ISL 2021/22, FC Goa Vs Jamshedpur FC Score, Result, Goals: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജംഷധ്പൂർ എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപിച്ചു.
ജംഷധ്പൂരിന് വേണ്ടി നെരിജസ് വാൽസ്ക്കിസ് ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ജംഷധ് പൂർ ആദ്യ ലീഡ് നേടി. 51ാം മിനുറ്റിൽ വാൽസ്കിസിന്റെ ആദ്യ ഗോളിലൂടെയാണ് ജംഷധ്പൂരിന്റെ ആദ്യ ലീഡ്.
10 മിനുറ്റ് കഴിഞ്ഞ് 61ാം മിനുറ്റിൽ വാൽസ്കിസിന്റെ രണ്ടാം ഗോളിൽ ജംഷധ്പൂർ ലീഡ് ഉയർത്തി. 80ാം മിനുറ്റിൽ ജോർദാൻ മുറേ ജംഷധ്പൂരിന്റെ മൂന്നാം ഗോൾ നേടി. 86ാം മിനുറ്റിൽ അയ്റാം കാബ്രിയ ഗോവക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.
ജംഷധ്പൂരിന്റെ ആദ്യ ജയമാണ്. ആദ്യ റൗണ്ടിൽ പരാജയപ്പെട്ടാണ് രണ്ട് ടീമുകളും ഏറ്റ് മുട്ടിയത്.