അതുവരെ ഇന്ത്യ കണ്ട ഫുട്ബോൾ സംസ്കാരത്തെയും ശൈലിയെയും മാറ്റിമാറിച്ചുകൊണ്ടായിരുന്നു 2014ൽ ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഐഎസ്എൽ അവതരിപ്പിക്കുന്നത്. ചിലർ ഏറെ ആവേശത്തോടെയും ചിലർ വിമർശനങ്ങളോടെയുമാണ് ടൂർണമെന്റിനെ സ്വീകരിച്ചത്. എന്നാൽ സാധാരണക്കാരായ ഫുട്ബോൾ ആരാധകർക്കിടയിൽ വളരെ വേഗം ഐഎസ്എൽ വളർന്നു. ഫുട്ബോളിന്റെ എല്ലാ ആവേശവും അവർ ഐഎസ്എല്ലിൽ കണ്ടെത്തി. അങ്ങനെ ഇതാ ആറാം സീസണിനും കളം ഒരുങ്ങുകയാണ്. 2019-2020 ഐഎസ്എൽ സീസൺ ഒക്ടോബർ 20 മുതൽ ആരംഭിക്കും. മത്സരച്ചൂടിന്റെ മറ്റൊരു വിസിൽ മുഴക്കത്തിനായി കാത്തിരിക്കുകയാണ് ഓരോ ഫുട്ബോൾ പ്രേമിയും.
ISL 2019 – 2020: ഐഎസ്എൽ 2019 – 2020
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 20ന് ആരംഭിക്കുന്ന മത്സരങ്ങൾ 2020 മാർച്ചിലായിരിക്കും അവസാനിക്കുന്നത്. വിവിധ വേദികളിലായി പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.
Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും
ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം
അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും. സെമിഫൈനൽ – ഫൈനൽ മത്സരക്രമം പിന്നീടായിരിക്കും പ്രഖ്യാപിക്കുക. പ്രാഥമിക റൗണ്ടിൽ ഒരോ ടീമിനും 18 മത്സരം. ഒരു ടീമിനെതിരെ രണ്ട് മത്സരം എന്ന കണക്കിലാണിത്. ഓരോ എവേ, ഹോം മത്സരം. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകളാകും സെമിഫൈനലിന് യോഗ്യത നേടുക.
Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം
ISL 2019 – 2020 Teams : ഐഎസ്എൽ 2019 – 2020 ടീമുകൾ
കന്നി അംഗത്തിന് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഉൾപ്പടെ പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. രണ്ടു തവണ വീതം കിരീടം ഉയർത്തിയ കൊൽക്കത്തയും ചെന്നൈയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ.
1. എടികെ (കൊൽക്കത്ത)
2. ബെംഗളൂരു എഫ്സി
3. ചെന്നൈയിൻ എഫ്സി
4. എഫ്സി ഗോവ
5. ഹൈദരാബാദ് എഫ്സി
6. ജംഷദ്പൂർ എഫസി
7. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
8. മുംബൈ സിറ്റി എഫ്സി
9. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
10. ഒഡിഷ എഫ്സി
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
ISL 2019-2020, ATK Team and Squad: ഐഎസ്എൽ 2019-2020 എടികെ സ്ക്വാഡ്
കൊൽക്കത്തിയിൽ നിന്നുള്ള ഐഎസ്എൽ ക്ലബ്ബാണ് എടികെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കന്നി സീസണിൽ കിരീടം സ്വന്തമാക്കിയ കൊൽക്കത്ത 2016ലും കിരീടം സ്വന്തമാക്കി. ഇത്തവണ തങ്ങളുടെ മൂന്നാം കിരീടം പ്രതീക്ഷിച്ചിറങ്ങുകയാണ് കൊൽക്കത്ത.
മുഖ്യ പരിശീലകൻ: അന്റോണിയോ ലോപസ് ഹബാസ്
ഗോൾകീപ്പർമാർ: അരിന്താം ഭട്ടാചാര്യ, ധീരജ് സിങ്, ലാറാ ശർമ
പ്രതിരോധം: അനസ് എടത്തൊടിക, അഗസ്റ്റിൻ ഇനിഷ്യസ്, അനിൽ ചവാൻ, അങ്കിത് മുഖർജി, ജോൺ ജോൺസൻ, പ്രബിർ ദാസ്, പ്രീതം കൊട്ടാൾ
മധ്യനിര: കാൾ മക്വ, ജാവിയർ ഹെർണാണ്ടസ്, പ്രണായ് ഹൾദാർ, ഷെഹ്‌നാജ് സിങ്.
