ജംഷഡ്‌പൂർ: ഐഎസ്എല്‍ ആറാം സീസണിലെ ബംഗളൂരു എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. ജംഷഡ്‌പൂരിലാണ് മത്സരം നടന്നത്.
മത്സരം സമനിലയിലായതോടെ ഏഴ് പോയിന്റുമായി ജംഷഡ്‌പൂർ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്നു കളികള്‍ കഴിഞ്ഞപ്പോള്‍ രണ്ടു കളികളിലും വിജയിച്ച ജംഷഡ്‌പൂരിന്റെ ആദ്യ സമനിലയാണ് ഇത്.
Read Also: ധവാന്റെ മൊട്ടത്തലയില്‍ രോഹിത്തിന്റെ കുഞ്ഞിപ്പെണ്ണിന്റെ ഇടി, ഗബ്ബര്‍ ഫ്‌ളാറ്റ് ! വീഡിയോ കാണാം
അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സി തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി. ഒരു കളി പോലും ബംഗളൂരുവിനു ജയിക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് പോയിന്റുള്ള ബാംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.