scorecardresearch

സ്റ്റേഡിയത്തിലേക്ക് വുകോമനോവിച്ചിന്റെ എന്ട്രി; ആര്‍ത്തിരമ്പി ഗ്യാലറി; വീഡിയോ

ആരാധകരുടെ വരവ് ടീമിന്റെ ഉന്മേഷം വര്‍ധിപ്പിക്കുമെന്ന് വുകോമനോവിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

സ്റ്റേഡിയത്തിലേക്ക് വുകോമനോവിച്ചിന്റെ എന്ട്രി; ആര്‍ത്തിരമ്പി ഗ്യാലറി; വീഡിയോ

മഡ്ഗാവ്. ഇവാന്‍ വുകോമനോവിച്ച്, കേരളം കഴിഞ്ഞ നാളുകളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത പേരിതായിരുന്നു. അതിന് ഒറ്റക്കാരണം മാത്രമാണ്, ഫൈനലിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നക്കുതിപ്പ്. വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പ്രമുഖ ടീമുകള്‍ വരെ മുട്ടുമടക്കി. എതിര്‍ ടീമിനെ അറിഞ്ഞ് കളത്തില്‍ കളി രചിക്കുന്ന ആശാനെ ആവേശത്തോടെയാണ് ഫട്ടോര്‍ഡയില്‍ അണിനിരന്ന മഞ്ഞപ്പട സ്വീകരിച്ചത്.

ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളത്തിലെത്തിയപ്പോള്‍ തന്നെ ആരവം ഉയര്‍ന്നിരുന്നു. അല്‍പ്പം വൈകിയാണ് വെള്ള ഷര്‍ട്ടും കറുപ്പ് പാന്റുമണിഞ്ഞ് വുകോമനോവിച്ച് മൈതാനത്ത് എത്തിയത്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നില്‍ ആദ്യമായെത്തിയതായിരുന്നു വുകോമനോവിച്ച്. സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ആരാധകക്കൂട്ടം എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു ആശാനെ സ്വാഗതം ചെയ്തത്. തിരിച്ച് വുകോമനോവിച്ചിന്റെ സ്നേഹവും ആരാധകര്‍ക്ക് ലഭിച്ചു.

ആരാധകരുടെ വരവ് ടീമിന്റെ ഉന്മേഷം വര്‍ധിപ്പിക്കുമെന്ന് വുകോമനോവിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വുകോമനോവിച്ചിന്റെ കീഴില്‍ അസാധ്യ മുന്നേറ്റമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഒരു സീസണില്‍ ഏറ്റവും അധികം ജയം ഇത്തവണയുണ്ടായി. 20 മത്സരങ്ങളില്‍ തോല്‍വി രുചിച്ചത് നാലെണ്ണത്തില്‍ മാത്രം. ഒന്‍പത് ജയവും ഏഴ് സമനിലയുമായി ലീഗ് ഘട്ടത്തില്‍ നാലാം സ്ഥാനത്തെത്തി.

ബ്ലാസ്റ്റേഴ്സ് ഇതുവരെ

എടികെ മോഹന്‍ ബഗാനോട് 4-2 ന്റെ തോല്‍വി വഴങ്ങിയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിന് തുടക്കമിട്ടത്. പിന്നീട് ബെംഗളൂരു എഫ് സിയോടും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനോടും സമനില. നാലാം മത്സരത്തില്‍ ഒഡീഷയോട് ജയം. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗിയര്‍ മാറി. സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് എത്തി.

എന്നാല്‍ ടീമിലെ കോവി‍ഡ് വ്യാപനം ടീമിനെ തല്ലൊന്ന് തളര്‍ത്തി. ജയവും തോല്‍വി മിന്നിമറിഞ്ഞ രണ്ടാം പകുതി. അവസാനം അവേശപ്പോരാട്ടത്തില്‍ സെമി ഫൈനല്‍ ഉറപ്പിച്ചു. ജംഷധ്പൂരിനെതിരായ ആദ്യ പാദത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ ഏകെ ഗോളില്‍ ജയം. രണ്ടാം പാദത്തില്‍ സമനിലയും പിടിച്ച് ഫൈനലിലേക്ക് കുതിച്ചു.

Also Read: ‘കപ്പും കൊണ്ടേ ഞങ്ങള്‍ വരൂ..’; ഫട്ടോര്‍ഡയില്‍ നിന്ന് കൊമ്പന്മാരുടെ ആരാധകപ്പട

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasters vs hyderabad fc fans welcomes ivan vukomanovic video