ISL 2022-23, Kerala Blasters vs FC Goa Score Updates: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഗോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. നിര്‍ണ്ണായക ജയത്തോടെ പോയിന്റ് പട്ടികയില്‍ ഗോവ അഞ്ചാം സ്ഥാനത്തെത്തി. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഒന്നാം പകുതിയില്‍ തന്നെ ഗോവ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.
സൗരവ് ബ്രണ്ടണ് സില്‍വയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യം ഐകര്‍ ഗുരക്സേനക്ക് വലയില്‍ എത്തിച്ചു. പിന്നീട് 39ആം മിനുറ്റില്‍ നോവ കേരളത്തെ വിറപ്പിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 43ആം മിനുട്ടില്‍ നോവ തന്നെ ഗോവയുടെ രണ്ടാം ഗോള്‍ നേടി. സന്ദീപിന്റെ ഒരു ബാക്ക് ഹെഡര്‍ കൈക്കലാക്കി മുന്നേറിയാണ് നോവ ഗോള്‍ നേടിയത്. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം ദിമിത്രിയോസ് ഡയമന്റകോസിലൂടെ കേരളം ഒരു ഗോള്‍ മടക്കി. എന്നാല്‍ 69 ാം മിനിറ്റില്‍ റെഡീമിലൂടെ ഗോവ വീണ്ടും വല ചലിപ്പിച്ചു.
തോല്‍വിയറിയാതെയുള്ള എട്ട് മത്സരങ്ങള്‍ക്ക് ശേഷം മുംബൈ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിനാണ് മഞ്ഞപ്പട കീഴടങ്ങിയത്.തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയം നേടാതെയാണ് ഗോവ ഇറങ്ങിയത്.
17 തവണയാണ് ബ്ലാസ്റ്റേഴ്സും ഗോവയും ഐഎസ്എല്ലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഒന്‍പത് തവണയും ജയം ഗോവയ്ക്കൊപ്പമായിരുന്നു. നാല് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. നാല് കളികള്‍ സമനിലയിലും പിരിഞ്ഞു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗോവയെ 3-1 ന് പരാജയപ്പെടുത്താന്‍ മഞ്ഞപ്പടയ്ക്കായിരുന്നു.
എഫ് സി ഗോവ – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs FC Goa Match Details
എഫ് സി ഗോവ – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.