scorecardresearch

‘കഷ്ടതകള്‍ക്കിടയിലും പുഞ്ചിരി തൂകിയവള്‍’; മകളുടെ വിയോഗത്തില്‍ നീറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ

ശ്വാസകോശത്തേയും മറ്റ് അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസായിരുന്നു ആറ് വയസുകാരിയായ ജൂലിയറ്റയ്ക്ക്

‘കഷ്ടതകള്‍ക്കിടയിലും പുഞ്ചിരി തൂകിയവള്‍’; മകളുടെ വിയോഗത്തില്‍ നീറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ

മകളുടെ വിയോഗ വാര്‍ത്ത ഹൃദയഭേദകമായ കുറിപ്പിലൂടെ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനായിരുന്നു ലൂണയുടെ മകള്‍ ജൂലിയറ്റ അന്തരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

“ഏറെ വിഷമത്തോടെയാണ് എന്റെ മകള്‍ ജൂലിയറ്റയുടെ മരണ വിവരം നിങ്ങളെ അറിയിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ആറിനായിരുന്നു അവളുടെ വിയോഗം. അവളുടെ വേര്‍പാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്,” താരം കുറിച്ചു.

“ജീവിതത്തില്‍ ഏറെ സ്നേഹവും വാത്സല്യവും കാത്തുസൂക്ഷിച്ച അവള്‍ മികച്ച ഒരു ഉദാഹരണമായിരുന്നു. കഷ്ടതകള്‍ക്കിടയിലും അവള്‍ ചിരിച്ചു. അവളുടെ ഐ ലവ് യു ജീവിതത്തില്‍ കൂടുതല്‍ ഉര്‍ജം പകരുന്നതായിരുന്നു,” ലൂണ കൂട്ടിച്ചേര്‍ത്തു.

“എത്രയൊക്കെ കഷ്ടതകളിലൂടെ കടന്നു പോയാലും തോറ്റു പിന്മാറരുതെന്ന വലിയ പാഠം നി എന്നെ പഠിപ്പിച്ചു. എങ്ങനെ സ്നേഹിക്കണമെന്ന് നി എന്നെ പഠിപ്പിച്ചു. ഭീതിയുള്ള കാര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നി എനിക്ക് കാണിച്ചു തന്നു,” ലൂണ എഴുതി.

“സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നി പൊരുതി. ഇ കാര്യം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല,” ലൂണ കുറിപ്പ് അവസാനിപ്പിച്ചു. ശ്വാസകോശത്തേയും മറ്റ് അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന രോഗമാണിത്. ലൂണയുടെ മകളുടെ വിയോഗത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി.

Also Read: കോഹ്ലി ‘ചൊറിഞ്ഞതോ’ സെഞ്ച്വറിക്ക് പ്രചോദനം?; ബെയർസ്‌റ്റോ പറഞ്ഞത്

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasterss adrian luna shares death of his six year old daughter

Best of Express