മുന്നേറ്റ നിര: ബൽവന്ദ് സിങ്, ഡേവിഡ് വില്ല്യംസ്, എഡു ഗാർഷ്യ, ജയേഷ് റാണെ, ജോബി ജസ്റ്റിൻ, കോമാൾ തട്ടാൽ, മൈക്കിൾ സൂസൈരാജ്, റോയ് കൃഷ്ണ
ISL 2019-2020, Bengaluru FC Team and Squad: ഐഎസ്എൽ 2019-2020 ബെംഗളൂരു എഫ്സി ടീം, സ്ക്വാഡ്
ഇന്ത്യൻ സൂപ്പർ ലീഗിൽ 2017ലാണ് ബെംഗളൂരു എഫ്സി അരങ്ങേറ്റം കുറിക്കുന്നത്. ഐ ലീഗ് വമ്പന്മാരായ ബെംഗളൂരു ഐഎസ്എല്ലിലേക്ക് എത്തിയപ്പോൾ മികവ് തുടർന്നതോടെ ആദ്യ സീസണിൽ റണ്ണേഴ്സ്അപ്പുകളും അടുത്ത സീസണിൽ കിരീട ജേതാക്കളുമായി. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഇത്തവണ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്.
മുഖ്യപരിശീലകൻ: കാൾസ് ക്വുദ്രത്ത്
ഗോൾകീപ്പർമാർ: ആദിത്യ പത്ര, ഗുർപ്രീത് സിങ് സന്ധു, പ്രഭുസുഖാൻ സിങ് ഗിൽ
പ്രതിരോധ നിര: ആൽബർട്ട് ശേരൻ, ഗുർസിമ്രത്ത് സിങ് ഗിൽ, ഹർമൻജോത് ഖബ്രാ, ജുവനാൻ, നിഷു കുമാർ, പരാഗ് സതീഷ് ശ്രീവാസ്, രാഹുൽ ബേക്കെ, റിനോ ആന്രോ, സയ്റുവാത്ത് കിമ.
മധ്യനിര: അജയ് ഛേത്രി, ദിമാസ് ദെൽഗാഡോ, എറിക് പാർത്താലു, യൂഗെൻസൺ ലിങ്ഡോ, കീൻ ലെവിസ്, റാഫേൽ അഗസ്റ്റോ, സുരേഷ് വാങ്ജാം, ഉദാന്ത സിങ്.
മുന്നേറ്റ നിര: എഡ്മണ്ട് ലാൽറിണ്ടിക്ക, മാന്വുവൽ ഒൻവു, ആഷിഖ് കുരുണിയൻ, സുനിൽ ഛേത്രി, സെമ്പോയ് ഹാവോകിപ്.
ISL 2019-2020, Chennaiyin FC Team and Squad: ഐഎസ്എൽ 2019-2020 ചെന്നൈയിൻ എഫ്സി സ്ക്വാഡ്
2015ലും 2017ലും കിരീടം സ്വന്തമാക്കിയ ചെന്നൈയിൻ എഫ്സി പതിവ് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. കൃത്യമായി ഒന്നിടവിട്ടുള്ള സീസണുകളിൽ കപ്പ് ചെന്നൈയിലെത്തിക്കാൻ ക്ലബ്ബിനായിട്ടുണ്ട്.
മുഖ്യപരിശീലകൻ: ജോൺ ഗ്രിഗറി
ഗോൾകീപ്പർമാർ: കരൻജിത് സിങ്, സഞ്ജിബൻ ഘോഷ്, വിഷാൽ കെയ്ത്ത്
പ്രതിരോധ നിര: ദീപക് തൻഗ്രി, എലി സാബിയ, ഹെൻഡ്രി അന്രോണെ, ജെറി ലാൽറിൻസ്വൂവല, ലാൽദിൻലിയാന റെന്ത്‌ലേ, ലൂസിയാൻ ഗൊയാൻ, മൻസിഹ് സെയ്ഗാനി, ടൊണ്ടോബ സിങ്, റെയ്മോസോചാങ് അയ്മോൾ, സോമിങ്ക്ലിയാനാ റാൾട്ടെ.
