ISL 2019-2020, KBFC vs JFC Live Updates: തുടർച്ചയായ മൂന്നാം സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്

ISL 2019-2020, KBFC vs JFC Live Updates: ജംഷ്ഡ്പൂരിനെതിരായ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്

ISL 2019-2020, KBFC vs JFC Live Updates: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. ജംഷ്ഡ്പൂരിനെതിരായ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്. മെസി ബൗളിയുടെ ഇരട്ട ഗോളാണ് പരാജയപ്പെടേണ്ടിയിരുന്ന മത്സരം ബ്ലാസ്റ്റേഴ്സിനുകൂടി അനുകൂലമാകുന്ന രീതിയിൽ അവസാനിപ്പിച്ചത്.

38-ാം മിനിറ്റിൽ പിറ്റിയുടെ ഗോളിലെത്തിയ ജംഷ്ഡ്പൂർ രണ്ടാം പകുതിയിൽ ലീഡ് ഉയർത്തി. പകരക്കാരനായി എത്തിയ മുൻ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ.വിനീതാണ് 71-ാം മിനിറ്റിൽ ജംഷ്ഡ്പൂരിന്റെ ലീഡ് ഉയർത്തിയത്. എന്നാൽ നാലു മിനിറ്റുകൾക്ക് ശേഷം സഹലിന്റെ ഉയർത്തിയുള്ള പാസ് മെസി തലകൊണ്ട് തട്ടി വലയിലെത്തിച്ചു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മെസി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പമെത്തുകയായിരുന്നു.

Live Blog

Kerala Blasters FC vs Jamshedpur FC Live Updates: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ജംഷ്ഡ്പൂർ എഫ്സി മത്സരം തത്സമയം വിവരണം














21:20 (IST)13 Dec 2019





















ഗോൾ…

മെസിയുടെ പെനാൽറ്റി ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജീവൻ നൽകുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം

21:08 (IST)13 Dec 2019





















ഗോൾ…

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശമായി ആശ്വസമായി മെസിയുടെ ഗോൾ. ബ്ലാസ്റ്റേഴ്സ് 1-0ന് പിന്നിൽ

21:03 (IST)13 Dec 2019





















ഗോൾ…

ലീഡ് ഉയർത്തി ജംഷ്ഡ്പൂർ. മലയാളി താരം സി.കെ.വിനീതാണ് ഇത്തവണ സന്ദർശകർക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്

21:01 (IST)13 Dec 2019





















സി.കെ.വിനീത് പ്ലെയിങ് ഇലവനിൽ

ജംഷ്ഡ്പൂരിന്റെ പ്ലെയിങ് ഇലവനിൽ മലയാളി താരം സി.കെ.വിനീത്

20:47 (IST)13 Dec 2019





















യെല്ലോ കാർഡ്

മെസിക്ക് യെല്ലോ കാർഡ് വിധിച്ച് റഫറി

20:46 (IST)13 Dec 2019





















സബ്സ്റ്റിറ്റ്യൂഷൻ

നായകൻ സിഡോഞ്ചയെ പിൻവലിച്ച് മലയാളി താരം സഹൽ അബ്ദുൾ സമദിനെ പ്ലെയിങ് ഇലവനിലെത്തിക്കുന്നു ഷട്ടോരി

20:43 (IST)13 Dec 2019





















സുവർണാവസരം

ഒരേ നീക്കത്തിൽ നടത്തിയ ഒന്നിലധികം ഗോൾ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂർ ഗോൾമുഖത്ത് നശിപ്പിച്ചു കളയുന്നു

20:38 (IST)13 Dec 2019





















രണ്ടാം പകുതിക്ക് തുടക്കം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ജംഷ്ഡ്പൂർ എഫ്സി മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നു

20:24 (IST)13 Dec 2019





















ആദ്യ പകുതിയിൽ ജംഷ്ഡ്പൂർ മുന്നിൽ 1-0

ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ഗോളിന് പിന്നിൽ.

20:11 (IST)13 Dec 2019





















ഗോൾ…

38-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജംഷ്ഡ്പൂർ മത്സരത്തിൽ മുന്നിലെത്തുന്നു. പിറ്റിയാണ് സന്ദർശകർക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 

19:59 (IST)13 Dec 2019





















യെല്ലോ കാർഡ്

കേരള  ബ്ലാസ്റ്റേഴ്സ് നായകൻ സിഡോഞ്ചയെ ഫൗൾ ചെയ്ത് വീഴ്ത്തിയ ജംഷ്ഡ്പൂർ താരം സുമിത് പാസിക്ക് റഫറി യെല്ലോ കാർഡ് വിധിക്കുന്നു

19:49 (IST)13 Dec 2019





















ആദ്യ 15 മിനിറ്റിൽ ജംഷ്ഡ്പൂർ ആധിപത്യം

മത്സരത്തിന്റെ ആദ്യ 15 മിനിറ്റ് പൂർത്തിയാകുമ്പോൾ 56 ശതമാനം സമയവും പന്ത് കൈവശം വച്ച് ജംഷ്ഡ്പൂർ

19:44 (IST)13 Dec 2019





















കോർണർ…

മത്സരത്തിന്റെ പത്താം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ. ജെസൽ കർണെയ്റോയുടെ കിക്ക് ജംഷ്ഡ്പൂർ പ്രതിരോധം അനായാസം തട്ടിയകറ്റുന്നു

19:40 (IST)13 Dec 2019





















മെസി മൂവ്…

കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം മെസിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്

19:37 (IST)13 Dec 2019





















മരിയോ….

നാലാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും മരിയോ ആർക്വസിന്റെ ഹെഡർ ജംഷ്ഡ്പൂർ ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി

19:34 (IST)13 Dec 2019





















ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ച് ജംഷ്ഡ്പൂർ

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് മുന്നേറ്റവുമായി സന്ദർശകർ

19:32 (IST)13 Dec 2019





















കിക്കോഫ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ 37-ം മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കിക്കോഫ്. ജയപ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ജംഷ്ഡ്പൂർ എഫ്സിയും നേർക്കുനേർ.

19:23 (IST)13 Dec 2019





















4-2-3-1 ശൈലിയിൽ ബ്ലാസ്റ്റേഴ്സ്

ജംഷ്ഡ്പൂരിനെതിരെ 4-2-3-1 ശൈലിയിലാണ് പരിശീലകൻ എൽക്കോ ഷട്ടോരി കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അണിനിരത്തുന്നത്.

18:53 (IST)13 Dec 2019





















ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ജംഷ്ഡ്പൂർ

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ജംഷ്ഡ്പൂർ എഫ്സി. ഇന്നത്തെ മത്സരം വിജയിച്ചാൽ  പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താൻ ജംഷ്ഡ്പൂർ എഫ്സിക്ക് ആകും.

18:48 (IST)13 Dec 2019





















ജംഷ്ഡ്പൂർ എഫ്സി XI

ജംഷ്ഡ്പൂർ എഫ്സി: സുബ്രതാ പോൾ, റോബിൻ ഗുരുംഗ്, തിരി, നരേന്ദർ ഗെഹ്‌ലോട്ട്, ജിതേന്ദ്ര സിങ്, മെമോ മോറ, ഐസക്ക്, എയ്ത്തർ മൻറോയ്, പിറ്റി, ഫറൂഖ ചൗദരി, സുമിത് പാസി

18:46 (IST)13 Dec 2019





















പച്ച തൊടാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ഫുട്ബോൾ ദിനത്തോട് അനുബന്ധിച്ച് പരിശീലനത്തിന് പച്ച നിറത്തിലുള്ള പ്രത്യേക ജേഴ്സി ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

18:40 (IST)13 Dec 2019





















കേരള ബ്ലാസ്റ്റേഴ്സ് XI

കേരള ബ്ലാസ്റ്റേഴ്സ്: ടി.പി.രഹ്നേഷ്, മുഹമ്മദ് റാക്കിപ്, രാജു ഗയ്ക്വാദ്, വ്ലാറ്റ്കോ ഡ്രൊബാറോ, ജെസ കർണെയ്റോ, ജീക്സൺ സിങ്, സെയ്ത്യസെൻ സിങ്, മരിയോ ആർക്വസ്, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, മെസി ബൗളി

18:33 (IST)13 Dec 2019





















നിലമെച്ചപ്പെടുത്താൻ ജംഷ്ഡ്പൂർ

18:32 (IST)13 Dec 2019





















ആരാധകരുടെ എണ്ണത്തിൽ വലിയ കുറവ്

തുടർച്ചയായ പരാജയങ്ങളും സമനിലകളും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ക്ലബ്ബിൽ നിന്ന് തൽക്കാലത്തേക്ക് എങ്കിലും അകറ്റിയിരിക്കുന്നു എന്ന സൂചനയാണ് ഗ്യാലറി നൽകുന്നത്.  കാണികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വ്യക്തമാണ്. 

18:28 (IST)13 Dec 2019





















സൂപ്പർ താരം മടങ്ങിയെത്തുമ്പോൾ വിജയവും തിരികെപിടിക്കാമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ച സൂപ്പർ താരമാണ് സ്‌പാനിഷുകാരൻ മരിയോ ആർക്വസ്. എന്നാൽ പരുക്ക് വില്ലനായ ആർക്വസിന് ബ്ലാസ്റ്റേഴ്സ് നിർണായക മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. എന്നാൽ ക്ലബ്ബിനും ആരാധകർക്കും വിജയ പ്രതീക്ഷകൾ സജീവമാക്കാൻ താരം മടങ്ങിയെത്തുന്നു എന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യംപിൽ നിന്നും ലഭിക്കുന്നത്. 

18:17 (IST)13 Dec 2019





















പ്രതീക്ഷകൾ

17:02 (IST)13 Dec 2019





















സ്വാഗതം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാം മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

ISL 2019-2020, KBFC vs JFC Live Updates: മധ്യനിരയിൽ മരിയോ ആർക്വസും രാഹുലും മടങ്ങിയെത്തുന്നത് ഷട്ടോരിക്ക് കുറച്ച് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. എന്നാൽ കണക്കിലെ കളിയിൽ ജംഷ്ഡ്പൂർ തന്നെയാണ് മുന്നിൽ. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ ഒരിക്കൽ പോലും ജംഷ്ഡ്പൂരിനെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. മുൻ ബ്ലാസ്റ്റേഴ്സ് താരവവും മലയാളിയുമായ സി.കെ.വിനീതാണ് ജംഷ്ഡ്പൂരിന്റെ മുന്നേറ്റനിരയിലെ ശക്തമായ സാനിധ്യം.

Get the latest Malayalam news and Indiansuperleague news here. You can also read all the Indiansuperleague news by following us on Twitter, Facebook and Telegram.

Web Title: Kbfc vs jfc isl 2019 2020 match live updates indian super league

Next Story
അംപയർ ഔട്ട് വിളിച്ചിട്ടും മടങ്ങാതെ യൂസഫ് പത്താൻ, രഹാനെയുടെ ഇടപെടൽYusuf Pathan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com