MCFCvsKBFC Live Updates: മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. മുംബൈയ്ക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് സിറ്റിയും ബ്ലാസ്റ്റേഴ്സും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയെങ്കിലും ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 75-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതിന് രണ്ട് മിനിറ്റുകൾക്കുള്ളിൽ മുംബൈ മറുപടി നൽകി. 77-ാം മിനിറ്റിൽ ചെർമിതിയാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
നിർണായക മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ഇറങ്ങിയത്. നായകൻ ബെർത്തലോമ്യ ഓഗ്ബച്ചെ പകരക്കാരുടെ ലിസ്റ്റിൽ പോലും ഇടം പിടിച്ചില്ല. പകരം സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.
ഓഗ്ബെച്ചെക്ക് പകരം ഇന്ത്യൻ താരം സെയ്ത്യാസെൻ സിംങ്ങാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. മൂന്ന് മലയാളി താരങ്ങളാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്. ഗോൾകീപ്പർ ടി.പി.രഹ്നേഷ്, സഹൽ അബ്ദുൾ സമദ്, കെ.പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നത്. കെ.പി.രാഹുൽ ഇന്നും പുറത്തിരുന്നു
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – മുംബൈ സിറ്റി എഫ്സി മത്സരം സമനിലയിൽ
കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മുംബൈ ബോക്സിന് സമീപത്ത് നിന്നും മറ്റൊരു ഫ്രീകിക്ക് കൂടി ലഭിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ മടക്കി മുംബൈ. ചെർമിതിയാണ് മുംബൈയെ ഒപ്പമെത്തിക്കുനന്ത്.
മെസിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ മുന്നിലെത്തുന്നു
മത്സരത്തിൽ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ വരുത്തി എൽക്കോ ഷട്ടോരി. സഹൽ അബ്ദുൾ സമദിന് പകരം സാമുവേൽ മധ്യനിരയിലേക്ക്
മുംബൈയുടെ ബുള്ളറ്റ് ആക്രമണങ്ങളെ ശരിയായി പ്രതിരോധിച്ചും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തും ടി.പി.രഹ്നേഷ്.
രണ്ടാം പകുതിയിലും ഗോളുകൾക്കായി ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണുന്നില്ല
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി -മുംബൈ സിറ്റി എഫ്സി മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി- മുംബൈ സിറ്റി എഫ്സി മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ
ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് മുംബൈയുടെ മിന്നൽ ആക്രമണം
ഗോളെന്നുറപ്പിച്ച മെസി ബൗളിയുടെ ബൈസിക്കിൾ കിക്ക് മുംബൈ കീപ്പർ അമരീന്ദർ തട്ടിയകറ്റുന്നു.
മുംബൈ താരം റെയ്നിയർ ഫെർണാണ്ടസിനും യെല്ലോ കാർഡ്
മുംബൈ താരം അമിനി ചെർമിതിയെ ഫൗൾ ചെയ്തതിന് ഡ്രൊബാരോയ്ക്ക് യെല്ലോ കാർഡ്
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരത്തിൽ ആധിപത്യം ഏറ്റെടുക്കുന്നു. മുംബൈയെ ഞെട്ടിച്ച് നിരവധി മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്
എതിർ ഗോൾമുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സും മുംബൈയും
ബോക്സിന് തൊട്ടുപുറത്ത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു ഫ്രീകിക്ക്. നായകൻ സിഡോഞ്ചയുടെ കിക്ക് പുറത്തേക്കും.
മുംബൈ സിറ്റി എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോരാട്ടത്തിന് മുംബൈ ഫുട്ബോൾ അരീനയിൽ കിക്കോഫ്
ഫോർമേഷനിൽ വീണ്ടും മാറ്റവുമായി ബ്ലാസ്റ്റേഴ്സ്. 4-4-1-1 ഫോർമാറ്റിലാണ് മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ടി.പി.രഹ്നേഷ്, മുഹമ്മദ് റാക്കിപ്, വ്ലാറ്റ്കോ ഡ്രൊബാരോ, രാജു ഗയ്ക്വാദ്, സെർിജിയോ സിഡോഞ്ച, ജീക്സൺ സിങ്, സഹൽ അബ്ദുൾ സമദ്, സെയ്ത്യാസെൻ സിങ്, പ്രശാന്ത് കെ, ജെസൽ കർണെയ്റോ, മെസി ബൗളി,
കൊച്ചിയിലേറ്റ തോൽവിക്ക് മുംബൈയിൽ പകരവീട്ടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സീസണിൽ കൊൽക്കത്തയ്ക്കെതിരെ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം മത്സരത്തിൽ പരാജയപ്പെടുത്തിയാണ് മുംബൈ സീസൺ ആരംഭിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരെ മാത്രമേ മുംബൈക്ക് ജയിക്കാനും സാധിച്ചുള്ളു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ 32-ാം മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സുമയാണ് അവർ ഏറ്റുമുട്ടുന്നത്.