മധ്യനിര: അനിരുദ്ധ് ഥാപ, ദൻപാൽ ഗണേശ്, ഡ്രാഗോസ് ഫിർത്തുലേസ്ക്കു, എഡ്‌വിൻ വാൻസ്പോൾ, ജർമൻപ്രീത് സിങ്, തോയ് സിങ്, ലാലിൽസ്വുവാല ചാങ്തെ, റീഫേൽ ക്രിവല്ലാരോ,
മുന്നേറ്റനിര: ആന്ദ്രെ ഛെമ്പ്രി, ജെജെ ലാൽപെക്വുവേല, നെരിജസ് വാൽസ്‌കിസ്, റഹിം അലി.
ISL 2019-2020, FC Goa Team and Squad: ഐഎസ്എൽ 2019-2020 എഫ്സി ഗോവ സ്ക്വാഡ്
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടുതവണ ഫൈനൽ കളിച്ച ടീമാണ് ഗോവ. ഇത്തവണ കിരീടമെന്ന പ്രതീക്ഷയോടെയാണ് ക്ലബ്ബെത്തുന്നത്
മുഖ്യ പരിശീലകൻ: സെർജിയോ ലോബേറ
ഗോൾകീപ്പർമാർ: മുഹമ്മദ് നവാസ്, നവീൻ കുമാർ, ശുഭം ദാസ്
പ്രതിരോധ നിര: അയ്ബാൻ ദോഹ്‌ലിങ്, അമേയ് രണവാദേ, കാർലോസ് പെന, ചിങ്‌ലെസന സിങ്, മുഹമ്മദ് അലി, സേവ്യർ ഗാമ, മൗർത്താഡ ഫാൾ, സാരിറ്റൻ ഫെർണാണ്ടസ്.
മധ്യനിര: അഹമ്മദ് ജവു, ബ്രാണ്ടൻ ഫെർണാണ്ടസ്, എഡു ബെഡിയ, ഹ്യൂഗോ ബൗമൗസ്, കിങ്സ്‌ലി ഫെർണാണ്ടസ്, ലെനി റൊഡ്രിഗസ്, മാന്ദർ റാവു, പ്രിൻസ്ടൺ റെബെല്ലോ, സെമിൻലൻ ഡൗങ്കൽ, ജാക്കിചന്ദ് സിങ്.
മുന്നേറ്റ നിര: ഫെരൻ കോറോമിനാസ്, ലാലാപുയ, ലിസ്റ്റൺ കോലാകോ, മൻവീർ സിങ്
Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്
ISL 2019-2020, Hyderabad FC Team and Squad: ഐഎസ്എൽ 2019-2020 ഹൈദരാബാദ് എഫ്സി സ്ക്വാഡ്
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളാണ് ഹൈദരാബാദ് എഫ്സി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ചെന്നൈയിൻ എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾക്ക് ശേഷം തെന്നിന്ത്യയിൽ നിന്ന് ഒരു ക്ലബ്ബുകൂടി ഐഎസ്എല്ലിലേക്ക്.
മുഖ്യപരിശീലകൻ: ഫിൽ ബ്രൗൺ
ഗോൾകീപ്പർമാർ: അനൂജ് കുമാർ, കമൽജിത് സിങ്, ലക്ഷ്മികാന്ത് കട്ടിമാണി
പ്രതിരോധം: ആശിഷ് റായ്, ഗുർജിത് സിങ്, മാത്യു കിൽഗാലൻ, മുഹമ്മദ് യാസിർ, നിഖിൽ പൂജാരി, റാഫേൽ ലോപസ് ഗോമസ്, സഹിൽ പൻവാർ, താരിഫ് അഖ്ഹാൻഡ്.
