കൊച്ചി: കാല്‍പന്തുരുളുന്ന ഏത് കോണിലും മലയാളിയുടെ സാന്നിധ്യമുണ്ടാകും. അപ്പോള്‍ സ്വന്തം ടീമെന്ന് അഭിമാനത്തോടെ പറയുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കളി അങ്ങനെ മിസ് ആക്കാന്‍ പറ്റുമൊ കേരളക്കരയിലേ ഫുട്ബോള്‍ പ്രേമികള്‍ക്ക്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ഗോവയിലേക്ക് ബൈക്കിനും കാറിനും ട്രെയിനിനും വരെ പോകുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരയായിരുന്നു പോയ പകലുകളിലെ കാഴ്ച.
കൊച്ചുകുട്ടികള്‍ മുതല്‍ വാര്‍ധക്യത്തിലെത്തിയവര്‍ വരെ ആവേശം ചോരാതെ നെഞ്ചോട് ചേര്‍ത്ത ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ ഇതിഹാസം ഐ. എം. വിജയന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗ്യാലറിയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഗോവയിലെത്താന്‍ സാധിക്കാതെ പോയവര്‍ക്കും ടിക്കറ്റ് കിട്ടാത്തവരും വിഷമിക്കേണ്ടതില്ല. തിരുവനന്തപുരം മുതല്‍ കാനഡ വരെ നീളുന്ന ഫാന്‍ പാര്‍ക്കുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, കൊച്ചി
ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നാളെ ആരാധകരെക്കൊണ്ട് നിറയുമെന്നതില്‍ സംശയമില്ല. ജംഷധ്പൂരിനെതിരായ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും നാം അത് കണ്ടതാണ്. ഫൈനലില്‍ സെന്റ് ആല്‍ബേര്‍ട്ട്സ് ഗ്രൗണ്ടിന് സമീപമാണ് ഫാന്‍ പാര്‍ക്ക് ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചര മുതല്‍ ആരവം ഉയരും.

കോഴിക്കോട് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം
എല്ലാ കായിക ഇനങ്ങളേയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് നൈനാംവളപ്പുകാര്‍. ഇത്തവണയും അതിന് മാറ്റമില്ല. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ കൂറ്റൻ എല്‍ഇഡി സ്ക്രീനില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയും മത്സരം കാണാൻ നൈനാംവളപ്പിൽ എത്തുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.


ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കൊല്ലം
ഗോവയിൽ നടക്കുന്ന അതേ ആവേശത്തോടെ 200 സ്ക്വയർ ഫീറ്റോളം വരുന്ന ബിഗ് സ്ക്രീനിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മറ്റൊരു ലൈവ് സ്ട്രീമിങ് നടക്കുന്നത്. ഇതിനുമുന്നോടിയായി ആരാധകര്‍ക്കായി ഡിജെ നൈറ്റും ഒരുക്കിയിട്ടുണ്ട്.

ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ട്, പാലക്കാട്
പാലക്കാടെ ഫുട്ബോള്‍ ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത് ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടിലാണ്. ആറ് മണി മുതല്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കും. എല്‍ഇഡി സ്ക്രീനില്‍ തന്നെയാണ് പാലക്കാടും ലൈവ് സ്ട്രീമിങ്.
ലുലു മാള്‍ തിരുവനന്തപുരം
ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പോരാട്ടം കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ലുലു മാളില്‍ ഒത്തുകൂടാം. വൈകുന്നേരം അഞ്ചര മുതല്‍ സൗജന്യ പ്രവേശനമാണ് ആരാധകര്‍ക്ക്.
ചെന്നൈ
ഓള് ഇന്ത്യ മലയാളി അസോസിയേഷന് ആന്‍ഡ് മദ്രാസ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് ചെന്നൈയില്‍ ഫാന്‍ പാര്‍ക്ക് ഒരുങ്ങുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് പ്രവേശനം. ഫാന്‍ പാര്‍ക്കിന്റെ കൃത്യം ലൊക്കേഷന്‍ ചുവടെ ചേര്‍ക്കുന്നു.
വിദേശ രാജ്യങ്ങളിലും ആഘോഷം
വിദേശ രാജ്യങ്ങളിലും ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നുണ്ട്. ബെര്‍ളിന്‍ (ജര്‍മനി), കാനഡ, ലണ്ടണ്‍, ഖത്തര്‍ എന്നിവടങ്ങളിലാണ് ഫാന്‍ പാര്‍ക്കുകള്‍.



