scorecardresearch
Latest News

ISL 2020: എടി‌കെ മോഹന്‍ബഗാന്‍, മുംബൈ സിറ്റി ടീം സ്ണ്‍പോസര്‍മാരായി വാതുവയ്പ്പ് കമ്പനികള്‍

സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള ആഗോള ക്ലബ്ബുകളുടെ ഭാഗമായ മുംബൈ സിറ്റിയും എടി‌കെ മോഹൻ ബഗാനും പരിശീലനം, മാച്ച്-ഡേ കിറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവയിൽ ഈ സ്പോൺസറുടെ ലോഗോകൾ ധരിക്കും/പ്രദര്‍ശിപ്പിക്കും.

ISL football, ISL football betting, ISL online betting, ISL online betting sponsors, Mohun Bagn, ISL Football betting, indian express

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) പുതിയ സീസൺ നവംബർ 20 ന് ആരംഭിക്കാനിരിക്കെ, എടി‌കെ മോഹൻ ബഗാനും മുംബൈ സിറ്റിയും അവരുടെ കളിക്കാരുടെ ജേഴ്സിയിൽ പ്രധാന സ്പോൺസർമാരായി പ്രദർശിപ്പിക്കുക രണ്ട് പ്രധാന സ്‌പോർട്‌സ് വെബ്‌സൈറ്റുകളുടെ പേരുകളാവും. ഈ രണ്ട് വെബ്‌സൈറ്റുകൾക്കും പൊതുവായ ഒരു കാര്യമെന്തെന്നാല്‍ അവ രണ്ടും ഓൺലൈൻ വാതുവെപ്പ് കമ്പനികളുടെ പിന്തുണയോടെ നടത്തപ്പെടുന്നു എന്നതാണ്.

നവംബർ 2 നാണ് മുംബൈ മുംബൈ സിറ്റി ഡാഫ ന്യൂസിനെ (DafaNews) ഈ സീസണിന്റെ സ്പോൺസർമാരായി പ്രഖ്യാപിച്ചത്. ഇത് ഗോവയിൽ ഒരു ബയോ സുരക്ഷിത ബബിളിലാണ് ഈ സീസണ്‍ നടക്കുക. നാല് ദിവസത്തിന് ശേഷം, എടി‌കെ മോഹൻ ബഗാൻ എസ്‌ബി‌ടോപ്പ്.നെറ്റിനെ (SBOTOP.net) അവരുടെ പ്രധാന സ്പോൺസറായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തേക്കാണ് കരാര്‍.

ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഡാഫബെറ്റുമായി (Dafabet) ബന്ധപ്പെട്ടതാണ് ഡാഫ ന്യൂസ്. ‘ഏഷ്യയിലെ പ്രമുഖ ഓൺലൈൻ വാതുവയ്പ്പ് സൈറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡാഫബെറ്റ് ‘സ്പോർട്സ് വാതുവയപ്പ് ഉൾപ്പെടെയുള്ള വെബിലെ മികച്ച ഗെയിമിംഗ് ഉൽ‌പ്പന്നങ്ങളുടെ’ കേന്ദ്രവും കൂടിയാണ്. ‘വെല്‍കം ബോണസ്,’ ‘ജാക്ക്‌പോട്ടുകൾ,’ വാതുവയ്പ്പുകാർക്ക് വാഗ്ദാനം ചെയ്യുന്ന രൂപയിൽ നല്‍കുന്ന സൗജന്യ ക്രെഡിറ്റുകൾ എന്നിവയിലേക്കുള്ള ഒന്നിലധികം ലിങ്കുകൾ ഡാഫബെറ്റ് വെബ്‌സൈറ്റിൽ കാണാം.

ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയുൾപ്പെടെ നിരവധി കായിക വിനോദങ്ങൾക്കായുള്ള വാതുവയ്പ്പ് നുറുങ്ങുകളും (betting tips) പ്രവചനങ്ങളും (predictions) വാഗ്ദാനം ചെയ്യുന്നുണ്ട് SBOTOP.net എന്ന വെബ്‌സൈറ്റ്. ഐൽ ഓഫ് മാൻ ആസ്ഥാനമായ സെൽട്ടൺ മാങ്ക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഓൺലൈൻ വാതുവയ്പ്പ് ബ്രാൻഡ്‌ എസ്ബോട്ടോപ്പുമായി (SBOTOP) ബന്ധപ്പെട്ട ഒന്നിലധികം വാർത്തകളും പ്രഖ്യാപനങ്ങളും ഈ സൈറ്റില്‍ കാണാം.

