scorecardresearch

Latest News

Kerala Blasters vs Hyderabad FC: പട്ടാഭിഷേകം കാത്ത് കൊമ്പന്മാര്‍; കലാശപ്പോരാട്ടം ഇന്ന്

Kerala Blasters vs Hyderabad FC: ആറ് വര്‍ഷത്തെ കാത്തിരിപ്പാണ് കേരള ബ്ലാസ്റ്റേഴ്സിനും ആരാധകര്‍ക്കും. ആര്‍ത്തിരമ്പുന്ന സ്റ്റേഡിയത്തില്‍ സ്വപ്നകിരീടത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്ന് പന്തു തട്ടും

ISL Final, Kerala Blasters vs Hyderabad FC
Photo: Facebook/ Kerala Blasters

Kerala Blasters vs Hyderabad FC: ഫട്ടോര്‍ഡ: ആറ് വര്‍ഷത്തെ കാത്തിരിപ്പാണ് കേരള ബ്ലാസ്റ്റേഴ്സിനും ആരാധകര്‍ക്കും. സ്വപ്ന കിരീടത്തിനിടയില്‍ ഇനി അവശേഷിക്കുന്നത് 90 മിനിറ്റുകള്‍ മാത്രം. ഗോവ മഞ്ഞക്കടലാക്കാന്‍ ആരാധകര്‍ പുറപ്പെട്ടു കഴിഞ്ഞു. ആര്‍ത്തിരമ്പുന്ന സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് കിരീടത്തിനായി ഇന്ന് പന്തു തട്ടും. എതിരാളികളാവട്ടെ കരുത്തരായ ഹൈദരാബാദും.

2014, 2016 വര്‍ഷങ്ങളില്‍ കിരീടത്തിന് തൊട്ടരികില്‍ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ എതിരാളികള്‍ എടികെയായിരുന്നു. ഇത്തവണ കച്ചമുറുക്കിയെത്തിയ ബ്ലാസ്റ്റേഴ്സിനെയായിരുന്നു സീസണില്‍ കണ്ടത്. ഷീല്‍ഡ് വിന്നേഴ്സായ ജംഷധ്പൂര്‍ എഫ് സിയെ സെമി ഫൈനലില്‍ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.

മറുവശത്ത് ഹൈദരാബാദ് കരുത്തരായ എടികെ മൊഹന്‍ ബഗാനെയാണ് കീഴടക്കിയത്. ആദ്യ പാദത്തില്‍ 3-1 ന്റെ ഉജ്വല ജയം നേടിയെങ്കിലും രണ്ടാം പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടു. തോല്‍വി നേരിട്ടാണ് ഫൈനലില്‍ എത്തിയതെങ്കിലും ബര്‍ത്തലോമിയൊ ഒഗ്ബച്ചെ, ഷാവിയര്‍ സിവെയ്റൊ എന്നിവരുടെ ഫോം ഹൈദരാബാദിന് ആശ്വാസം പകരും.

എതിരാളികള്‍ക്കനുസരിച്ച് തന്ത്രം മാറ്റുന്ന ഇവാന്‍ വുകോമനോവിച്ച് ഹൈദരാബാദിനായി കാത്ത് വച്ചിരിക്കുന്നത് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ പരിക്കിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. താരം കലാശപ്പോരാട്ടത്തിനില്ലെങ്കില്‍ മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകും. ആരാധകര്‍ക്ക് നിരാശയും.

Also Read: അഡ്രിയാന്‍ ലൂണ, ബ്ലാസ്റ്റേഴ്സിന്റെ ‘എഞ്ജിന്‍’

അഡ്രിയാന്‍ ലൂണ എന്ന മധ്യനിരയിലെ മാന്ത്രികന്റെ ചിറക് ഒരു മത്സരത്തിലൂടെ മഞ്ഞപ്പടയെ കാത്താല്‍ കിരീടം ഉറപ്പിക്കാം. ഏതൊരവസരവും ഗോളാക്കി മാറ്റാന്‍ മികവുള്ള പെരേര ഡയാസും ആല്‍വാരൊ വാസ്ക്വസും ഒപ്പമുണ്ട്. യുവതാരം ഹോര്‍മിപാം വിശ്വാസ്യത പുലര്‍ത്താന്‍ സാധിക്കുന്ന പ്രതിരോധ താരമായി മാറിക്കഴിഞ്ഞു.

ലെസ്കോവിച്ചെന്ന പരിചയസമ്പന്നനായ താരം പ്രതിരോധ കോട്ടയുടെ കപ്പിത്താനാണ്. ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മികവിന് പിന്നിലാരാണെന്നത് പറയാതെ വയ്യ. പ്രബ്സുഖാന്‍ സിങ് ഗില്ലി. സെമിയില്‍ താരത്തിന്റെ എണ്ണം പറഞ്ഞ ഗോളുകളാണ് ഫൈനലിലേക്ക് ടീമിനെ നയിച്ചതിലെ പ്രധാന ഘടകം.

When will the ISL 2021/22 match between Kerala Blasters vs Hyderabad FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl final 2022 kerala blasters vs hyderabad fc preview live streaming

Best of Express