ISL, KBFC vs MCFC Live: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ കേരളത്തെ പരാജയപ്പെടുത്തിയത്. കളിയുടെ 82-ാം മിനിറ്റിൽ അമിനെ ചെർമിതി നേടിയ ഗോളാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്.
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ മാത്രം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും കളിച്ചതെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ മുംബൈക്ക് മാത്രമാണ് കഴിഞ്ഞത്. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ തോൽവി.
Live Blog
ISL, KBFC vs MCFC Live: ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – മുംബൈ സിറ്റി എഫ്സി മത്സരത്തിന്റെ തത്സമയ വിവരണം
ISL, KBFC vs MCFC Live:ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തകർത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്. ഹോം മത്സരങ്ങളുടെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ എൽക്കോ ഷട്ടോരി. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഒരടി മുന്നിൽ മുംബൈയാണ്. പത്തു തവണയാണ് മുംബൈയും കേരളവും നേർക്കുനേർ വന്നത്. ഇതിൽ അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ മുംബൈയും രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ജയം സ്വന്തമാക്കി.
എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ആറാം പതിപ്പിൽ വിജയത്തുടക്കം.
മുംബൈ സിറ്റിക്കായി ഗോൾ നേടി അമിനെ ചെർമിതി. മുംബൈ 1-0ന് മുന്നിൽ
ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം പകരക്കാരനായി സഹൽ അബ്ദുൾ സമദും പ്ലെയിങ് ഇലവനിൽ. മറ്റൊരു മലയാളി താരം പ്രശാന്തിനെ പിൻവലിച്ചാണ് സഹൽ കളത്തിലേക്ക് എത്തുന്നത്.
മുംബൈ ഗോൾമുഖത്തേക്ക് തുടരെ തുടരെ പന്തെത്തിച്ച് ബ്ലാസ്റ്റേഴ്സ്.
മധ്യനിരയിൽ നിന്ന് സിഡോഞ്ചയെ വലിച്ച് മുന്നേറ്റ താരം മെസിയെ ഇറക്കി പരിശീലകൻ ഷട്ടോരി.
രാഹുലിനെ ഫൗൾ ചെയ്തതതിന് മുംബൈ താരത്തിന് യെല്ലോ കാർഡും ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്കും. എന്നാൽ അതും ഗോളാക്കാൻ സാധിക്കാതെ മഞ്ഞപ്പട.
ടീമിലെ മറ്റൊരു മലയാളി താരം രാഹുൽ കെ.പിയും പ്ലെയിങ് ഇലവനിൽ. ഹോളിചരൺ നർസാരിക്ക് പകരമാണ് രാഹുൽ പ്ലെയിങ് ഇലവനിൽ എത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റിന് മുന്നിൽ നിരന്തരം അവസരങ്ങൾ സൃഷ്ടിച്ച് മുംബൈ സിറ്റി എഫ്സി
മുംബൈ സിറ്റി – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങി. ആദ്യ പകുതി നേരത്തെ ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ സമനിലയിൽ. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പൂർത്തിയാക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു
കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി മത്സരത്തിന് അൽപ്പസമയത്തിനകം വിസിൽ മുഴങ്ങും
നിരവധി ആരാധകരാണ് അവധി ദിവസം അല്ലാതിരുന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണുന്നതിനായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്.
കൊച്ചിയിൽ നടക്കുന്ന രണ്ടാം മത്സരത്തിലും രസംകൊല്ലിയായി മഴ.
മുംബൈ സിറ്റി എഫ്സി XI: അമരീന്ദർ സിങ്, മറ്റോ ഗ്രിഗിക്, സുഭാഷിഷ് ബോസ്, സാർത്ഥക് ഗോളി,സൗവിക് ചക്രബർത്തി, പൗളോ മച്ചാഡോ, റെയ്നിയർ ഫെർണാണ്ടസ്, റൗളിൻ ബോർഗസ്, ഡിയാഗോ കാർലോസ്, മുഹമ്മദ് ലാർബി, അമിൻ ചെർമിതി
എടികെയ്‌ക്കെതിരെ അണിനിരത്തിയ അതേ ടീമിനെ വീണ്ടും അവതരിപ്പിച്ച് പരിശീലകൻ ഷട്ടോരി.
കേരള ബ്ലാസ്റ്റേഴ്സ് XI:ബിലാൽ ഖാൻ (GK), മുഹമ്മദ് റാക്കിപ്, ജെയ്റോ റോഡ്രിഗസ്, മുഹമ്മദ് നിങ്, കെ.പ്രശാന്ത്, ജെസൽ കർണെയ്റോ, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, ജീക്സൺ സിങ്, ജിയാനി സ്യൂവർലൂൺ, ബെർത്തലോമ്യോ ഓഗ്ബച്ചെ.
ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഒരടി മുന്നിൽ മുംബൈയാണ്. പത്തു തവണയാണ് മുംബൈയും കേരളവും നേർക്കുനേർ വന്നത്. ഇതിൽ അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ മുംബൈയും രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ജയം സ്വന്തമാക്കി.
നായകൻ ബർത്തലോമ്യോ ഓഗ്ബച്ചെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്ന ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയതും മുന്നിലെത്തിയതും നായകന്റെ ഗോളിലായിരുന്നു. ജിങ്കനില്ലാത്ത പ്രതിരോധത്തിൽ ആരാധകർക്ക് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തോടെ അതു പൂർണമായും മായിച്ചുകളയാൻ ജെയ്റോ റോഡ്രിഗസിനും കൂട്ടർക്കും സാധിച്ചു. മധ്യനിരയിൽ മുസ്തഫയും ജീക്സൺ സിങ്ങും പ്രശാന്തും നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുന്നതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു.
ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തകർത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്. ഹോം മത്സരങ്ങളുടെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ എൽക്കോ ഷട്ടോരി. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഒരടി മുന്നിൽ മുംബൈയാണ്. പത്തു തവണയാണ് മുംബൈയും കേരളവും നേർക്കുനേർ വന്നത്. ഇതിൽ അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ മുംബൈയും രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ജയം സ്വന്തമാക്കി.