ISL 2019-2020, KBFCvsFCG Live Updates: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. എഫ്‌സി ഗോവയ്ക്കെതിരായ മത്സരത്തിൽ രണ്ടു തവണ മുന്നിലെത്തിയെങ്കിലും രണ്ടു തവണയും ഗോൾ മടക്കി ഗോവ സമനില സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. സൂപ്പർ താരം സിഡോഞ്ചയുടെ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് നാല് മിനിറ്റ് മുമ്പ് മോർട്ടാഡയുടെ ഗോളിൽ ഗോവ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഇത്തവണ വലകുലുക്കിയത് പ്രശാന്ത്-മെസി കൂട്ടുകെട്ട്. പിന്നീടും നിരവധി അസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിനെയും കാണികളെയും ഞെട്ടിച്ചുകൊണ്ട് 93-ാം മിനിറ്റിൽ ലെന്നി റോഡ്രിഗസ് ഗോവയ്ക്ക് സമനില ഒരുക്കി.
Live Blog
ISL 2019-2020, Kerala Blasters FC vs FC Goa Live Updates:ഐഎസ്എൽ 2019-2020, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – എഫ്സി ഗോവ മത്സരത്തിന്റെ തത്സമയ വിവരണം
അതേസമയം ശുഭകരമായ ചില വാർത്തകൾ കൂടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നുണ്ട്. മധ്യനിരയിലേക്ക് മരിയോ ആർക്വസ് മടങ്ങിയെത്തുന്നു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – എഫ്സി ഗോവ മത്സരം സമനിലയിൽ
പരുക്കേറ്റ ഡ്രോബരോ പുറത്തേക്ക് പകരം അബ്ദുൾ ഹക്കു പ്ലെയിങ് ഇലവനിൽ
എഡു ബേദിയയെ പിൻവലിച്ച് പ്രിണസ്റ്റൺ റെബ്ബല്ലോ എത്തുന്നു
മത്സരത്തിൽ രണ്ടാം മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്. സഹൽ അബ്ദുൾ സമദിന് പകരക്കാരനായി ഹാളിചരൺ നർസാരി പ്ലെയിങ് ഇലവനിൽ.
ഗോവയ്ക്ക് അനുകൂമായി മറ്റൊരു കോർണർ കിക്ക്. എന്നാൽ അതു ലക്ഷയത്തിലെത്തുന്നില്ല
കേരള ബ്ലാസ്റ്റേഴ്സ് താരം സിഡോഞ്ചയ്ക്ക് യെല്ലോ കർഡ്
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ആദ്യ മാറ്റം വരുത്തുന്നു. കെ.പ്രശാന്തിനെ പിൻവലിച്ച് സെയ്ത്യസെനിനെയാണ് ഷട്ടോരി പ്ലെയിങ് ഇലവനിൽ എത്തിക്കുന്നത്.
മത്സരത്തിലെ ആദ്യ മാറ്റവുമായി എഫ്‌സി ഗോവ. സേവ്യറിനെ പിൻവലിച്ച് അലിയെ പ്ലെയിങ് ഇലവനിൽ എത്തിക്കുന്നു ഗോവ.
നിരന്തരം ഗോവൻ ഗോൾമുഖത്ത് അവസരങ്ങൾ സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
മെസിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിൽ. 59-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന് ലീഡൊരുക്കിയ ഗോൾ.
ഗോവൻ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബറിന് മുകളിലൂടെ പുറത്തേക്ക് അടിച്ച് ജെസൽ കർണെയ്റോ
ഗോവയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയ മോർട്ടാഡയ്ക്ക് റെഡ് കാർഡ് വിധിച്ച റഫറി
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – എഫ്സി ഗോവ പോരാട്ടം രണ്ടാം പകുതിയിലേക്ക്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – എഫ്സി ഗോവ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മത്സരത്തിൽ ഒപ്പമെത്തി ഗോവ. 41-ാം മിനിറ്റിലായിരുന്നു സെർജിൻ മോർട്ടാടയുടെ ഗോളിൽ ഗോവ സമനില നേടിയത്.
ബ്ലാസ്റ്റേഴ്സി ബോക്സിന് പുറത്ത് നിന്ന് ഗോവയ്ക്ക് ഒരു സുവണാവസരം.
