scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

സമനിലയിൽ ബെംഗളുരു എഫ്സിയും എടികെ മോഹൻ ബഗാനും

ഇരു ടീമുകളുടെയും രണ്ടാം സമനിലയാണിത്.

Bengaluru FC vs ATK Mohun Bagan,Bengaluru FC vs ATK Mohun Bagan Live, Bengaluru FC vs ATK Mohun Bagan Highlights, Bengaluru FC vs ATK Mohun Bagan Result, Football News. ISL, IE Malayalam

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗലൂരു എഫ്സി-എടികെ മോഹൻ ബഗാൻ മത്സരം 3-3ന് സമനിലയിൽ. 13ാം മിനുറ്റിൽ ശുഭാശിഷ് ഘോഷിന്റെ ഗോളിലൂടെ എടികെയാണ് ആദ്യ ലാഡ് നേടിയത്. 18ാം മിനുറ്റിൽ ബെംഗളൂരുവിന്റെ ക്ലെയ്റ്റ്ൺ സിൽവ പെനാൽറ്റി ഗോൾ വലയിലെത്തിച്ചതോടെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളോടെ സമനിലയിലെത്തി.

26ാം മിനുറ്റിൽ ഡാനിഷ് ഫാറൂഖ് ഭട്ട് ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടി. 38ാം മിനുറ്റിൽ ഹ്യൂഗോ ബോമൌസ് എടികെയുടെ രണ്ടാം ഗോൾ നേടി.

2-2ന് സമനിലയിൽ പിരിഞ്ഞ് ആദ്യ പകുതിക്ക് ശേഷം രണ്ടാം പുകുതിയിൽ 58ാം മിനുറ്റിൽ എടികെ മൂന്നാം ഗോൾ നേടി. പെനാൽറ്റിയിൽ നിന്ന് റോയ് കൃഷ്ണ ഗോൾ നേടുകയായിരുന്നു.

മത്സരത്തിന്റെ 72ാം മിനുറ്റിൽ പ്രിൻസ് ഇബ്ര ബെംഗളൂരുവിന് വേണ്ടി വല ചലിപ്പിച്ചതോടെ മത്സരം സമനിലയിലെത്തി.

ഇരു ടീമുകളുടെയും രണ്ടാം സമനിലയാണിത്.

ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ എടികെ മോഹൻ ബഗാൻ രണ്ട് വീതം ജയവും തോൽവിയും സമനിലയുമായി എട്ട് പോയിന്റോടെ പോയിന്റ് നിലയിൽ ആറാമാണ്.

ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നാല് തോൽവിയുമുള്ള ബെംഗളൂരു അഞ്ച് പോയിന്റോടെ പോയിന്റ് നിലയിൽ ഒമ്പതാം സ്ഥാനത്താണ്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl 2021 22 bengaluru fc vs atk mohaun bagan final result