ISL, KBFC vs ATK Live:കൊച്ചി: ഐഎസ്എല്‍ ആറാം പതിപ്പിലെ ആദ്യ മത്സരത്തില്‍ എടികെയ്‌ക്കെതിരെ ഒന്നാം പുതിയില്‍ ലീഡ് പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കളി തുടങ്ങി ആറാം മിനുറ്റില്‍ തന്നെ എടികെ മഞ്ഞപ്പടയുടെ നെഞ്ച് തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്റെ വല നിറച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ഒപ്പമെത്തിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയുടെ അവസാന നിമിഷം മുന്നിലെത്തി.
ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് എടികെയ്ക്കായി ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ ജെയ്‌റോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഓഗ്ബെച്ചെ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ 45-ാം മിനുറ്റില്‍ ഓഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലുമെത്തിച്ചു.
പുതിയ സീസണിൽ ഏറ്റവും കൂടുതൽ സൈനിങ്ങുകൾ നടത്തിയ രണ്ടു ടീമുകളാണ് കൊൽക്കത്തയും കേരളവും. തന്ത്രശാലികളായ രണ്ടു പരിശീലകരും ടീമിനൊപ്പമുണ്ട്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ബ്ലാസ്റ്റേഴ്സും എടികെയും.
കേരള ബ്ലാസ്റ്റേഴ്സ്: ബിലാൽ ഹുസൈൻ ഖാൻ, മുഹമ്മദ് റാക്കിബ്, ജെയ്റോ റോഡ്രിഗസ്, മുഹമ്മദ് നിങ്, ബെർത്തലോമ്യോ ഓഗ്ബെച്ചെ, കെ.പ്രശാന്ത്, ജെസൽ കർനെയ്റോ, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, ജിയാനി സ്യൂവർലൂൺ, ജീക്സൺ സിങ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യം ഹോം മത്സരം കാണാനെത്തിയത് 36298 ആളുകൾ
ജീകസ്ൺ സിങ്ങിന് പകരം ഇന്ത്യൻ ഇന്റർനാഷ്ണൽ സഹൽ അബ്ദുൾ സമദ് പ്ലെയിങ് ഇലവനിൽ മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് പരിശീലകന്റെ നിർണായക നീക്കം
മധ്യനിരയിൽ സിഡോഞ്ചയെ വലിച്ച് മരിയോ ആർക്വസിന് പകരക്കാരനാക്കി ഷട്ടോരിയുടെ നീക്കം
തുടരെ തുടരെയുള്ള ശ്രമങ്ങളുമായി കൊൽക്കത്തൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി മുസ്തഫ നിങ്ങും ബെർത്തലോമ്യോ ഒഗ്ബച്ചെയും
ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ്
എടികെയ്ക്കെതിരെ ഗോൾ മടക്കി കേരള ബ്ലാസ്റ്റേഴ്സ്. 30-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ നായകൻ ഓഗ്ബച്ചെ തന്നെയാണ് ടീമിനെ മുന്നിലെത്തിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനും യെല്ലോ കാർഡ്. പ്രതിരോധ താരം ജെയ്റോ റോഡ്രിഗസിനാണ് ഇത്തവണ റഫറി യെല്ലോ കാർഡ് വിധിച്ചത്
14-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ഫൗൾ ചെയ്തതിന് എടികെയുടെ ജയേഷ് റാണ യെല്ലോ കാർഡ് വാങ്ങി.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊൽക്കത്തയ്ക്ക് ലീഡ്. അഞ്ചാം മിനിറ്റിൽ എടികെ താരത്തിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അവസരം മുതലാക്കി മെക്കുവിന്റെ വക ആദ്യ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കുള്ളിൽ.
മത്സരത്തിന്രെ ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഹാളിചരൻ നർസാരിയുടെ ഒരു ഷോട്ട് കൊൽക്കത്ത ഗോൾവലയ്ക്ക് നേരെ കുതിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാനായില്ല.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്.
ഇന്ത്ൻ ദേശീയ ഗാനത്തിനായി ഇരു ടീമുകളും മൈതാന മധ്യത്തേക്ക്. ഒപ്പം ഇന്ത്യുടെ സ്വന്തം ദാദ സൗരവ് ഗാംഗുലിയും.
ചിത്രം: നിതിൻ ആർ.കെ
തന്റെ പ്രിയപ്പെട്ട ശൈലിയായ 4-2-3-1 ൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ അണിനിരത്തി എൽക്കോ ഷട്ടോരി.