മധ്യനിര: ആദിൽ ഖാൻ, ദീപേന്ദ്ര നേഗി, സഹിൽ തവോറ, ഗാനി അഹമ്മദ് നിഗം, ലാൽഡൻമാവിയ റാൾട്ടെ, മാർക്കോ സ്റ്റാൻകോവിച്ച്. നെസ്റ്റർ ഗോർഡില്ലോ, രോഹിത് കുമാർ, ശങ്കർ സംപിങ്‌രാജ്.
മുന്നേറ്റ നിര: അഭിഷേക് ഹൽദാർ, ബോബോ, ഗിൽസ് ബാർനസ്, മാർസലോ പെരിറ, റോബിൻ സിങ്.
ISL 2019-2020 Jamshedpur, FC Team and Squad: ഐഎസ്എൽ 2019-2020 ജംഷദ്പൂർ എഫ്സി സ്ക്വാഡ്
2017ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ ജംഷദ്പൂർ എഫ്സി കഴിഞ്ഞ രണ്ടു സീസണുകളിലായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ കിരീടമെന്ന പ്രതീക്ഷയിൽ തന്നെയാണ് ജംഷദ്പൂരും എത്തുന്നത്.
മുഖ്യപരിശീലകൻ: അന്രോണിയോ ഇറിയാണ്ടോ
ഗോൾകീപ്പർമാർ:അമ്രിത് ഗോപ്, റഫിഖ് അലി, നീരജ് കുമാർ, സുബ്രതാ പാൽ
പ്രതിരോധം: അഗസ്റ്റിൻ ഫെർണാണ്ടസ്, ജിതേന്ദ്ര സിങ്, തിറി, ജോയ്നർ ലോറൻകോ, കരൺ അമീൻ, കീഗൻ പെരേര, നരേന്ദ്ര ഗലോട്ട്, റോബിൻ ഗുരുങ്ക്.
മധ്യനിര: അയ്തർ മൻറോയ്, അമർജിത് സിങ്, ബികാശ് ജയ്റു, മെമോ മൗറ, പ്രിറ്റി, ഐസക്ക് വൻമൽസൗമ, മൊബാഷിർ റഹ്മാൻ, നോയ് അകോസ്റ്റ
മുന്നേറ്റ നിര: അങ്കിത് ജാദവ്, സി.കെ.വിനീത്, ഫാറൂഖ് ,ചൗധരി, സെർജിയോ കാസ്റ്റൽ, സുമിത് പാസി.
ISL 2019-2020 Kerala Blasters FC Team and Squad: ഐഎസ്എൽ 2019-2020 കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്ക്വാഡ്
വലിയ ആരാധക പിന്തുണയും മികച്ച ടീമുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ആദ്യ സീസണിലും മൂന്നാം സീസണിലും ഫൈനൽ കളിച്ചതൊഴിച്ച് നിർത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകരെ ഏറെ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ അത് വളരെ വ്യക്തമായിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് ഇത്തവണ അടിമുടി മാറ്റവുമായി ക്ലബ്ബ് എത്തുന്നത്.
മുഖ്യപരിശീലകൻ: ഇൽകോ ഷട്ടോരി
ഗോൾകീപ്പർമാർ: ബിലാൽ ഖാൻ, ഷിബിൻരാജ് കുനിയിൽ, ടി.പി.രഹ്നേഷ്
പ്രതിരോധ നിര: അബ്ദുൾ ഹക്കു, ഗിയാനി സ്യുവർലൂൺ, ജെയ്റോ റോഡ്രിഗസ്, ജെസൽ കർണെയ്റോ, ലാൽറുത്താര, മുഹമ്മദ് റാക്കിബ്, സന്ദേശ് ജിങ്കൻ, പ്രീതം സിങ്
മധ്യനിര: ഡാരൺ കാൾഡെയ്റ, ഹാളിചരൻ നർസാരി, ജീക്സൻ സിങ്, മരിയോ ആർക്വിസ്, മുഹമ്മദ് നിങ്, കെ.പ്രശാന്ത്, കെ.പി.രാഹുൽ, സഹൽ അബ്ദുൾ സമദ്. സാമുവേൽ ലാൽമുവൻപുയ, സെയ്ത്യസെൻ സിങ്, സെർജിയോ സിഡോഞ്ച
