ക്ലബ്ബ് കരിയറില്‍ ചരിത്ര നേട്ടത്തിനരികെ പാരിസ് സെന്റ് ജര്‍മന്‍ (പി എസ് ജി) സൂപ്പര്‍ താരം ലയണല്‍ മെസി. ഫ്രെഞ്ച് ലീഗില്‍ ലില്ലെയ്ക്കെതിരെ ലക്ഷ്യം കണ്ടതോടെ ക്ലബ്ബ് കരിയറില്‍ താരത്തിന്റെ ഗോള്‍ നേട്ടം 699 ആയി.
ലില്ലെയ്ക്കതെരായ മത്സരത്തിന്റെ അവസാന നിമിഷമാണ് മെസി വിജയ ഗോള്‍ നേടിയത്. ഏഴ് ഗോള്‍ പിറന്ന മത്സരത്തില്‍ 4-3 എന്ന സ്കോറിനായിരുന്നു പി എസ് ജിയുടെ വിജയം. മൂന്ന് ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മെസിക്കായി.
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ 700 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരമാണ് മെസിക്ക് മുന്നിലുള്ളത്. റെക്കോര്‍ഡ് സ്വന്തമാക്കിയ ആദ്യ താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ്.
ലീഗില്‍ പി എസ് ജിയുടെ അടുത്ത മത്സരം ഒളിമ്പിക്യു ഡി മാര്‍സെയിലിനെതിരായാണ്. മാര്‍സെയിലിനോട് തോറ്റായിരുന്നു ഫ്രഞ്ച് കപ്പില്‍ നിന്ന് പി എസ് ജി പുറത്തായത്.