scorecardresearch

Liverpool vs Real Madrid: കണക്കു തീര്‍ക്കാന്‍ ലിവര്‍പൂള്‍; കിരിടം തിരിച്ചു പിടിക്കാന്‍ റയലും; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്

കാര്‍ലോസ് ആഞ്ചലോട്ടിയുടെ നേതൃത്വത്തിലിറങ്ങുന്ന റയലിന് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഒരു റോളര്‍ കോസ്റ്റര്‍ റൈഡിന് സമാനം തന്നെയായിരുന്നു

Liverpool vs Real Madrid: കണക്കു തീര്‍ക്കാന്‍ ലിവര്‍പൂള്‍; കിരിടം തിരിച്ചു പിടിക്കാന്‍ റയലും; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്
Photo: Facebook/ Real Madrid

Liverpool vs Real Madrid UEFA Champions League Final Live Streaming: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിന്റെ നെറുകയിലേക്ക് ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ 14 തവണ കിരീടം ചൂടിയ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെ നേരിടും. ഇന്ന് അര്‍ധരാത്രി 12.30 ക്ക് പാരീസില്‍ വച്ചാണ് മത്സരം.

കാര്‍ലോസ് ആഞ്ചലോട്ടിയുടെ നേതൃത്വത്തിലിറങ്ങുന്ന റയലിന് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഒരു റോളര്‍ കോസ്റ്റര്‍ റൈഡിന് സമാനം തന്നെയായിരുന്നു. നാല് മത്സരങ്ങളില്‍ പരാജയം രുചിച്ചെങ്കിലും വെള്ളിക്കിരീടത്തില്‍ മുത്തമിടാനുള്ള അവസരം ടീം പൊരുതി നേടി.

പ്രീ ക്വാര്‍ട്ടറില്‍ പി എസ് ജി, ക്വാര്‍ട്ടറില്‍ ചെല്‍സി ഒടുവില്‍ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി. മൂവര്‍ക്ക് മുന്നിലും വിറച്ചാണ് റയല്‍ ജയം പിടിച്ചെടുത്തത്. സെമിയിലെ രണ്ടാം പാദത്തില്‍ അവസാന നിമിഷത്തില്‍ കാഴ്ചവച്ച അവിശ്വസിനീയ കുതിപ്പാണ് അവസാന രണ്ടിലേക്ക് ടീമിനെ നയിച്ചത്.

മുന്‍നിരയില്‍ കരിം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗൊ എന്നിവരുടെ പ്രകടനമാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ ലൂക്ക മോഡ്രിച്ച്, കാസിമീറൊ, ക്രൂസ് ത്രയവും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമാണ്. എഡ്വാര്‍ഡൊ കാമിവിംഗയുടെ സബ്സ്റ്റിറ്റ്യൂഷനുകളും സീസണിലുടനീളം ഫലം കണ്ടിട്ടുണ്ട്.

മറുവശത്ത് 2018 ലെ ഫൈനലില്‍ ഏറ്റ പരാജയത്തിന്റെ മറുപടി നല്‍കാനായിരിക്കും ലിവര്‍പൂള്‍ പാരീസിലിറങ്ങുക. 3-1 നായിരുന്നു അന്ന് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. റയലിനായി ഗാരത് ബെയില്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ കരിം ബെന്‍സിമ ഒരു തവണം ലക്ഷ്യം കാണുകയും ചെയ്തു. സാദിയോ മാനെയാണ് ലിവര്‍പൂളിനായി ഒരു ഗോള്‍ മടക്കിയത്.

കളിക്കിടെ പരിക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് അന്ന് മൈതാനം വിടേണ്ടി വന്നു. ഇത്തവണ റയലിനോട് കണക്ക് തീര്‍ക്കുമെന്ന് തല നേരത്തെ തന്നെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. സല, മാനെ, റോബര്‍ട്ടൊ ഫെര്‍മീനൊ എന്നിവരാണ് യോര്‍ഗന്‍ ക്ലോപ്പിന്റെ പ്രധാന അസ്ത്രങ്ങള്‍.

ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, ജെയിംസ് മില്‍നര്‍, ആന്‍ഡി റോബര്‍ട്ട്സണ്‍, വാന്‍ ഡിജിക് എന്നിവരാണ് ഫൈനലില്‍ അന്തിമ ഇലവനില്‍ ഇടം പിടിക്കാനിടയുള്ള മറ്റ് താരങ്ങള്‍. പോര്‍ച്ചുഗലിന്റെ ജോട്ടയും ക്ലോപ്പിന്റെ ഗോളടി ആയുധങ്ങളില്‍ പ്രധാനിയാണ്.

Where and when is the Liverpool vs Real Madrid, UEFA Champions League final being played? എവിടെ വച്ചാണ് റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുന്നത്?

പാരിസില്‍ വച്ചാണ് റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുന്നത്.

What time does the Liverpool vs Real Madrid, UEFA Champions League final begin? റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എപ്പോഴാണ് ആരംഭിക്കുന്നത്?

റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന് അര്‍ധരാത്രി 12.30 ന് ആരംഭിക്കും.

Which TV channel will broadcast the Liverpool vs Real Madrid, UEFA Champions League final match? റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ 2,3,4 എന്നീ ചാനലുകളില്‍ ലഭ്യമാണ്.

Where can you live stream the Liverpool vs Real Madrid, UEFA Champions League final match ? റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് സോണി ലൈവില്‍ കാണാവുന്നതാണ്.

Also Read: രാജസ്ഥാന്‍ കന്നി കിരീടം ഉയര്‍ത്തുമ്പോള്‍ 13 വയസ്; ഓര്‍ത്തെടുത്ത് സഞ്ജു

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Liverpool vs real madrid uefa champions league final live streaming