38-ാം മിനിറ്റിൽ ഗോളുറപ്പിച്ച മറ്റൊരു മുന്നേറ്റം കൂടി നടത്തിയെങ്കിലും ശ്രമം ലക്ഷ്യം കാണുന്നില്ല
26-ാം ആദ്യ ഗോളിന് സമാനമായി കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റം കൂടി നടത്തുന്നു. ഓഗ്ബച്ചെ-സഹൽ-സിഡോ കൂട്ടുകെട്ട് ലീഡ് ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാതെ സിഡോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്.
23-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മെസി ബൗളിയുടെ നീക്കവും പുറത്തേക്ക്
മത്സരത്തിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്ക്. എന്നാൽ അതും ഗോളാകുന്നില്ല.
16-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായ ആദ്യ കോർണർ കിക്ക്. ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ ഇടപ്പെടൽ അപകടം ഒഴിവാക്കുന്നു.
ഗോവയുടെ ഓരോ മുന്നേറ്റവും കൃത്യമായ മനസിലാക്കി അത് തടഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര.
12-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്ക്. മികച്ചൊരു നീക്കം ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഗോളായില്ല.
ഗോവൻ ബോക്സിലേക്ക് ഇരച്ചു കയറി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്. അളന്നുമുറിച്ചുള്ള ലോങ് പാസുകളും സുക്ഷമതയോടെയുള്ള ക്രോസുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം.
മത്സരത്തിന്റെ ആദ്യ മിനിഫ്ഫിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയ്ക്കെതിരെ ലീഡെടുക്കുന്നു. സിഡോഞ്ചയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം ഏറ്റെടുക്കുന്നത്.
ഗോവയ്ക്കെതിരെ 4-4-4 ഫോർമേഷനിലാണ് മുഖ്യ പരിശീലകൻ ഷട്ടോരി ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – എഫ്സി ഗോവ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഹോം മത്സരമാണിത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ 29-ാം മത്സരത്തിനൊരുങ്ങി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. പന്ത് തട്ടാൻ താരങ്ങൾ മൈതാനത്തേക്ക്. വിസിൽ മുഴക്കത്തിനപ്പുറം ജയത്തിലേക്ക് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എഫ്സി ഗോവയും
ഇന്ത്യൻ ദേശീയ ടീമിലെ മധ്യനിരയിൽ നിർണായക സാനിധ്യമായി കഴിഞ്ഞ സഹൽ അബ്ദുൾ സമദും ബ്രണ്ടൻ ഫെർണാണ്ടസും നേർക്കുനേർ എത്തുന്ന മത്സരം കൂടിയാണ് ഇത്.
മരിയോ ആർക്വസ്, മുസ്തഫ നിങ് എന്നിവർ ഗോവക്കെതിരെയും കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ മലയാളി ഫോർവേഡ് മുഹമ്മദ് റാഫിയും പുറത്താണ്. രാഹുൽ കെ.പിയുടെ അസാനിധ്യവും ശ്രദ്ധേയമാണ്.
മുഹമ്മദ് നവാസ്, കാർലോസ് പെന, സെരിട്ടൺ ഫെർണാണ്ടസ്, സേവ്യർ ഗാമ, മോർട്ടാഡ ഫാൾ, മന്ദർ റാവു ദേശായ്, ലെന്നി റോഡ്രിഗസ്, എഡു ബേദിയ, ജാക്കീചന്ദ് സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, മൻവീർ സിങ്.
ടി.പി.രഹ്നേഷ്, രാജു ഗയ്ക്വാദ്, മുഹമ്മദ് റാക്കിപ്, ജെസൽ കർണെയ്റോ, വ്ലാറ്റ്കോ ഡ്രോബാരോ, സെർജിയോ സിഡോഞ്ച, സഹൽ അബ്ദുൾ സമദ്, ജീക്സൺ സിങ്, കെ.പ്രശാന്ത്, ബെർത്തലോമ്യോ ഓഗ്ബച്ചെ, മെസി ബൗളി
നാലാം ഹോം മത്സരത്തിലേക്ക് എത്തുമ്പോൾ കാണികളുടെ എണ്ണത്തിൽ നേരിയ കുറവ്. എന്നാൽ മത്സരം ആരംഭിക്കാൻ ഇനിയും ഒരു മണിക്കൂർ ബാക്കിനിൽക്കെ മഞ്ഞക്കടൽ ആർത്തിരമ്പും എന്ന് തന്നെ പ്രതീക്ഷിക്കാം.
ശുഭകരമായ ചില വാർത്തകൾ കൂടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നുണ്ട്. മധ്യനിരയിലേക്ക് മരിയോ ആർക്വസ് മടങ്ങിയെത്തുന്നു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം