Latest News

‘ചെറിയ ടീമുകള്‍ വലിയ നേട്ടങ്ങള്‍’; ബ്ലാസ്റ്റേഴ്സിന്റെ അമരത്ത് ഇനി ഇവാന്‍ വുകോമനോവിച്ച്

ബെല്‍ജിയം, സ്ലൊവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ പരിശീലകനായിരുന്നു

Ivan Vukomanovic, Kerala Blasters
Photo: Kerala Blasters FC

കൊച്ചി: പുതിയ സീസണ്‍, പുതിയൊരു പരിശീലകന്‍, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നയം. മഞ്ഞപ്പടയുടെ അമരക്കാരനായി ഇത്തവണയെത്തിയിരിക്കുന്നത് സെര്‍ബിയന്‍ ഫുട്ബോള്‍ മാനേജരായ ഇവാന്‍ വുകോമനോവിച്ചാണ്.

ബെല്‍ജിയം, സ്ലൊവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്‍, കെബിഎഫ്‌സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43 വയസുകാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ഈ കാലയളവില്‍, ബെല്‍ജിയത്തിന്റെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്‌. കെ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്.

കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു ഇവാന്‍ വുകോമനോവിച്ച്. ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയം ക്ലബ്ബ് റോയല്‍ ആന്റ്‌വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചു.

ക്ലബ്ബിന്റെ ഡയറക്ടര്‍മാരുമായുള്ള ആദ്യ ചര്‍ച്ച മുതല്‍, തീരുമാനം അനുകൂലമായിരുന്നുവെന്ന് വുകോമനോവിച്ച് പറഞ്ഞു. പ്രൊഫഷണല്‍ സമീപനത്തോടെയുള്ളതാണ് അവരുടെ കാഴ്ചപ്പാടുകള്‍, അതെന്നെ ആകർഷിച്ചു . ഈ വലിയ ആരാധക വൃന്ദവും , കെ.ബി.എഫ്‌.സിയ്ക്കു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കണ്ട ശേഷം ടീമിനൊപ്പം ചേരാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല, വുകോമനോവിച്ചാണ് വ്യക്തമാക്കി.

“കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കുന്നതായി കെ.ബി.എഫ്‌.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അറിയിച്ചു. മുഖ്യപരിശീലക സ്ഥാനത്തേക്ക് ശരിയായ ഒരാളെ തെരഞ്ഞെടുക്കുന്നത് നീണ്ട പ്രക്രിയയായിരുന്നു. സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന്‍,” സ്കിന്‍കിസ് പറഞ്ഞു.

അദ്ദേഹത്തിന്റെ കളിയോടുള്ള അഭിനിവേശവും, ആഴത്തിലുള്ള ഫുട്‌ബോള്‍ പരിജ്ഞാനവും, കാഴ്ചപ്പാടും ഞാന്‍ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ ചിന്താരീതി എനിക്കിഷ്ടമാണ്, കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തന്റെ ഫുട്‌ബോള്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇവാന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ടീമിനെ വളരാന്‍ സഹായിക്കുന്നതിന് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ പരിശീലകനെന്ന നിലയില്‍ 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബെല്‍ജിയന്‍ സഹപരിശീലകന്‍ പാട്രിക് വാന്‍ കെറ്റ്‌സും ഇവാന്റെ പരിശീലക ടീമില്‍ ഉള്‍പ്പെടും. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും വിവിധ ക്ലബ്ബുകളുടെ സഹപരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പാട്രിക്കിന് യുവപ്രതിഭകളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സുക്ഷമമായ കഴിവുണ്ട്.

Also Read: WTC Final India vs New Zealand- When, Where to watch? ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ; എവിടെ, എങ്ങനെ കാണാം?

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Kerala blasters appoints ivan vukomanovic as head coach

Next Story
UEFA Euro 2020- Italy vs Switzerland Live Streaming: രണ്ടാം ജയം ലക്ഷ്യമിട്ട് ഇറ്റലി; റഷ്യക്കും, വെയിൽസിനും ജയംeuro, euro 2020, euro 2020 live streaming, euro 2021 live streaming, euro live stream, euro live streaming, euro Semi final, euro Semi final live streaming, euro Semi final match, euro Semi final 2021, uefa euro Semi final, Italy vs Spain, Italy vs Spain euro 2021, Italy vs Spain live score, Italy vs Spain live streaming, Italy vs Spain Semifinals, Italy vs Spain euro 2020, euro cup 2021, euro cup 2021, യൂറോ, യൂറോ സെമി, യൂറോകപ്പ്, യൂറോ കപ്പ്, യൂറോകപ്പ് സെമി, യൂറോ കപ്പ് സെമി, ഇറ്റലി സ്പെയിൻ, ഇറ്റലി-സ്പെയിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com