പനജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്നത്തെ മത്സരത്തിൽ എഫ്സി ഗോവയോടാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. ഇതോടെ ലീഗിൽ ബ്ലാസ്റ്റേഴ്സ് പുറത്തായി. ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്ന് മത്സരം നടന്നത്.
ഹ്യൂഹോ ബോമസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് ആവേശജയം സമ്മാനിച്ചത്. 26, 83 മിനിറ്റുകളിലായാണ് ബോമസ് ലക്ഷ്യം കണ്ടത്. ഗോവയുടെ മൂന്നാം ഗോൾ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജാക്കിചന്ദ് സിങ്ങിന്റെ വകയാണ്. റാഫേൽ മെസ്സി ബൗളി (53), ബർത്തലോമിയോ ഓഗ്ബെച്ചെ (69) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടിയത്.
കൊച്ചിയിൽ ഗോവയും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോൾ രണ്ടുഗോൾ വീതമടിച്ച് സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു.
Read Also: ഒരു മത്സരം, അഞ്ച് അർധസെഞ്ചുറികൾ; ചരിത്രമെഴുതി ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി20
തൊട്ടുമുൻപത്തെ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ സെൽഫ്ഗോൾ വഴങ്ങി തോറ്റതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റത്. 14 മത്സരങ്ങളിൽ മൂന്നു ജയം സ്വന്തമാക്കാനേ ബ്ലാസ്റ്റേഴിസ് ഇതുവരെ കഴിഞ്ഞിട്ടുളളൂ.