ഖത്തര്‍ ലോകകപ്പില്‍ കീരിടം നേടാന്‍ സാധ്യത ഫ്രാന്‍സിനും ബ്രസീലിനുമാണെന്ന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസി. നീണ്ടകാലയളവായി ഒന്നിച്ച് കളിക്കുന്ന നിരവധി താരങ്ങള്‍ ഇരുടീമുകളിലുമുണ്ടെന്നും മെസി ചൂണ്ടിക്കാണിച്ചു.
ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ കാലാത്തും കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളാണെന്നും മെസി അഭിപ്രായപ്പെട്ടു. എന്നാല്‍ താരം ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് ഫ്രാന്‍സിനും ബ്രസീലിനുമായിരുന്നു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ്.
ബ്രസീലിനും ഫ്രാന്‍സിനും കൃത്യമായ പദ്ധതികളുണ്ടെന്നും പരിശീലകരുടെ മികവും എടുത്തുപറയേണ്ടതാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 35 മത്സരങ്ങളായി തോല്‍വിയറിയാതെ കുതിക്കുന്ന അര്‍ജന്റീനയെ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മെസി ഉള്‍പ്പെടുത്തിയിട്ടില്ല. ലയണല്‍ സ്കലോണി പരിശീലിപ്പിക്കുന്ന ടീം ബ്രസീലിനെ കീഴടക്കിയായിരുന്നു കഴിഞ്ഞ തവണ കോപ്പ അമേരിക്ക ജേതാക്കളായത്.
എന്നാല്‍ താരങ്ങള്‍ക്കേറ്റ പരിക്ക് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. പൗലൊ ഡിബാല്‍, എയ്ഞ്ചല്‍ ഡി മരിയയ്ക്കുമാണ് അടുത്തിടെ പരിക്ക് പറ്റിയത്.
സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ യുഎഇയാണ്. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം സൗദി അറേബിയക്കെതിരായാണ്. നവംബര്‍ 22-നാണ് മത്സരം. ഗ്രൂപ്പ് സിയില്‍ മെക്സിക്കോയും പോളണ്ടുമാണ് മറ്റ് രണ്ട് ടീമുകള്‍.