മുന്നേറ്റ നിര: ബെർത്തലോമ്യോ ഓഗ്ബച്ചെ, മുഹമ്മദ് റാഫി, റാഫേൽ മെസി
ISL 2019-2020 Mumbai City FC Team and Squad: ഐഎസ്എൽ 2019-2020 മുംബൈ സിറ്റി എഫ്സി സ്ക്വാഡ്
മികച്ച ആരാധക പിന്തുണയും താരങ്ങളും ഉണ്ടായിട്ടും മുംബൈക്ക് കിരീടം അകലെ തന്നെയായിരുന്നു. രണ്ടുതവണ സെമി കളിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം
മുഖ്യപരിശീലകൻ: ജോർജെ കോസ്റ്റ
ഗോൾകീപ്പർമാർ: അമരിന്ദർ സിങ്, കുണാൽ സാവന്ത്, രവി കുമാർ
പ്രതിരോധ നിര: അൻവർ അലി, വാൽപുയ, മറ്റൊ ഗ്രിഗിക്, പ്രതിക് ചൗദരി, സർതക് ഗോലുയി, സൗവിക് ചക്രബർതി, സുഭാഷിഷ് ബോസ്
മധ്യനിര: ബിദ്യാനന്ദ സിങ്, ബിപിൻ സിങ്, ഡീഗോ കാർലോസ്, മുഹമ്മദ് ലാർബി, മുഹമ്മദ് റഫിഖ്, മോദു സോഗു, പോളോ മച്ചഡോ, പ്രഞ്ജാൽ ഭുമിജ്, റയ്നിയർ ഫെർണാണ്ടസ്, റൗളിൻ ബോർഗസ്, സെർജെ കെവിൻ, സൗരവ് ദാസ്, സുർചന്ദ്ര സിങ്, വിഗ്നേഷ് ദക്ഷിണാമൂർത്തി
മുന്നേറ്റ നിര: അമീൻ ചെർമിതി
ISL 2019-2020 North East United FC Team and Squad: ഐഎസ്എൽ 2019-2020 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി സ്ക്വാഡ്
മുഖ്യപരിശീലകൻ: റോബർട്ട് ജർനി
ഗോൾകീപ്പർ: പവൻ കുമാർ, സോറം പോയ്റെ, സുഭാശിഷ് റോയ്
പ്രതിരോധ നിര: ഹീറിങ്സ് കായ്, റേഗൻ സിങ്, മിസ്ലോവ് കോമോർസ്കി, നിം ദോർജെ, പവൻ കുമാർ, പ്രോവത് ലാക്ര, രാകേഷ് പ്രധാൻ, ഷൗവിക് ഘോഷ്, വെയ്ൻ വാസ്
മധ്യനിര: ആൽഫ്രഡ് ലാൽറുത്‌സങ്, ജോസ് ല്യൂഡോ, ഖുമെന്ദം മീട്ടെ, ലാലെങ്മവ്യാ, ലാൽരംപ്യൂ ഫെനായ്, ലാൽതതങ്ഹാ, മിലാൻ സിങ്, നിഖിൽ കാദം, പനുഗിയോട്ടിസ് ട്രിയഡിസ്, റെദീം ത്‌ലാങ്.
മുന്നേറ്റനിര: അസാമോ ഗ്യാൻ, മാർട്ടിൻ ഷാവേസ്, മാക്സിമില്യാനോ ബറെയ്റോ
ISL 2019-2020 Odish FC Team and Squad: ഐഎസ്എൽ 2019-2020 ഒഡിഷ എഫ്സി സ്ക്വാഡ്
ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരാണ് ഒഡിഷ എഫ്സിയും.
ഗോൾകീപ്പർ: ആൽബിനോ ഗോമസ്, അങ്കിത് ഭ്യൂയാൻ, അർദീപ് സിങ്, ഫ്രാൻസിസ്കോ ഡോറൻസാറോ
പ്രതിരോധം: അമിത് ടുഡു, കാർലോസ് ഡെൽഗാഡോ, ഗൗരവ് ബോറ, മുഹമ്മദ് സാജിത് ദോട്ട്, നാരായൺ ദാസ്, പ്രദീപ് മോഹൻരാജ്, റാണാ ഗരാണി,
മധ്യനിര: വിനീത് റായ്, സിയാം ഹങ്കൽ, ശുഭം സാരങ്കി, റോമിയോ ഫെർണാണ്ടസ്, നന്ദകുമാർ ശേഖർ, മാർട്ടിൻ പെരസ്, മാർക്കോസ് ടെബാർ, ജെറി, ബിക്രംജിത് സിങ്, ആഡ്രിയ കർമോണ.
മുന്നേറ്റനിര: അറിഡെയ്ൻ, ഡാനിയേൽ, സെയ്മിൻമാങ്, ക്സിസ്കോ ഹെർണാണ്ടസ്,
ISL Full Schedule: ഐഎസ്എൽ മത്സരക്രമം
ഒക്ടോബർ 20 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs എടികെ
ഒക്ടോബർ 21 – ബെംഗളൂരു എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഒക്ടോബർ 22 – ജംഷദ്പൂർ എഫ്സി vs ഒഡിഷ എഫ്സി
ഒക്ടോബർ 23 – എഫ്‌സി ഗോവ vs ചെന്നൈയിൻ എഫ്‌സി
ഒക്ടോബർ 24 – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs മുംബൈ സിറ്റി എഫ്‌സി
ഒക്ടോബർ 25 – എടികെ vs ഹൈദരാബാദ് എഫ്‌സി
ഒക്ടോബർ 26 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ഒഡിഷ എഫ്സി
ഒക്ടോബർ 27 – ചെന്നൈയിൻ എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി
ഒക്ടോബർ 28 – എഫ്‌സി ഗോവ vs ബെംഗളൂരു എഫ്സി
ഒക്ടോബർ 29 – ജംഷദ്പൂർ എഫ്സി vs ഹൈദരാബാദ് എഫ്‌സി
ഒക്ടോബർ 30 – ചെന്നൈയിൻ എഫ്‌സി vs എടികെ
ഒക്ടോബർ 31 – മുംബൈ സിറ്റി എഫ്‌സി vs ഒഡിഷ എഫ്സി
നവംബർ 1 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs എഫ്സി ഗോവ
നവംബർ 2 – ഹൈദരാബാദ് എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
നവംബർ 3 – ജംഷദ്പൂർ എഫ്സി vs ബെംഗളൂരു എഫ്സി
നവംബർ 6 – ഹൈദരാബാദ് എഫ്‌സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
നവംബർ 7 – മുംബൈ സിറ്റി എഫ്‌സി vs എഫ്സി ഗോവ
നവംബർ 8 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ഒഡിഷ എഫ്സി
നവംബർ 9 – എടികെ vs ജംഷദ്പൂർ എഫ്സി
നവംബർ 10 – ബെംഗളൂരു എഫ്സി vs ചെന്നൈയിൻ എഫ്‌സി
നവംബർ 23 – ബെംഗളൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
നവംബർ 24 – ഒഡിഷ എഫ്സി vs എടികെ
നവംബർ 25 – ചെന്നൈയിൻ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി
നവംബർ 26 – എഫ്‌സി ഗോവ vs ജംഷദ്പൂർ എഫ്സി
നവംബർ 27 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs മുംബൈ സിറ്റി എഫ്‌സി
നവംബർ 28 – ചെന്നൈയിൻ എഫ്‌സി vs ഒഡിഷ എഫ്സി
നവംബർ 29 – ഹൈദരാബാദ് എഫ്‌സി vs ബെംഗളൂരു എഫ്സി
നവംബർ 30 – എടികെ vs മുംബൈ സിറ്റി എഫ്‌സി
ഡിസംബർ 1 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs എഫ്സി ഗോവ
ഡിസംബർ 2 – ജംഷദ്പൂർ എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഡിസംബർ 4 – ഒഡിഷ എഫ്സി vs ബെംഗളൂരു എഫ്സി
ഡിസംബർ 5 – മുംബൈ സിറ്റി എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ഡിസംബർ 6 – ജംഷദ്പൂർ എഫ്സി vs ചെന്നൈയിൻ എഫ്‌സി
ഡിസംബർ 7 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs എടികെ
ഡിസംബർ 8 – ഹൈദരാബാദ് എഫ്‌സി vs എഫ്സി ഗോവ
ഡിസംബർ 11 – ഒഡിഷ എഫ്സി vs ഹൈദരാബാദ് എഫ്‌സി
