Latest News

ISL 2019-2020, North East United FC: ഒന്നിച്ചുതന്നെ യുണൈറ്റഡ്; ലക്ഷ്യം കിരീടവും

ISL 2019-2020, North East United FC Team Profile and Full Squad: കഴിഞ്ഞ തവണ നഷ്ടമായ ഫൈനൽ ബെർത്തും കിരീടവും ഇത്തവണ ഇന്ത്യയുടെ വടക്ക് കിഴക്കെ അറ്റത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്

North East United FC, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, NEUFC, ISL, ഐഎസ്എൽ, Indian Super League, ഇന്ത്യൻ സൂപ്പർ ലീഗ്, NEUFC Squad, NEUFC TEAM, NEUFC team profile, ie malayalam, ഐഇ മലയാളം

ISL 2019-2020, North East United FC Team Profile and Full Squad: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ നാലു സീസണുകളിലും പ്ലേ ഓഫ് കളിക്കാൻ സാധിക്കാതെ പുറത്തായ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. എന്നാൽ ഈൽക്കോ ഷട്ടോരിയെന്ന തന്ത്രശാലിയായ പരിശീലകനും നൈജീരിയൻ പടക്കുതിര ബെർത്തലോമ്യോ ഓഗ്ബച്ചെയും ചേർന്ന് കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന് അപ്രതീക്ഷിത കുതിപ്പ് സമ്മാനിച്ചു. ഐഎസ്എല്ലിന്റെ അഞ്ചാം പതിപ്പിൽ സെമിയിലെത്തിയെങ്കിലും കലാശപോരാട്ടത്തിന് യോഗ്യത നേടാൻ ഹൈലാൻഡേഴ്സിനായില്ല.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

നഷ്ടങ്ങളുടെ തുടക്കം

കഴിഞ്ഞ തവണ നഷ്ടമായ ഫൈനൽ ബെർത്തും കിരീടവും ഇത്തവണ ഇന്ത്യയുടെ വടക്ക് കിഴക്കെ അറ്റത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. എന്നാൽ ഒന്നുമല്ലാതിരുന്ന ടീമിനെ സെമി വരെ എത്തിച്ച ഷട്ടോരി ഇത്തവണ ടീമിനൊപ്പമില്ല. ഷട്ടോരി മാത്രമല്ല ഓഗബച്ചെയും കഴിഞ്ഞ അഞ്ചു സീസണിലും നോർത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷും കേരള ബ്ലാസ്റ്റേഴ്സിലെത്തി. മറ്റോ ഗ്രിഗിക്കും റൗളിൻ ബോർഗിസും മുംബൈയിലേക്ക് കൂടുമാറിയതും നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി.

Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം

പരിഹാരത്തിന്റെ നോർത്ത് ഈസ്റ്റ് സ്റ്റൈൽ

ഇതിനെല്ലാം പരിഹാരമായി മികച്ച ഒരുപിടി സൈനിങ്ങുകളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സീസണിൽ നടത്തിയിരിക്കുന്നത്. ക്രൊയേഷ്യൻ പരിശീലകൻ റോബർട്ട് ജാർനി തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്രൊയേഷ്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നുമാണ് റോബർട്ട് ഐഎസ്എല്ലിലേക്ക് എത്തുന്നത്. 1998 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിങ്ബാക്ക് റോബർട്ടിന് പരിശീലകനെന്ന നിലയിൽ നോർത്ത് ഈസ്റ്റിനെ എവിടെ എത്തിക്കാൻ സാധക്കുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

മാനേജരെന്ന നിലയിൽ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത റോബർട്ടിന് നോർത്ത് ഈസ്റ്റിന്റെ പരിശീലക വേഷത്തിലൂടെ അതും തനിക്ക് സാധിക്കുമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്.

