കൊച്ചി: ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് ആരാധകർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ വീണ്ടും സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കൊച്ചി മെട്രോ കൂടുതൽ സർവീസുകൾ നടത്തും. ഒഡിഷ എഫ്സിയുമായി വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം ഹോം മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പാണ് പുതിയ പ്രഖ്യാപനവുമായി കൊച്ചി മെട്രോ രംഗത്തെത്തിയത്.

മത്സരശേഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനായി ഒറ്റത്തവണ ടിക്കറ്റെടുക്കാനും സാധിക്കും. മത്സരം കാണാൻ വരുമ്പോൾ തന്നെ റിട്ടേൺ ടിക്കറ്റും എടുത്താൽ മത്സരശേഷമുള്ള നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാകും.

Also Read: ആ ഫോണൊന്ന് സൈലന്റാക്കൂ; ക്ഷോഭിച്ച് രോഹിത് ശര്‍മ, വീഡിയോ

കൊച്ചിയിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും അവസാന ട്രെയിൻ ആലുവയിലേക്കും തൈക്കൂടത്തേക്കും പുറപ്പെടുക 10.45നായിരിക്കും. ഇതിന് പുറമെ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ അധിക സർവീസ് നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ അവസാന ട്രെയിൻ ജെഎൽഎൻ സ്റ്റേഡിയത്തിൽ എത്തുന്നത് 10.23നായിരുന്നു. വലിയ ആരാധക കൂട്ടം ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ എത്തുമെന്നതുകൊണ്ടു തന്നെ തിരക്ക് നിയന്ത്രിക്കാൻ മെട്രോ സർവീസുകൊണ്ട് സാധിക്കും.

Also Read: ലോകകപ്പ് യോഗ്യത: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ; ഗോൾകീപ്പറായി ധീരജ് സിങ്ങും

മത്സര ദിനങ്ങളിൽ സ്റ്റേഡിയത്തിനടുത്തെ ബ്ലോക്ക് ഒഴിവാക്കുന്നതിന് സ്വന്തം വണ്ടികളിൽ വരുന്നവർക്കും മെട്രോ ഉപയോഗപ്പെടുത്താവുന്നതാണ്. തൃപ്പൂണിത്തറ ഭാഗത്തുനിന്ന് വരുന്നവർക്ക് തൈക്കൂടം, വൈറ്റില, എളംങ്കുളം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഭാഗത്ത് വണ്ടികൾ പാർക്കുചെയ്യാം. വൈറ്റില ഹബ്ബിൽ വന്നിറങ്ങുന്നവർക്കും മെട്രോ ഉപയോഗിക്കാവുന്നതാണ്. ആലുവ ഭാഗത്ത് നിന്നു വരുന്നവർക്ക് സമാന രീതിയിൽ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്ത ശേഷം മെട്രോയുടെ സേവനം ഉപയോഗപ്പെടുത്താം.

Also Read: ചരിത്ര തീരുമാനവുമായി ഓസീസ് ഫുട്‌ബോള്‍; വനിതകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം

നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മത്സരം. രാത്രി 7.30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ് സിയെ നേരിടും. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയവും ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook