കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് ഒക്ടോബർ 20ന് വിസിൽ മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊൽക്കത്തൻ ക്ലബ്ബായ എടികെയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സ്റ്റേഡിയം ബോക്സ് ഓഫീസിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ടിക്കറ്റുകൾ ലഭ്യമാകും.
ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു. ആരാധകർക്ക് പേയ്‌ടിഎം, ഇൻസൈഡർ.ഇൻ എന്നീ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കാം. ഗ്യാലറികൾക്ക് 250 രൂപ മുതൽ വിഐപി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് നിരക്ക്. ഉദ്ഘാടന മത്സരത്തിന് മാത്രമാണ് 250 രൂപ. പിന്നീടുള്ള മത്സരങ്ങൾക്ക് 200 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും.
ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കുന്നതിന്
ഇൻസൈഡർ: https://insider.in/isl-kerala-blasters-fc/article
പേടിഎം: https://paytm.com/events/kochi/football
ജേഴ്സികൾ സ്വന്തമാക്കുന്നതിനായി: https://reyaursports.com/.
Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും
ടിക്കറ്റുകൾക്കു പുറമെ ആരാധകർക്കുള്ള ജേഴ്സികളുടെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായും ക്ലബിന്റെ ഔദ്യോഗിക കിറ്റ് പാർട്ണറായ റെയോർ സ്പോർട്സ് ഔദ്യോഗിക കിറ്റ് ആൻഡ് ഫാൻ മർച്ചൻഡൈസ് (റെപ്ലിക്ക ടീം വെയർ & ഫാൻ ജേഴ്സി) ഒരുക്കിയിട്ടുണ്ട്. ആരാധകർക്ക് സുഖവും സംതൃപ്തിയും ലഭ്യമാക്കാനായി 12 വ്യത്യസ്ത വലുപ്പങ്ങളിൽ ജേഴ്സികൾ ലഭ്യമാകും. 4 വ്യത്യസ്ത വലുപ്പങ്ങളിൽ കുട്ടികൾക്കും, 8 വ്യത്യസ്ത വലുപ്പങ്ങളിൽ മുതിർന്നവർക്കും ജേഴ്സികൾ സ്വന്തമാക്കാം.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ സൗകര്യാർത്ഥം സീസൺ 5 ന് സമാനമായ രീതിയിൽ എല്ലാ ഓൺലൈൻ ടിക്കറ്റുകളുടെയും എൻട്രി ‘പേപ്പർലെസ്സ്’ ആയിരിക്കും. ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയ ഒരു ആരാധകൻ ഇനി നീണ്ട നിരകളിൽ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓൺലൈനിൽ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഇ-ടിക്കറ്റ് ലഭ്യമാകും. എൻട്രി ഗേറ്റിൽ ഇ-ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഒരു ആരാധകന് വളരെ എളുപ്പത്തിൽ മത്സരം കാണാൻ കഴിയും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ, സ്റ്റേഡിയത്തിൽ പ്രവേശിക്കുവാനായി സാധുവായ ഒരു ഐഡി കാർഡ് ഓരോ ആരാധകനും കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്.