മെസി ബാഴ്സലോണയില്‍ തുടരില്ല; സ്ഥിരീകരിച്ച് ക്ലബ്ബ്

ക്ലബ്ബും താരവുമായുള്ള കരാര്‍ പുതുക്കിയില്ല.

Photo: Facebook/ FC Barcelona

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയില്‍ തുടരില്ല എന്ന് സ്ഥിരികരിച്ച് ക്ലബ്ബ് അധികൃതര്‍. ക്ലബ്ബും താരവുമായുള്ള കരാര്‍ പുതുക്കിയില്ല.

“ക്ലബ്ബും മെസിയും തമ്മില്‍ ഒരു കരാറില്‍ എത്തിയിരുന്നു. ഇന്നായിരുന്നു പുതിയ കരാർ ഒപ്പിടാനുള്ള അവസാന ദിനം. സാമ്പത്തികവും മറ്റു ചില തടസ്സങ്ങളും കാരണം മെസിയുമായുള്ള കരാര്‍ സംഭവിക്കില്ല,” ബാഴ്സലോണ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“ഈ പശ്ചാത്തലത്തില്‍ മെസി ബാഴ്സയില്‍ തുടരില്ല. കളിക്കാരന്റേയും ക്ലബ്ബിന്റേയും താത്പര്യങ്ങള്‍ ഒരു പോലെ എത്താത്തതില്‍ ഖേദിക്കുന്നു. ക്ലബ്ബിന്റെ പുരോഗതിക്ക് മെസി നല്‍കിയ സംഭാവനയ്ക്ക് നന്ദി. എല്ലാ ആശംസകളും നേരുന്നു,” പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

2000 ല്‍ ബാഴ്സയിലെത്തിയ മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനു വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല. 2004 ലാണ് താരം ബാഴസയുടെ സീനിയര്‍ ടീമില്‍ ഇടം നേടിയത്. പിന്നീട് ഇടം കാലിലെ വിസ്മയം ലോക മുഴുവന്‍ കണ്ടു. 21 വര്‍ഷം നീണ്ടു നിന്നു മെസിയും ബാഴ്സയും തമ്മിലുള്ള ആത്മബന്ധം.

ബാഴസലോണയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളും നേടി. ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ഗോള്‍ നേടിയ താരവും മെസയാണ്. നാല് തവണ ചാമ്പ്യന്‍സ് ലീഗും, പത്ത് തവണം സ്പാനിഷ് ലാ ലിഗ കിരീടവും സ്വന്തമാക്കി.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Leo messi not staying at fc barcelona

Next Story
സന്ദേശ് ജിങ്കൻ എ.ഐ.എഫ്.എഫ് മെൻസ് ഫുട്ബോളർ ഓഫ് ദ ഇയർSandesh Jhingan, Indian Football Team
The moderation of comments is automated and not cleared manually by malayalam.indianexpress.com