ടുണ്ട്. “എടികെ മോഹന്‍ ബഗാനില്‍ ചേരുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. മികച്ച ചരിത്രവും വലിയ ആരാധകരുമുള്ള ക്ലബ്ബാണ്. ഏഷ്യയിലെ തന്നെ വിലമതിക്കാനാവാത്ത ക്ലബ്ബുകളില്‍ ഒന്ന്,” ഫ്ലോറന്റീന വ്യക്തമാക്കി.

എഎഫ്സി കിരീടം ലക്ഷ്യമാക്കി മോഹന്‍ ബഗാനെ സജ്ജമാക്കുകയാണ് യുവാന്‍ ഫെറാന്‍ഡൊ. ഫ്ലോറന്റിന് മുന്‍പ്, ഓസ്‌ട്രേലിയൻ സെന്റർ ഹാഫ് ബ്രണ്ടൻ ഹാമിലിനെയും ബഗാന്‍ ടീമിലെത്തിച്ചിരുന്നു. പിന്നില്‍ നിന്ന് ടീമിനെ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരമെന്നാണ് ഫ്ലോറന്റീനിനെക്കുറിന്റെ ഫെറാന്‍ഡൊ പറഞ്ഞത്.

Also Read: സാദിയോ മാനെയ്ക്ക് പിന്നാലെ സലായും ലിവർപൂൾ വിടുന്നോ?

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Paul pogba sends wishes to his brother after mohun bagan switch