Latest News

KBFCvsFCG Match Preview: പരുക്ക് വലയ്ക്കുന്ന ബ്ലാസ്റ്റേഴ്സ്, വിലക്ക് വിലങ്ങായി ഗോവ; കൊച്ചിയിൽ കാര്യങ്ങൾ അപ്രവചനീയം

ISL 2019-2020, KBFCvsFCG Match Preview: പരുക്കിൽ നിന്ന് മുക്തരായ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്

KBFC vs FCG, kerala blasters fc, fc goa, isl, isl today, കെബിഎഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഗോവ, indian super league, isl match preview, ie malayalam, ഐഇ മലയാളം

ISL 2019-2020, KBFCvsFCG Match Preview: കൊച്ചി: വലിയ പ്രതീക്ഷകളുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ് ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിലൊഴിച്ച് പിന്നീട് ഒരിക്കലും എതിരാളികളെ പരാജയപ്പെടുത്തുനായിരുന്നില്ല. എന്നാൽ ഇനി ഓരോ മൂന്ന് പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് അത്രമേൽ വിലപ്പെട്ടതാണ്. അത് പരിശീലകൻ എൽക്കോ ഷട്ടോരിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടുന്ന കേരളം ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രാത്രി 7.30നാണ് മത്സരം.

കൊച്ചിയിൽ തന്നെയായിരുന്നു കേരളം ആദ്യമായും അവസാനമായും ഈ സീസണിൽ ജയമറിഞ്ഞത്, ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ. കൊച്ചിയിൽ തന്നെ മറ്റൊരു ജയവുമായി സീസണിൽ വീണ്ടും സജീവമാകാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. പ്രധാന താരങ്ങളുടെ പരുക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ വലക്കുന്ന പ്രധാന പ്രശ്നം, പ്രത്യേകിച്ച് പ്രതിരോധത്തിൽ. സന്ദേശ് ജിങ്കനും ജെയ്റോ റോഡ്രിഗസിനും സീസൺ തന്നെ നഷ്ടമാകുമെന്ന് വ്യക്തമായതോടെ പുതിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചാണ് പരിശീലകന്റെ പരീക്ഷണം.

Also Read: ഐ ലീഗ്: ഗോൾഡൻ തുടക്കവുമായി ഗോകുലം; നെറോക്കയെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

അതേസമയം ശുഭകരമായ ചില വാർത്തകൾ കൂടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നുണ്ട്. മധ്യനിരയിലേക്ക് മരിയോ ആർക്വസ് മടങ്ങിയെത്തുന്നു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഗ്യാലറി നിറച്ച് ആരാധകർ, മനസ് നിറച്ച് ഗോകുലം; ആദ്യ മത്സരം കാണാൻ റെക്കോർഡ് കാണികൾ

എന്നാൽ അതുകൊണ്ട് മാത്രമായില്ല, ഗോളുകൾ പിറക്കണം. മധ്യനിരയിൽ മലയാളി താരങ്ങൾ വിസ്മയം തീർക്കുന്നുണ്ടെങ്കിലും ഒന്നും ഗോളിലെത്തുന്നില്ല. രാഹുലിന്റെ കുതിപ്പിം സഹലിന്റെ സ്‌കില്ലും ഗോളാക്കേണ്ട ഉത്തരവാദിത്വം നായകൻ ഓഗ്‌ബച്ചേയ്ക്കും മെസിക്കുമാണ്. അതേസമയം പരുക്ക് കളിച്ച മധ്യനിരയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ ലക്ഷ്യം പൂർത്തികിരിക്കാൻ നായകന് സാധിച്ചില്ല. ഇന്ന് അത് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.

Also Read: പരുക്ക് മാറി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങിയെത്തുന്നു; ഗോവയ്ക്ക് തിരിച്ചടിയായി വിലക്ക്

ഗോൾവലയ്ക്ക് മുന്നിൽ മലയാളി താരം ടി.പി.രഹ്നേഷ് ഉറച്ച കോട്ടയാണെങ്കിലും പ്രതിരോധത്തിലെ ചെറിയ പാളിച്ചകളാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത്. 4-1-2-1-2 എന്ന ഫോർമേഷനിലായിരിക്കും എൽക്കോ ഷട്ടോരി ടീമിനെ അണിനിരത്തുക. മെസി-ഓഗ്ബച്ചെ സഖ്യമായിരിക്കും മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുക.

അതേസമയം പരുക്കിനൊപ്പം വിലക്കുമാണ് ഗോവയെ വലക്കുന്ന പ്രശ്നം അച്ചടക്ക നടപടി നേരിടുന്ന സെമിൻലെൻ ഡങ്കലും ഹ്യൂഗോ ബോമസും കേരള ബ്ലാസ്റ്റേഴ്സിനെതിരെയും കളിക്കില്ല. നവംബർ ഒന്നിന് ഗുവാഹത്തിയിൽ നടന്ന എഫ്സി ഗോവ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയിൽ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള എഐഎഫ്എഫിന്റെ നടപടി. പരുക്ക് മൂലം സൂപ്പർ കോറോമിനോസും ഗോവൻ നിരയിലുണ്ടാകില്ലെന്നാണ് സൂചന.

Get the latest Malayalam news and Indiansuperleague news here. You can also read all the Indiansuperleague news by following us on Twitter, Facebook and Telegram.

Web Title: Kbfc vs fcg isl match preview indian super league kerala blasters fc vs fc goa formation probable xi

Next Story
ഗ്യാലറി നിറച്ച് ആരാധകർ, മനസ് നിറച്ച് ഗോകുലം; ആദ്യ മത്സരം കാണാൻ റെക്കോർഡ് കാണികൾgokulam fans, malabarians, Gokulam Kerala, vs Neroca FC, I league, ഗോകുലം കേരള എഫ്സി, നെറോക്ക എഫ്സി, ie malayalam, gkfc, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com