/indian-express-malayalam/media/media_files/uploads/2022/10/KBFC-vs-ATK-FI.jpg)
Photo: Facebook/ Kerala Blasters
ISL 2022-23: Jamshedpur FC vs Kerala Blasters, Live Streaming, When and Where to watch: ഐഎസ്എല്ലില്‍ അഞ്ചാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനെ കീഴടക്കിയത്. 17-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍ നേടിയത്.
പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാത്ത നോര്‍ത്തി ഈസ്റ്റ് യുണൈറ്റിഡിനെയായിരുന്നു പരാജയപ്പെടുത്തിയത്. പത്ത് ഗോളുകള്‍ വഴങ്ങിയ ജംഷഡ്പൂരിന്റെ പ്രതിരോധ നിരയും സമ്മര്‍ദത്തിലാണ്.
പരിക്കാണ് ജംഷഡ്പൂരിനെ വലക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. എന്നാല്‍ തോല്‍വികളില്‍ പരിക്കിനെ പഴിക്കാന്‍ താന്‍ തയാറല്ലെന്നും ടീമിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നും പരിശീലകന്‍ എയ്ഡി ബൂത്രോയ്ഡ് പറഞ്ഞിരുന്നു. ജംഷഡ്പൂരിനെ നിസാരമായി കാണാന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകനും തയാറല്ല.
"ഏത് ടീമിനേയും ആര്‍ക്കും പരാജയപ്പെടുത്താം എന്നതാണ് ലീഗിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഞങ്ങളുടെ അടുത്ത എതിരാളികളും ശക്തരാണ്. നിലവിലെ ഫോം കണക്കാക്കേണ്ടതില്ല. കാരണം മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ഞങ്ങള്‍ മൂന്ന് ജയം നേടിയത്. രണ്ട് ടീമുകളും പോയിന്റായി പോരാടുമെന്നുറപ്പാണ്," വുകുമനോവിച്ച് വ്യക്തമാക്കി.
ജംഷഡ്പൂര്‍ - കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Jamshedpur FC Match Details
ജംഷഡ്പൂര്‍ - കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.