കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

നെയ്മര്‍ ബാഴ്സയിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം പല തവണ മെസി തുറന്നു പറഞ്ഞിട്ടുമുണ്ട്

Lionel Messi, Neymar

റിയോ ഡി ജനീറോ: 90 മിനിറ്റുകള്‍ ലോകം രണ്ടായി. ഒരു വശത്ത് ബ്രസീലും മറുവശത്ത് അര്‍ജന്റീനയും. നെയ്മറിനായും മെസിക്കായും ആരാധകര്‍ വീടുകളില്‍ ഇരുന്ന് ആര്‍ത്തു വിളിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ഇരുടീമിലേയും താരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.

നെയ്മറും കൂട്ടരും സ്വന്തം മൈതാനത്ത് തോല്‍വി ഏറ്റുവാങ്ങി. മെസിയും സംഘവും തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷത്തിലും. എന്നിരുന്നാലും മെസി കപ്പുയര്‍ത്തണമെന്ന് ആഗ്രഹിച്ചവരായിരുന്നു കായിക പ്രേമികള്‍.

കാല്‍പന്തിന്റെ മാന്ത്രികത കാലുകളില്‍ ഒളിപ്പിച്ചവന് കിരീടം നേടാതെ കളം വിടാനാകില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഒരു പക്ഷെ തന്റെ സുഹൃത്തിന്റെ സന്തോഷത്തില്‍ നെയ്മറും ആനന്ദം കണ്ടെത്തിയിട്ടുണ്ടാവണം.

അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്കിടയിലേക്ക് ഒരു മഞ്ഞക്കുപ്പായക്കാരന്‍ നടന്നെത്തി. കണ്ണുകള്‍ നിറഞ്ഞെത്തിയ നെയ്മറിനെ മെസി നെഞ്ചോട് ചേര്‍ത്തു. ആലിംഗനം ചെയ്തു. ആശ്വസിപ്പിച്ചു. മാരക്കാനയില്‍ ഇന്നുണ്ടായ സുന്ദര നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.

താരങ്ങള്‍ കളം വിട്ടപ്പോഴും മെസിക്കൊപ്പം സമയം ചിലവിട്ടു നെയ്മര്‍. ബാഴസലോണയില്‍ ഇരുവരും കളിച്ച കാലത്തെ സൗഹൃദം ഇന്നും തുടരുകയാണ്. നെയ്മര്‍ ബാഴ്സയിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം പല തവണ മെസി തുറന്നു പറഞ്ഞിട്ടുമുണ്ട്.

കളിക്ക് ശേഷം മൈതാനത്ത് നിന്ന് തന്റെ കുടുംബത്തെ വീഡിയോ കോളിലൂടെ കോപ്പ മെഡല്‍ കാണിക്കുന്ന മെസിയുടെ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്.

Also Read: മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ്

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Neymar and messi after copa america 2021 final

Next Story
England vs Italy, UEFA EURO 2020 Final, Live Streaming: വെംബ്ലിയില്‍ ചരിത്രമെഴുതാന്‍ ഇംഗ്ലണ്ട്, മറുവശത്ത് ഇറ്റലി; മത്സരം എവിടെ, എങ്ങനെ കാണാം?UEFA EURO, England, Italy
The moderation of comments is automated and not cleared manually by malayalam.indianexpress.com