ISL 2019-2020, KBFC vs JFC Live Updates: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. ജംഷ്ഡ്പൂരിനെതിരായ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്. മെസി ബൗളിയുടെ ഇരട്ട ഗോളാണ് പരാജയപ്പെടേണ്ടിയിരുന്ന മത്സരം ബ്ലാസ്റ്റേഴ്സിനുകൂടി അനുകൂലമാകുന്ന രീതിയിൽ അവസാനിപ്പിച്ചത്.
38-ാം മിനിറ്റിൽ പിറ്റിയുടെ ഗോളിലെത്തിയ ജംഷ്ഡ്പൂർ രണ്ടാം പകുതിയിൽ ലീഡ് ഉയർത്തി. പകരക്കാരനായി എത്തിയ മുൻ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ.വിനീതാണ് 71-ാം മിനിറ്റിൽ ജംഷ്ഡ്പൂരിന്റെ ലീഡ് ഉയർത്തിയത്. എന്നാൽ നാലു മിനിറ്റുകൾക്ക് ശേഷം സഹലിന്റെ ഉയർത്തിയുള്ള പാസ് മെസി തലകൊണ്ട് തട്ടി വലയിലെത്തിച്ചു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മെസി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പമെത്തുകയായിരുന്നു.
മെസിയുടെ പെനാൽറ്റി ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജീവൻ നൽകുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശമായി ആശ്വസമായി മെസിയുടെ ഗോൾ. ബ്ലാസ്റ്റേഴ്സ് 1-0ന് പിന്നിൽ
ലീഡ് ഉയർത്തി ജംഷ്ഡ്പൂർ. മലയാളി താരം സി.കെ.വിനീതാണ് ഇത്തവണ സന്ദർശകർക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്
ജംഷ്ഡ്പൂരിന്റെ പ്ലെയിങ് ഇലവനിൽ മലയാളി താരം സി.കെ.വിനീത്
മെസിക്ക് യെല്ലോ കാർഡ് വിധിച്ച് റഫറി
നായകൻ സിഡോഞ്ചയെ പിൻവലിച്ച് മലയാളി താരം സഹൽ അബ്ദുൾ സമദിനെ പ്ലെയിങ് ഇലവനിലെത്തിക്കുന്നു ഷട്ടോരി
ഒരേ നീക്കത്തിൽ നടത്തിയ ഒന്നിലധികം ഗോൾ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂർ ഗോൾമുഖത്ത് നശിപ്പിച്ചു കളയുന്നു
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ജംഷ്ഡ്പൂർ എഫ്സി മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നു
ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ഗോളിന് പിന്നിൽ.
38-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജംഷ്ഡ്പൂർ മത്സരത്തിൽ മുന്നിലെത്തുന്നു. പിറ്റിയാണ് സന്ദർശകർക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്സ് നായകൻ സിഡോഞ്ചയെ ഫൗൾ ചെയ്ത് വീഴ്ത്തിയ ജംഷ്ഡ്പൂർ താരം സുമിത് പാസിക്ക് റഫറി യെല്ലോ കാർഡ് വിധിക്കുന്നു
മത്സരത്തിന്റെ ആദ്യ 15 മിനിറ്റ് പൂർത്തിയാകുമ്പോൾ 56 ശതമാനം സമയവും പന്ത് കൈവശം വച്ച് ജംഷ്ഡ്പൂർ
മത്സരത്തിന്റെ പത്താം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ. ജെസൽ കർണെയ്റോയുടെ കിക്ക് ജംഷ്ഡ്പൂർ പ്രതിരോധം അനായാസം തട്ടിയകറ്റുന്നു
കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം മെസിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്
നാലാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും മരിയോ ആർക്വസിന്റെ ഹെഡർ ജംഷ്ഡ്പൂർ ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് മുന്നേറ്റവുമായി സന്ദർശകർ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ 37-ം മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്. ജയപ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ജംഷ്ഡ്പൂർ എഫ്സിയും നേർക്കുനേർ.
ജംഷ്ഡ്പൂരിനെതിരെ 4-2-3-1 ശൈലിയിലാണ് പരിശീലകൻ എൽക്കോ ഷട്ടോരി കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അണിനിരത്തുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ജംഷ്ഡ്പൂർ എഫ്സി. ഇന്നത്തെ മത്സരം വിജയിച്ചാൽ പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താൻ ജംഷ്ഡ്പൂർ എഫ്സിക്ക് ആകും.
ജംഷ്ഡ്പൂർ എഫ്സി: സുബ്രതാ പോൾ, റോബിൻ ഗുരുംഗ്, തിരി, നരേന്ദർ ഗെഹ്ലോട്ട്, ജിതേന്ദ്ര സിങ്, മെമോ മോറ, ഐസക്ക്, എയ്ത്തർ മൻറോയ്, പിറ്റി, ഫറൂഖ ചൗദരി, സുമിത് പാസി
കേരള ഫുട്ബോൾ ദിനത്തോട് അനുബന്ധിച്ച് പരിശീലനത്തിന് പച്ച നിറത്തിലുള്ള പ്രത്യേക ജേഴ്സി ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ
കേരള ബ്ലാസ്റ്റേഴ്സ്: ടി.പി.രഹ്നേഷ്, മുഹമ്മദ് റാക്കിപ്, രാജു ഗയ്ക്വാദ്, വ്ലാറ്റ്കോ ഡ്രൊബാറോ, ജെസ കർണെയ്റോ, ജീക്സൺ സിങ്, സെയ്ത്യസെൻ സിങ്, മരിയോ ആർക്വസ്, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, മെസി ബൗളി
തുടർച്ചയായ പരാജയങ്ങളും സമനിലകളും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ക്ലബ്ബിൽ നിന്ന് തൽക്കാലത്തേക്ക് എങ്കിലും അകറ്റിയിരിക്കുന്നു എന്ന സൂചനയാണ് ഗ്യാലറി നൽകുന്നത്. കാണികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വ്യക്തമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ച സൂപ്പർ താരമാണ് സ്പാനിഷുകാരൻ മരിയോ ആർക്വസ്. എന്നാൽ പരുക്ക് വില്ലനായ ആർക്വസിന് ബ്ലാസ്റ്റേഴ്സ് നിർണായക മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. എന്നാൽ ക്ലബ്ബിനും ആരാധകർക്കും വിജയ പ്രതീക്ഷകൾ സജീവമാക്കാൻ താരം മടങ്ങിയെത്തുന്നു എന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യംപിൽ നിന്നും ലഭിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാം മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം