ISL 2022-23, Kerala Blasters FC vs Chennayin FC Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്.സി മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കിയത്.. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം.
മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും സമനില പാലിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ അല്‍ ഖയാത്തിയുടെ ഒരു ഗംഭീര ഗോളില്‍ ആണ് ചെന്നൈയിന്‍ ലീഡ് എടുത്തത്. പിന്നീട് തുടര്‍ച്ചയായ ആക്രമണത്തിലൂടെ 38ആം മിനുട്ടില്‍ കേരളം തിരിച്ചടിച്ചു. പെനാള്‍റ്റി ബോക്‌സിന്റെ എഡ്ജില്‍ വെച്ച് ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ വലയില്‍ പതിച്ചു.
മലയാളി താരം സഹൽ ചെന്നൈയിൻ ബോക്സിനകത്ത് നടത്തിയ മുന്നേറ്റം ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ തട്ടിയകറ്റി. എന്നാൽ ഓടിയെത്തിയ ലൂണ പന്ത് പിടിച്ചെടുത്തു പോസ്റ്റിന്റെ വലതു മൂലയിലേക്കു പായിച്ചു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ചു നിന്നു. മത്സരത്തിന്റെ 64ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തി. അഡ്രിയന്‍ ലൂണയുടെ ക്രോസിലാണ് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഗോള്‍ പിറന്നത്. ചെന്നൈയിന്‍ ബോക്‌സിന്റെ അതിര്‍ത്തിയില്‍നിന്ന് ഗോള്‍ മുഖത്തേക്ക് ലഭിച്ച പാസ് ബോക്‌സിന്റെ മധ്യത്തില്‍നിന്ന് കെ പി രാഹുല്‍ പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചു. ചെന്നൈയിന്‍ ഗോളി സമീക് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് വലയില്‍ തന്നെ വീണു.
.പ്ലെ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് നാല് മാത്സരങ്ങളില്‍ പരാജയം മാറ്റി നിര്‍ത്തിയെ മതിയാകു, രണ്ട് മത്സരങ്ങളില്‍ ജയം അനിവാര്യവുമായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും തോല്‍വിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. പോയവര്‍ഷത്തെ ഉജ്വല ഫോം തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പ്ലെ ഓഫില്‍ കടന്നാലും കിരീട പ്രതീക്ഷകള്‍ ബാക്കിയാകും. മികച്ച റെക്കോര്‍ഡുള്ള ഈസ്റ്റ് ബംഗാളിനോട് പോലും തോല്‍വി വഴങ്ങിയത് തിരിച്ചടിയാണ്.
പ്രതിരോധപിഴവുകളായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ തിരിച്ചടിയായത്. മാര്‍ക്കൊ ലെസ്കോവിച്ചിന്റെ അസാന്നിധ്യം പിന്‍നിരയില്‍ പ്രകടമാണ്. മധ്യനിരയില്‍ ഇവാന്‍ കാലിയുസ്നിയുമില്ല. താരത്തിന്റെ പരുക്ക് ഭേദമായതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിന്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Chennayin FC Match Details
ചെന്നൈയിന്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.