scorecardresearch
Latest News

കരിയര്‍ പൂര്‍ണതയിലെത്തിക്കാന്‍ മെസി ഇറങ്ങുന്നു; ലുസൈലി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം

2019 കോപ്പ അമേരിക്കയില്‍ ബ്രസീലിനോട് 2-0 ന് പരാജയപ്പെട്ടതിന് ശേഷം അര്‍ജന്റീന ആര്‍ക്ക് മുന്നിലും തലകുനിച്ചിട്ടില്ല

കരിയര്‍ പൂര്‍ണതയിലെത്തിക്കാന്‍ മെസി ഇറങ്ങുന്നു; ലുസൈലി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം
Photo: Ranjith Mathew

FIFA World Cup 2022, Argentina vs Saudi Arabia: ലോകകപ്പ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ അഞ്ചാം ശ്രമത്തിനിറങ്ങുകയാണ് ലയണല്‍ മെസിയെന്ന മാന്ത്രികന്‍. ലോകകപ്പ് കളത്തില്‍ പന്തുകൊണ്ട് മിശിഹ മഴവില്ല് തീര്‍ക്കുന്നത് കാണാന്‍ ലുസൈലി സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് അര്‍ജന്റീനയുടെ കുപ്പായമിട്ട പതിനായിരങ്ങള്‍. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരായ മത്സരം ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ്.

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇത്തവണ മെസിയും കൂട്ടരും. മെസിയുടെ ഉജ്വല ഫോം തന്നെയാണ് കാരണം. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും അണിനിരക്കുന്ന അര്‍‍ജന്റീനയുടെ നിര കഴിഞ്ഞ 36 മത്സരങ്ങളിലായി തോല്‍വി അറിഞ്ഞിട്ടില്ല. ഇന്നൊരു ജയമോ സമനിലയോ നേടിയല്‍ പുതിയ റെക്കോര്‍ഡാണ് മെസിപ്പട സൃഷ്ടിക്കാന്‍ പോകുന്നത്.

ലോകഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കളികള്‍ തോല്‍വി അറിയാതെ മുന്നേറിയ ടീമെന്ന റെക്കോര്‍ഡ്. 2019 കോപ്പ അമേരിക്കയില്‍ ബ്രസീലിനോട് 2-0 ന് പരാജയപ്പെട്ടതിന് ശേഷം അര്‍ജന്റീന ആര്‍ക്ക് മുന്നിലും തലകുനിച്ചിട്ടില്ല. 1978, 1986 വര്‍ഷങ്ങളില്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്നീട് മികച്ച പ്രകടനം കാഴ്ചവച്ചത് 2014-ലാണ്.

Messi, Argentina, World Cup
Photo: Ranjith Mathew

2014-ല്‍ ഫൈനലിലെത്തിയെങ്കിലും ജര്‍മ്മനി കിരീടം ചൂടുന്നത് നിറകണ്ണുകളോട് നോക്കി നില്‍ക്കേണ്ടി വന്നിരുന്നു മെസിക്ക്. 2018 റഷ്യ ലോകകപ്പില്‍ അവസാന പതിനാറില്‍ ഒതുങ്ങേണ്ടിയും വന്നും. എന്നാല്‍ ഈ ലോകകപ്പില്‍ താരതമ്യേന ദുര്‍ബലരായ സൗദിയുടെ ഗോള്‍ വല നിറച്ച് ആത്മവിശ്വാസത്തോടെ തുടങ്ങുക എന്ന ലക്ഷ്യമായിരിക്കും അര്‍ന്റീനയ്ക്ക്.

2018-ല്‍ ആദ്യ റൗണ്ടില്‍ പുറത്തായ ടീമാണ് സൗദി. ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയം. അര്‍ജന്റീനയ്ക്ക് പുറമെ മെക്കിസ്ക്കോയും പോളണ്ടുമാണ് സൗദിക്കൊപ്പം സി ഗ്രൂപ്പിലുള്ളത്. രണ്ടാം റൗണ്ടിലേക്ക് കടക്കാണമെങ്കില്‍ മൂന്ന് അഗ്നിപരീക്ഷകളും സൗദി കടക്കണം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Lionel messi seeks history with argentina fans flow to lusaili stadium