ISL 2022-23 Final, ATK Mohun Bagan vs Bengaluru FC Score Updates: ഐഎസ്എലില്‍ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്സി ആവേശ പോരാട്ടത്തില്‍ എടികെ മോഹന്‍ഭഗാന് കിരീടം. റെഗുലര്‍ ടൈമും എക്ടസ്ട്ര ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എടികെ ഐഎസ്എല്‍ ജേതാക്കളായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍ ബാംഗ്ലൂരിന്‍റെ പാബ്ലോ പെരസിന്‍റെയും ബ്രൂണോ സില്‍വയുടേയും ഷോട്ട് ലക്ഷ്യം തെറ്റി.
ആദ്യ പുകതിയില്‍ ബെംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും സമനില പാലിച്ചപ്പോള്‍ രണ്ടാം പകുതിയും കഴിഞ്ഞ് എക്‌സ്ട്രാ ടൈമിലേക്ക് എത്തുകയായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മോഹന്‍ ബഗാനായി ദിമിത്രി പെട്രറ്റോസും ബെംഗളൂരുവിനായി സുനില്‍ ഛേത്രിയും ഗോളടിച്ചു. ഇരുഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു.
മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാന്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. മത്സരത്തിന്റെ 14ആം മിനുട്ടില്‍ ആഷിക് കുരുണിയനൊരു ബോള്‍ ഹെഡ് ചെയ്യുന്നത് തടയാന്‍ റോയ് കൃഷ്ണകൈ ഉപയോഗിച്ചതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. കിക്കെടുത്ത പെട്രറ്റോസിന് പിഴച്ചില്ല. 14-ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് പന്തടിച്ചുകയറ്റി പെട്രറ്റോസ് മോഹന്‍ ബഗാന് ലീഡ് സമ്മാനിച്ചു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ റോയ്കൃഷയെ സുഭാഷിഷ് ഫൗള്‍ ചെയ്തതിട്ടാണ് ബെംഗളൂരുവിന് അനുകൂലമായി പെനാള്‍ട്ടി ലഭിച്ചത്. കിട്ടയ അവസരം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിച്ചു. ആദ്യ പകുതി സ്‌കോര്‍ 1-1. സമലിയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ആഷിഖിന് പകരം ഗ്രൗണ്ടിലെത്തിയ ലിസ്റ്റണ്‍ കൊളാസോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു.ആക്രമിച്ച് കളിച്ച മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു മത്സരത്തില്‍ ലീഡെടുത്തു. 78-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ഗോളടിച്ചത്.നംഗ്യാല്‍ ഭൂട്ടിയയെ ബോക്സിനകത്തുവെച്ച് പാബ്ലോ പെരസ് വീഴ്ത്തിയതിനെ തുടര്‍ന്ന് 84ാം മിനിറ്റില്‍ മോഹന്‍ ബഗാന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത്തവണയും കിക്കെടുത്ത പെട്രറ്റോസിന് പിഴച്ചില്ല. മത്സരം 2-2 ലേക്ക്. ഇതോടെ ഫൈനല്‍ പോര് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു.