scorecardresearch

‘ഒരു സെല്‍ഫി’; മെസിയെ വളഞ്ഞിട്ട് പിടിച്ച് ആരാധകര്‍; വീഡിയോ

മെസിയുടെ അമേരിക്കന്‍ സന്ദര്‍ശനം മേജര്‍ ലീഗ് സോക്കറിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്

Leo Messi
Photo: Facebook/ Copa America

മിയാമി: ആര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ കോപ്പ അമേരിക്ക കിരീടധാരണം ഫുട്ബോള്‍ ആരാധകരുടെ മനം നിറച്ച നിമിഷമായിരുന്നു.

കോപ്പയിലെ നേട്ടത്തിന് ശേഷം താരം ഇപ്പോള്‍ അമേരിക്കയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. മിയാമിയിലെ റസ്റ്റോറന്റില്‍ മെസിയുള്ളതറിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്.

പണികിട്ടിയതാകട്ടെ ബോഡി ഗാര്‍ഡുകള്‍ക്കും. ഒരു സെല്‍ഫി എന്ന ആവശ്യവുമായി മെസിക്ക് നേരെ ആരാധകര്‍ എത്തിയപ്പോള്‍ എസ്കേപ്പ് അടിക്കുക മാത്രമായിരുന്നു താരത്തിന് മുന്നിലുള്ള ഏക മാര്‍ഗം. മെസിയെ പൊതിഞ്ഞുകൊണ്ടാണ് ബോഡി ഗാര്‍ഡുകള്‍ സ്ഥലം വിട്ടത്.

മെസിയുടെ അമേരിക്കന്‍ സന്ദര്‍ശനം മേജര്‍ ലീഗ് സോക്കറിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ മെസിയും ബാഴ്സലോണയും പുതിയ കരാറുമായി മുന്നോട്ട് പോവുകയാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Lionel messi gets mobbed by hundreds of fans in miami