scorecardresearch
Latest News

ISL 2022-23: മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി

ഈ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീമാണ് മുംബൈ. ബ്ലാസ്റ്റേഴ്സാകട്ടെ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ പരാജയം രുചിച്ചിട്ടില്ല

isl,mumbai fc,isl

ISL 2022-23, Kerala Blasters vs Mumbai City FC Live Score Updates ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി. കരുത്തരായ മുംബൈക്കെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. മുംബൈയ്ക്ക് വേണ്ടി ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു.

ലെസ്‌കോവിചും സന്ദീപ് സിങും ഇല്ലാത്ത മത്സരത്തില്‍ ഡിഫന്‍സില്‍ വലിയ മാറ്റങ്ങളമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇത് തിരിച്ചടിയായി ഗാറിയെന്ന് വേണം പറയാന്‍. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ മുംബൈ ലീഡ് എടുത്തു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയസ് ആണ് സ്‌കോര്‍ ചെയ്തത്. പിന്നാലെ മുംബൈയുടെ രണ്ടാം ഗോളുും വന്നു. ഒരു ഹെഡറിലൂടെ ഗ്രെഡ് സ്റ്റുവര്‍ട്ട് ആണ് രണ്ടാം ഗോള്‍ നേടിയത്. 16ആം മിനുട്ടില്‍ ബിപൊന്‍ സിംഗിലൂടെ മൂന്നാം ഗോള്‍. ഡിയസിന്റെ പാസ് സ്വീകരിച്ച് ഒരു കേര്‍ലറിലൂടെ ആയിരുന്നു ബിപിന്റെ ഗോള്‍. 22ആം മിനുട്ടില്‍ ഡിയസിന്റെ വക നാലാം ഗോളും പിറന്നു..

സീസണില്‍ ആര്‍ക്കും പിടിച്ചു കെട്ടാനാവാതെ കുതിക്കുന്ന ടീമാണ് മുംബൈ. 12 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് 30 പോയിന്റുകള്‍. ഒന്‍പത് ജയവും മൂന്ന് സമനലിയുമാണ് ഇതുവരെ നേടിയത്. ഈ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീമും മുംബൈ തന്നെ. അറ്റാക്കിങ് മികവാണ് മുംബൈയുടെ കരുത്ത്.

36 ഗോളുകളാണ് 12 കളികളില്‍ നിന്ന് സ്കോര്‍ ചെയ്തത്. സീസണില്‍ ഏറ്റവു കൂടുതല്‍ ഗോള്‍ നേടിയ ടീം. 13 ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഏഴു ഗോളുകളുമായി ലാലിയൻസുവാല ചാങ്തെയാണ് മുംബൈ ആക്രമണത്തിന്റെ കുന്തമുനയാകുന്നത്. ഒപ്പം ഗ്രെഗ് സ്റ്റീവേര്‍ട്ട് കൂടിയെത്തുമ്പോള്‍ കരുത്ത് ഇരട്ടിയാകുന്നു.

മുംബൈ സിറ്റി എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Mumbai City FC Match Details

മുംബൈ സിറ്റി എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl 2022 23 kerala blasters vs mumbai city fc score updates