സ്റ്റേഡിയത്തിൽ മഴ നിർത്താതെ തുടരുകയാണ്.
എടികെ പ്ലെയിങ് XI: അരിന്ദാം ഭട്ടാചാര്യ, കാൾ ജെറാഡ് മെക്കു, ഡേവിഡ് വില്യംസ്, അഗസ്റ്റിൻ ഇനീഷ്യസ്, ജയേഷ് റാണെ, പ്രോണോയ് ഹൾദാർ, ജാവിയർ ഹെർണാണ്ടസ്, പ്രീതം കൊട്ടാൾ, റോയ് കൃഷ്ണ, മൈക്കിൾ സൂസൈരാജ്, പ്രബീർ ദാസ്
കേരള ബ്ലാസ്റ്റേഴ്സ്: ബിലാൽ ഹുസൈൻ ഖാൻ, മുഹമ്മദ് റാക്കിബ്, ജെയ്റോ റോഡ്രിഗസ്, മുഹമ്മദ് നിങ്, ബെർത്തലോമ്യോ ഓഗ്ബെച്ചെ, കെ.പ്രശാന്ത്, ജെസൽ കർനെയ്റോ, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, ജിയാനി സ്യൂവർലൂൺ, ജീക്സൺ സിങ്
ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി ദാദായും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഉദ്ഘാടന മത്സരം കാണാൻ കൊച്ചിയിൽ.
എസ്എല്ലിന്റെ പ്രധാന ഈർജ്ജം കേരളം ഫുട്ബോളിന് നൽകുന്ന സ്നേഹവും പരിഗണനയുമെന്ന് നിതാ അംബാനി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. വർണാഭമായ ഉദ്ഘാടന ചടങ്ങുകളാണ് ഇപ്പോൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
കോരിചൊരിയുന്ന മഴയില്ലും സ്റ്റേഡിയത്തിൽ ആവേശം തീർത്ത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
ടി.പി.രഹ്നേഷ്, അബ്ദുൾ ഹക്കു, ജിയാനി സ്യുവർലൂൺ, ജെയ്റോ റോഡ്രിഗസ്, ലാൽറുവത്താര, മരിയോ ആർക്വസ്, ഹാളിചരൺ നർസാരി, സഹൽ അബ്ദുൾ സമദ്, സാമുവേൽ, സെർജിയോ സിഡോഞ്ച, ബെർത്തലോമ്യോ ഓഗ്ബച്ചെ.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 12 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ അഞ്ചു തവണയും ഫലം കൊൽക്കത്തയ്ക്ക് അനുകൂലമായിരുന്നു. രണ്ടു തവണ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
കന്നി അങ്കത്തിന് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഉൾപ്പടെ പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. രണ്ടു തവണ വീതം കിരീടം ഉയർത്തിയ കൊൽക്കത്തയും ചെന്നൈയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ.
1. എടികെ (കൊൽക്കത്ത)
2. ബെംഗളൂരു എഫ്സി
3. ചെന്നൈയിൻ എഫ്സി
4. എഫ്സി ഗോവ
5. ഹൈദരാബാദ് എഫ്സി
6. ജംഷദ്പൂർ എഫസി
7. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
8. മുംബൈ സിറ്റി എഫ്സി
9. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
10. ഒഡിഷ എഫ്സി
മികച്ച ആരാധക പിന്തുണയും പേരുകേട്ട പരിശീലകരും മിന്നും താരങ്ങളും വന്നുപോയെങ്കിലും അഭിമാനിക്കാവുന്ന നേട്ടമൊന്നും ഇതുവരെ സ്വന്തമാക്കാൻ സാധിക്കാത്ത ക്ലബ്ബാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്. റണ്ണേഴ്സ്അപ്പുകളായ രണ്ടു സീസൺ മാറ്റിനിർത്തിയാൽ തീർത്തും നിറംമങ്ങിയ, നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റേത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു സീസണുകളിൽ. ഒരു ഘട്ടത്തിൽ ടീമിലെ പന്ത്രണ്ടാമൻ എന്ന് അറിയപ്പെട്ടിരുന്ന ആരാധകർ പോലും ടീമിനെ കൈവിട്ടു. അവർ അത്രത്തോളം നിരാശരാക്കപ്പെട്ടിരുന്നുവെന്ന ന്യായമായ കാരണവുമുണ്ട്. Read More
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. നിരവധി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്നു ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത മത്സരം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം സ്റ്റേഡിയത്തിന് പരിസരത്ത് ചെറിയ രീതിയിൽ മഴചാറാനും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം ആരാധകരെ ക്ലബ്ബിൽ നിന്നും അകറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പുതിയ തുടക്കത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് എല്ലാവിധ പിന്തുണയും അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് ആരാധകരാണ് ഉദ്ഘാടന മത്സരം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. 