ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവരുടെ തട്ടകത്തിലാണ് മത്സരം. നായകൻ ബെർത്തലോമ്യോ ഓഗ്ബച്ചെ പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തിയത് കേരളത്തിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നുണ്ട്.
എന്നാൽ മധ്യനിരയിൽ സെർജിയോ സിഡോഞ്ചയുടെ അഭാവം കേരളത്തിന് തിരിച്ചടിയായേക്കും. ഉദ്ഘാടന മത്സരത്തിന് ശേഷം പിന്നീട് തുടർച്ചയായ ഏഴ് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ജയമിില്ലാതെ അവസാനിപ്പിച്ചത്. ഇനിയുള്ള ഓരോ മത്സരങ്ങളും കേരളത്തിന് നിർണായകമായതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല.
അതേസമയം സ്വന്തം നാട്ടില്‍ നടക്കുന്ന കളി ജയിച്ച് മുന്നേറാനാകും ചെന്നൈയിന്റെ ശ്രമം. അവസാന കളിയില്‍ ജംഷഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില നേടിയതിന്റെ ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് : ടി.പി.രഹ്നേഷ്, മുഹമ്മദ് റാക്കിപ്, രാജു ഗയ്ക്വാദ്, വ്ലാറ്റ്കോ ഡ്രൊബാരോ, ജെസൽ കർണെയ്റോ, ജീക്സൻ സിങ്, മരിയോ ആർക്വസ്, പ്രശാന്ത് കെ, സെയ്ത്യസെൻ സിങ്, ബർത്തലോമ്യോ ഓഗ്ബച്ചെ, മെസി ബൗളി.