scorecardresearch

Copa America 2019: ഉറുഗ്വേയെ സമനിലയിൽ തളച്ച് ജപ്പാൻ

അതിഥികളായി കോപ്പയിലെത്തിയ ഏഷ്യൻ രാജ്യം തങ്ങളുടെ ആദ്യ പോയിന്റ് ഇന്നത്തെ മത്സരത്തിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു

Japan vs Uruguay, Copa america 2019, match report, കോപ്പ അമേരിക്ക, ജപ്പാൻ, ഉറുഗ്വേ, ie malayalam, ഐഇ മലയാളം

കോജി മിയോഷിയുടെ ഇരട്ട ഗോൾ മികവിൽ കരുത്തരായ ഉറുഗ്വേയെ സമനിലയിൽ പിടിച്ചുകെട്ടി ജപ്പാൻ. രണ്ട് ഗോൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം സമനിലയിൽ അവസാനിച്ചത്. അതിഥികളായി കോപ്പയിലെത്തിയ ഏഷ്യൻ രാജ്യം തങ്ങളുടെ ആദ്യ പോയിന്റ് ഇന്നത്തെ മത്സരത്തിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു. രണ്ട് തവണയും പിന്നിൽ നിന്ന ശേഷമാണ് ഉറുഗ്വേ സൂപ്പർ താരം ലൂയി സുവാരസിലൂടെയും ജോസ ഗിമെൻസിലൂടെയും ഒപ്പമെത്തിയത്.

മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഗോൾ നേടി കോജി മിയോഷി ജപ്പാനെ മുന്നിലെത്തിച്ചു. എന്നാൽ ഏഴ് മിനിറ്റുകൾക്ക് അപ്പുറം ഉറുഗ്വേ സമനില പിടിക്കുകയും ചെയ്തു. ലൂയി സുവാരസിന്റെ പെനാൽറ്റി കിക്കിലൂടെയാണ് 32-ാം മിനിറ്റിൽ ഉറുഗ്വേ തിരിച്ചടിച്ചത്. സൂപ്പർ താരം എഡിസൺ കവാനിയെ ജാപ്പനീസ് ഡിഫൻഡർ നവോമിച്ചി യുഡ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സുവാരസ് വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും ആദ്യം ഗോൾ നേടിയത് ജപ്പാൻ തന്നെ. കോജി മിയോഷിയുടെ കാലുകൾ ഒരിക്കൽ കൂടി ഉന്നം തെറ്റാതെ ഉറുഗ്വേയൻ പോസ്റ്റ് കുലുക്കി. 59-ാം മിനിറ്റിലായിരുന്നു മിയോഷിയുടെ രണ്ടാം ഗോൾ. എന്നാൽ മറുപടിക്ക് ഉറുഗ്വേക്ക് വേണ്ടി വന്നത് മറ്റൊരു ഏഴ് മിനിറ്റായിരുന്നു. 66-ാം മിനിറ്റിൽ ജോസ് ഗിമൻസിന്റെ ഗോളിലൂടെ ഉറുഗ്വേ ഒപ്പമെത്തി.

എന്നാൽ പിന്നീടുള്ള സമയങ്ങളിലൊന്നും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ഉറുഗ്വേക്ക് ഒപ്പം പിടിച്ച് നിൽക്കാൻ ഏഷ്യൻ ശക്തികൾക്കും സാധിച്ചു. പ്രത്യേകം ക്ഷണം ലഭിച്ച അതിഥികളായാണ് ജപ്പാൻ കോപ്പ അമേരിക്കയിൽ പന്തു തട്ടുന്നത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Japan vs uruguay copa america 2019 match report