2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോൾ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവും ഉണ്ടായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായ കേശുവിനെ മാനേജ്മെന്റ് അവതരിപ്പിച്ചു കഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്ലബ്ബുകൾ. ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ രണ്ടു തവണ ചാംപ്യന്മാരായ എടികെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എന്നാൽ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും അനസ് എടത്തൊടികയും ബൂട്ടുകെട്ടുകയില്ല. ഇക്കൊല്ലം കൊൽക്കത്തൻ ടീമിന്റെ ഭാഗമായ താരങ്ങൾക്ക് അച്ചടക്ക നടപടിയാണ് തിരിച്ചടിയായത്. Read More
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന ഐഎസ്എൽ മത്സരങ്ങൾ 2020 മാർച്ചിലായിരിക്കും അവസാനിക്കുന്നത്. വിവിധ വേദികളിലായി പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും. സെമിഫൈനൽ – ഫൈനൽ മത്സരക്രമം പിന്നീടായിരിക്കും പ്രഖ്യാപിക്കുക. Click Here To find Full schedule
ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയ്ക്ക് രണ്ടു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങൾ സമ്മാനിക്കാൻ സാധിച്ച ക്ലബ്ബാണ് എടികെ. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലെ ക്ലബ്ബിന്റെ പ്രകടനം തീരെ നിരാശപ്പെടുത്തുന്നതാണ്. ഇതിന് പ്രായശ്ചിത്തവും പരിഹാരമായുമാണ് കന്നി സീസണിൽ ടീമിന് കപ്പ് നേടികൊടുത്ത അന്രോണിയോ ലോപസ് ഹെബാസെന്ന സ്‌പാനിഷ് പരിശീലകനെ കൊൽക്കത്ത വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളംവാണിരുന്ന കൊൽക്കത്തയിൽ അതിവേഗം വേരുറപ്പിക്കാൻ എടികെയ്ക്ക് സാധിച്ചത് അവിടുത്തെ ആളുകളുടെ ഫുട്ബോൾ പ്രണയം കൊണ്ടുമാത്രമാണ്. അതിന് ഇത്തവണ പകരം കൊടുത്തേ മതിയാകൂ എന്ന ബോധ്യം ക്ലബ്ബിനുണ്ട്. കൊൽക്കത്തൻ ഫുട്ബോളിന്റെ പാരമ്പര്യം നിലനിർത്തേണ്ടതും എടികെയുടെ ഉത്തരവാദിത്വമാണ്. Read More
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലേക്ക് എത്തുമ്പോഴെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് ഒരു കിരീടം സമ്മാനിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ തവണത്തേതുപോലെ ഇനിയൊരു ബഹിഷ്കരണം ബ്ലാസ്റ്റേഴ്സ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും അധികം ആരാധകരുള്ള ക്ലബ്ബ്. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് സോഷ്യൽ മീഡിയയിൽ യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളേക്കാൾ ഫോളോവേഴ്സുള്ള ഫുട്ബോൾ ക്ലബ്ബാണ്. അവർക്ക് പ്രതിഫലമായി ഒരു കിരീടം തന്നെ കേരള ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നു. പുതിയ സീസണിൽ അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും മാനേജ്മെന്റും. Read More
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിലെ മോളം പ്രകടനത്തിന് ഇത്തവണ കിരീടത്തിലൂടെ തന്നെ പരിഹാരം ചെയ്യാമെന്ന പ്രതീക്ഷയിലാണ്. ക്ലബ്ബ്. പുതിയ പരിശീലകൻ എൽക്കോ ഷട്ടോരിയും അതേ പ്രതീക്ഷ വച്ചു പുലർത്തുന്നു. എടികെയ്ക്കെതിരായ ഉദ്ഘാടന മത്സരം ജയിച്ചുതന്നെ പുതിയ സീസൺ തുടങ്ങാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് vs എടികെ പോരാട്ടത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം