ISL 2022-23: Kerala Blasters vs Bengaluru FC, Live Streaming, When and Where to watch: ഐഎസ്എലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നും ജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
ലെസ്‌കോവിക്, ദിമിത്രിയോസ്,ജിയാനു എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയാണ് ബംഗളൂവിന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഹാവി ഹെര്‍ണാണ്ടാസാണ് രണ്ടാം ഗോള്‍ നേടിയത്.
മത്സരത്തില്‍ 14ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. പിന്നാലെ 43-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയിലും കളത്തില്‍ നിറഞ്ഞുനിന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. 70-ാം മിനിറ്റില്‍ ബംഗളൂരു താരത്തിന്‍റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് ബ്ലാസ്റ്റേഴ്സ് കുതിച്ചു. ബോക്സിലേക്ക് വന്ന പന്ത് ജിയാനു ഒരു ടച്ച് എടുത്ത് ഗുര്‍പ്രീതിനെയും മറികടന്ന് വലയിലേക്ക്. 80 -ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ബംഗളൂരു ഒന്ന് ഞെട്ടിച്ചു. വീണ്ടുമൊരു ലോംഗ് ബോളാണ് ആതിഥേയര്‍ക്ക് വിനയായത്.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു പ്രതിരോധത്തെ കണക്കിന് പരീക്ഷിക്കുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തി.
ലീഗില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും രണ്ട് ദ്രുവങ്ങളിലാണ്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് കൊമ്പന്മാരുടെ വരവ്. അതിനാല്‍ ആത്മവിശ്വാസവും ഏറെയായിരിക്കും. ഐഎസഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി നാല് കളികളും ജയിക്കുന്നത്. മറുവശത്ത് കഴിഞ്ഞ ആറ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ടും സുനില്‍ ഛേത്രിയുടെ ബെംഗളൂരു.
കഴിഞ്ഞ വാരം നടന്ന മത്സരത്തില്‍ ദിമിത്രിയോസിന്റെ ഏക ഗോളിലായിരുന്നു ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് നേടുന്ന നാലാമത്തെ ഗോളായിരുന്നു ഇത്. കാലിയുഷ്നിയും ദിമിത്രിയോസുമാണ് മഞ്ഞപ്പടയുടെ ടോപ് സ്കോറര്‍മാര്‍.
“കേരളത്തിലുള്ള ജനങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട കളിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഒരു ടീമെന്ന നിലയില്‍ ആ വികാരം ഉള്‍ക്കൊണ്ട് കളിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം,” ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു.
“നിങ്ങള്‍ക്കൊരു ഫുട്ബോള്‍ താരത്തിന്റെ മനസാണ് ഉള്ളതെങ്കില്‍ എല്ലാ വാരത്തിലും കളിക്കാന്‍ തോന്നും. ഞങ്ങള്‍ ബെംഗളൂരുവിനെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണ്. നന്നായി കളിക്കുന്ന ടീമിന് വിജയിക്കാന്‍ കഴിയട്ടെ,” വുകുമനോവിച്ച് കൂട്ടിച്ചേര്‍ത്തു.
തുടര്‍ തോല്‍വികള്‍ക്ക് കഴിഞ്ഞ വാരം ഗോവയോട് നേടിയ വിജയത്തോടെ അവസാനമായെന്നായിരുന്നു ബെംഗളൂരു കരുതിയിരുന്നത്. എന്നാല്‍ എടികെ മോഹന്‍ ബഗാനോട് വീണ്ടും പരാജയം രുചിച്ചു. സീസണില്‍ കേവലം നാല് ഗോളുകള്‍ മാത്രമാണ് ടീം നേടിയിട്ടുള്ളത്. കേവലം ഏഴ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബെംഗളൂരു. ബ്ലാസ്റ്റേഴ്സ് ആറാമതും.
എന്നാല്‍ നിലവിലെ ഫോം മാറ്റി നിര്‍ത്തി ചരിത്രം പരിശോധിച്ചാല്‍ ബെംഗളൂരുവിനാണ് ആധിപത്യം. എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയം നീലപ്പടയ്ക്കൊപ്പമായിരുന്നു. രണ്ട് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. രണ്ട് കളികള്‍ സമനിലയിലും കലാശിച്ചു.
ബെംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Bengaluru FC Match Details
ബെംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.