scorecardresearch

സന്തോഷ് ട്രോഫി: കിരീടം നിലനിര്‍ത്താന്‍ കേരളം; പുതുമുഖങ്ങളെ അണിനിരത്തി പടയ്ക്കിറങ്ങുന്നു

രാജസ്ഥാന്‍, ബീഹാര്‍, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍, മിസോറാം എന്നീ ടീമുകള്‍ക്കൊപ്പം രണ്ടാമത്തെ ഗ്രൂപ്പിലാണ് കേരളം

സന്തോഷ് ട്രോഫി: കിരീടം നിലനിര്‍ത്താന്‍ കേരളം; പുതുമുഖങ്ങളെ അണിനിരത്തി പടയ്ക്കിറങ്ങുന്നു
Photo: Nithin Krishnan

കോച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളടക്കം 22 അംഗങ്ങളാണ് ഇക്കുറി ടീമിലുള്ളത്. നിലവിലെ ജേതാക്കളായ കേരളം കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക.

രാജസ്ഥാന്‍, ബീഹാര്‍, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍, മിസോറാം എന്നീ ടീമുകള്‍ക്കൊപ്പം രണ്ടാമത്തെ ഗ്രൂപ്പിലാണ് കേരളം. ഡിസംബര്‍ 26-ന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരളത്തിന്റെ മത്സരങ്ങള്‍

ഡിസംബര്‍ 26 – രാജസ്ഥാന്‍
ഡിസംബര്‍ 29 – ബീഹാര്‍
ജനുവരി 01 – ആന്ധ്ര പ്രദേശ്
ജനുവരി 05 – ജമ്മു കശ്മീര്‍
ജനുവരി 06 – മിസോറാം

ടീം

മുന്നേറ്റനിര: ബി നരേഷ്, എം വിനീഷ്, ജോൺപോൾ.

മധ്യനിര: എം റാഷിദ്, റിസ്‍വാൻ അലി (കാസർഗോഡ്), നിജോ ഗിൽബർട്, പി അജീഷ് (തിരുവനന്തപുരം), റിഷിദത്ത് (തൃശൂർ)‌, വിശാഖ് മോഹൻ (എറണാകുളം), കെ കെ അബ്ദു റഹീം (മലപ്പുറം), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്).

പ്രതിരോധ നിര: കെ. അമീൻ, യു മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം), എം മനോജ്, ആർ ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ ജെറിറ്റൊ (തിരുവനന്തപുരം).

ഗോൾ കീപ്പർമാർ: പി എ അജ്മൽ (മലപ്പുറം), ടി വി അൽക്കേഷ് രാജ് (തൃശൂർ), വി മിഥുൻ (കണ്ണൂർ).

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala team for santosh trophy tournament announced