scorecardresearch
Latest News

അ‍ഞ്ച് മാസം പ്രായം; ബ്ലാസ്റ്റേഴ്സിന്റെ കളികാണാന്‍ റോണോയും

ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടത്തിനിടയിലെ കൗതുക കാഴ്ചയായിരിക്കുകയാണ് അഞ്ച് മാസം മാത്രം പ്രായമുള്ള റോണോ

അ‍ഞ്ച് മാസം പ്രായം; ബ്ലാസ്റ്റേഴ്സിന്റെ കളികാണാന്‍ റോണോയും
Photo: Rahimeen KB

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടം ആഗോളതലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഫുട്ബോളിനോടുള്ള മലയാളികളുടെ ആവേശമാണ് അതിന് കാരണം. ലോകത്തിന്റെ ഏത് കോണില്‍ പന്തുരുണ്ടാലും ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മലയാളിയെങ്കിലും കാണുമെന്ന് തീര്‍ച്ചയാണ്. ഐഎസ്എല്ലില്‍ കന്നിക്കീരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പിന്തുണയേകാന്‍ ആരാധകര്‍ ഗോവയിലേക്കും ഫാന്‍ പാര്‍ക്കുകളിലേക്കും ഒഴുകുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലും നിലയ്ക്കാത്ത ആരവങ്ങള്‍ക്ക് തുടക്കമായി. മഞ്ഞക്കുപ്പായമണിഞ്ഞ ചേട്ടന്മാര്‍ക്കിടയില്‍ ഒരു കുട്ടി ആരാധകനുമുണ്ടായിരുന്നു. അ‍ഞ്ച് മാസം മാത്രം പ്രായമുള്ള റോണോ. റോണോ മാത്രമല്ല പിതാവ് ആരിഫും ഒപ്പമുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടത്തിനിടയിലെ കൗതുക കാഴ്ചയായി റോണോ. ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയും കുട്ടിക്കണ്ണടയും വച്ചാണ് റോണോ കളികാണാന്‍ എത്തിയിരിക്കുന്നത്.

കേരളത്തിന്റെ വിവിധ കോണുകളില്‍ ഫാന്‍ പാര്‍ക്കുകളിലേക്ക് ആരാധകരുടെ ഒഴുക്ക് തുടരുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ നേതൃത്വത്തിലാണ് പലയിടങ്ങളിലും ഫാന്‍ പാര്‍ക്കുകള്‍ ഉയരുന്നത്. കേരളത്തില്‍ മാത്രമല്ല, ഇംഗ്ലണ്ട്, കാനഡ, ഖത്തര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഫാന്‍പാര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ആശങ്കകള്‍ക്ക് കാത്തിരിപ്പിനും അവസാനം കുറിച്ച് ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരായ കലാശപ്പോരാട്ടത്തിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. അഡ്രിയാന്‍ ലൂണ തന്നെ ടീമിനെ നയിക്കും. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കില്ല. മറ്റൊരു മലയാളി താരം രാഹുല്‍ കെപി ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ബ്ലാസ്റ്റേഴ്സ് കറുപ്പ് ജേഴ്സി അണിഞ്ഞായിരിക്കും കളത്തിലെത്തുക.

Also Read: Kerala Blasters vs Hyderabad FC: ലൂണ തന്നെ നയിക്കും, സഹലില്ല; കറുപ്പണിഞ്ഞ് കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സ്

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasters vs hyderabad fc five month old rono to watch final