ഇപ്പോഴത്തെ ഡീൽ അനുസരിച്ച്, സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള ആഗോള ക്ലബ്ബുകളുടെ ഭാഗമായ മുംബൈ സിറ്റിയും എടി‌കെ മോഹൻ ബഗാനും പരിശീലനം, മാച്ച്-ഡേ കിറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവയിൽ ഈ സ്പോൺസറുടെ ലോഗോകൾ ധരിക്കും/പ്രദര്‍ശിപ്പിക്കും.

 

ഇന്ത്യൻ നിയമപ്രകാരം ചൂതാട്ടവും വാതുവെപ്പും നിരോധിക്കപ്പെട്ടവയാണ്. എന്നാൽ ഓൺലൈൻ ചൂതാട്ടത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ല. അതിനെ സംബന്ധിച്ച് കോടതി വിധികളും ഉണ്ടായിട്ടില്ല.

ഓൺലൈൻ വാതുവയ്പ്പ് ബ്രാൻഡികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ കരാർ മൂലം  ഒരു surrogate advertisingന് വഴിയൊരുക്കുന്നുണ്ടോ ചോദ്യത്തിന്, എടികെ മോഹൻ ബഗാൻ ഒരു പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ. ‘SBOTOP.net ആണ് സ്പോൺസര്‍. ഇന്ത്യയിലും ലോകമെമ്പാടുമുള്ളതുമായ കായിക വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന ഒരു സ്പോർട്സ് ന്യൂസ് പോർട്ടലാണ് (ഡാഫ ന്യൂസ് പോലെ) ഇത്.’

ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞുള്ള ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് മുംബൈ സിറ്റിയും ഡാഫ ന്യൂസും പ്രതികരിച്ചില്ല. SBOTOP.net ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സാധിച്ചില്ല.

ഓൺലൈൻ ഗെയിമിംഗ്, ഓൺലൈൻ വാതുവയ്പ്പ്, ഓൺലൈൻ ചൂതാട്ടം എന്നിവ കുറ്റകരമാക്കി എന്ന് കാണിച്ചു കൊണ്ട് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കേന്ദ്ര നിയമ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻസ് മന്ത്രി രവിശങ്കർ പ്രസാദിന് ഒക്ടോബർ 27 ന് ഒരു കത്തയച്ചിരുന്നു. സംസ്ഥാനം നിരോധിച്ച 132 വെബ്‌സൈറ്റുകളിലൊന്നാണ് ഡാഫ ന്യൂസിന്റെ മാതൃ കമ്പനിയായ ഡാഫബെറ്റ്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോയെ ബ്രാൻഡ് അംബാസഡറായി SBOTOP അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. അതിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കുറിപ്പില്‍, തങ്ങള്‍ ഒരു ‘ആഗോള ഓൺലൈൻ വാതുവയ്പ്പ് പ്ലാറ്റ്ഫോം’ ആണെന്ന് SBOTOP.net അവകാശപ്പെടുന്നുണ്ട്. സ്പോർട്സ്, ലൈവ് കാസിനോ, സ്ലോട്ട് ഗെയിമുകൾ തുടങ്ങി വിവിധ ഉൽ‌പ്പന്നങ്ങളുടെ സമഗ്ര സ്യൂട്ട് ഉപയോഗിച്ച് ഡെസ്ക്ടോപ്പിലും മൊബൈലിലും ഉപഭോക്താക്കൾക്ക് മികച്ച ഇ-ഗെയിമിംഗ് അനുഭവം നൽകാൻ ശ്രമിക്കുന്ന കമ്പനിയായും കുറിപ്പില്‍ പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കായുള്ള സർക്കാരിന്റെ കരട് മാർഗ്ഗനിർദ്ദേശങ്ങൾ കമ്പനികളെ സറോഗേറ്റ് പരസ്യങ്ങളില്‍ നിന്ന് വിലക്കുന്നുണ്ട്. ‘ചരക്കുകളുടെയോ സേവനങ്ങളുടെയോ പരസ്യങ്ങൾ നിരോധിച്ചിട്ടുള്ളതോ നിയമപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നതോ ആയ പരസ്യങ്ങൾ, നിയമപ്രകാരം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലാത്ത മറ്റ് ചരക്കുകളുടെയോ സേവനങ്ങളുടെയോ പരസ്യങ്ങളാണെന്ന് സൂചിപ്പിക്കുന്നതിലൂടെ അത്തരം നിയന്ത്രണങ്ങളെ മറികടക്കാന്‍ പാടില്ല,’ ഓഗസ്റ്റ് പുറപ്പെടുവിച്ച ഡ്രാഫ്റ്റ് മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

 

Stay updated with the latest news headlines and all the latest Indiansuperleague news download Indian Express Malayalam App.

Web Title: Isl atkmb mumbai citys jersey sponsors linked to large online betting companies

Best of Express