അസ്മോവ് എന്ന അസ്ത്രം

ഒഗ്ബച്ചെയ്ക്ക് പകരം ഘാന താരത്തെ ടീമിലെത്തിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കരുത്ത് കാട്ടിയത്. ഘാന താരം അസമോവ് ഗ്യാനാണ് നോർത്ത് ഈസ്റ്റുമായി കരാറിലെത്തിയ പുതിയ താരം. ലോക ഫുട്‌ബോളിലെ അപകരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഘാനയുടെ അസമോവ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റവും അധികം ഗോൾ നേടി ചരിത്രമെഴുതിയ താരമാണ് അസ്മോവ്.

Also Read: ISL: കാൽപ്പന്ത് ആരവത്തിന്റെ പുത്തനാഘോഷത്തിന് വിസിൽ മുഴക്കം കാത്ത്; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സ്ക്വാഡ്

ഷട്ടോരി അവതരിപ്പിച്ച അക്രമണ ഫുട്ബോളിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ സാനിധ്യം അറിയിച്ചത്. ഷട്ടോരിയും ഒഗ്ബച്ചെയുമൊന്നും ഇല്ലെങ്കിലും അക്രമണം തന്നെയാണ് നോർത്ത് ഈസ്റ്റിന്റെ ഇത്തവണത്തെയും മുഖമുദ്ര. അസ്മോഗ് ഗ്യാനിന്റെ പരിചയസമ്പത്തും ബറേയ്റോയുടെ കുതിപ്പും ഒത്തുചേരുമ്പോൾ എതിരാളികളുടെ പ്രതിരോധം കുലുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയെങ്കിൽ നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങൾക്ക് തടയിടാൻ എതിരാളികൾ നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്

മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നത് ലിഡോയും സംഘവുമായിരിക്കും. കഴിഞ്ഞ തവണ 21 ഗോളുകൾ അടിക്കുമ്പോൾ 18 ഗോളുകൾ തിരിച്ചുവാങ്ങിയ പ്രതിരോധം ഇത്തവണ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രാദേശിക താരങ്ങളാണ് പ്രതിരോധത്തിൽ നോർത്ത് ഈസ്റ്റിന്റെ കരുത്ത്. ടി.പി.രഹ്നേഷിന്റെ അഭാവം പവൻ കുമാറിനും സുഭാഷിഷ് റോയിക്കും നികത്താമെന്നും ഹൈലാൻഡേഴ്സ് പ്രതീക്ഷിക്കുന്നു.

ഗോർകീപ്പർമാർ: പവൻ കുമാർ, സോറം പൊയ്റേ, സുഭാഷിഷ് റോയ് ചൗദരി

പ്രതിരോധം: വെയ്ൻ വാസ്, പ്രോവത് ലാക്ര, പവൻ കുമാർ, റെയ്ഗൻ സിങ്, മിസ്ലോവ് കൊമോർസ്കി, കയ് ഹീറിങ്സ്, ഷൗവിക് ഘോഷ്, നിം ദോർജി, രാകേഷ് പ്രദാൻ.

Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

മധ്യനിര: ജോസ് ഡേവിഡ് ലൂഡോ, നിൻതോയ്ങ്കൻബ മീട്ടേ, മിലാൻ സിങ്, ഫനാ ലാൽറെമ്പ്യൂ, പാനാഗിയോട്ടിസ് ട്രിയാഡിസ്, റെഡീം ത്ലാങ്, നിഖിൽ കാദം, ആൽഫ്രഡ് ലാൽറുത്സാങ്ക, ലാലെങ്വ്യാ

മുന്നേറ്റനിര: അസ്മോവ് ഗ്യാൻ, മാക്സിമില്യാനോ ബറേയ്റോ, മാർട്ടിൻ ഷാവേസ്

Get the latest Malayalam news and Indiansuperleague news here. You can also read all the Indiansuperleague news by following us on Twitter, Facebook and Telegram.

Web Title: North east united fc isl 2019 2020 team profile full squad neufc

Next Story
സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽനിന്നു ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾLion, സിംഹം, Delhi Zoo, ഡൽഹി മൃഗശാല, Man, യുവാവ്, Man Lion, യുവാവും സിംഹവും, Rescued, രക്ഷിച്ചു, Bihar, ബിഹാർ, Video, വീഡിയോ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com