ഡിസംബർ 12 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ചെന്നൈയിൻ എഫ്‌സി
ഡിസംബർ 13 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ജംഷദ്പൂർ എഫ്സി
ഡിസംബർ 14 – എഫ്‌സി ഗോവ vs എടികെ
ഡിസംബർ 15 – ബെംഗളൂരു എഫ്സി vs മുംബൈ സിറ്റി എഫ്‌സി
ഡിസംബർ 18 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ബെംഗളൂരു എഫ്സി
ഡിസംബർ 19 – ജംഷദ്പൂർ എഫ്സി vs മുംബൈ സിറ്റി എഫ്‌സി
ഡിസംബർ 20 – ചെന്നൈയിൻ എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ഡിസംബർ 21 – ഹൈദരാബാദ് എഫ്‌സി vs എടികെ
ഡിസംബർ 22 – എഫ്‌സി ഗോവ vs ഒഡിഷ എഫ്സി
ഡിസംബർ 25 – എടികെ vs ബെംഗളൂരു എഫ്സി
ഡിസംബർ 26 – ചെന്നൈയിൻ എഫ്സി vs എഫ്സി ഗോവ
ഡിസംബർ 27 – ഒഡിഷ എഫ്സി vs ജംഷദ്പൂർ എഫ്സി
ഡിസംബർ 28 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഡിസംബർ 29 – മുംബൈ സിറ്റി എഫ്‌സി vs ഹൈദരാബാദ് എഫ്‌സി
ജനുവരി 2 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ജംഷദ്പൂർ എഫ്സി
ജനുവരി 3 – ബെംഗളൂരു എഫ്സി vs എഫ്സി ഗോവ
ജനുവരി 4 – മുംബൈ സിറ്റി എഫ്‌സി vs എടികെ
ജനുവരി 5 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ഹൈദരാബാദ് എഫ്‌സി
ജനുവരി 6 – ഒഡിഷ എഫ്സി vs ചെന്നൈയിൻ എഫ്‌സി
ജനുവരി 8 – എഫ്‌സി ഗോവ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ജനുവരി 9 – ബെംഗളൂരു എഫ്സി vs ജംഷദ്പൂർ എഫ്സി
ജനുവരി 10 – ഹൈദരാബാദ് എഫ്‌സി vs ചെന്നൈയിൻ എഫ്‌സി
ജനുവരി 11 – ഒഡിഷ എഫ്സി vs മുംബൈ സിറ്റി എഫ്‌സി
ജനുവരി 12 – എടികെ vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ജനുവരി 15 – ഹൈദരാബാദ് എഫ്‌സി vs ഒഡിഷ എഫ്സി
ജനുവരി 16 – ചെന്നൈയിൻ എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ജനുവരി 17 – മുംബൈ സിറ്റി എഫ്‌സി vs ബെംഗളൂരു എഫ്സി
ജനുവരി 18 – എടികെ vs എഫ്‌സി ഗോവ
ജനുവരി 19 – ജംഷദ്പൂർ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ജനുവരി 22 – ബെംഗളൂരു എഫ്സി vs ഒഡിഷ എഫ്സി
ജനുവരി 23 – ചെന്നൈയിൻ എഫ്‌സി vs ജംഷദ്പൂർ എഫ്സി
ജനുവരി 24 – ഹൈദരാബാദ് എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി
ജനുവരി 25 – എഫ്‌സി ഗോവ vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ജനുവരി 27 – എടികെ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ജനുവരി 29 – ഒഡിഷ എഫ്സി vs എഫ്സി ഗോവ
ജനുവരി 30 – ബെംഗളൂരു എഫ്സി vs ഹൈദരാബാദ് എഫ്‌സി
ജനുവരി 31 – മുംബൈ സിറ്റി എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഫെബ്രുവരി 1 – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ചെന്നൈയിൻ എഫ്‌സി
ഫെബ്രുവരി 2 – ജംഷദ്പൂർ എഫ്സി vs എടികെ
ഫെബ്രുവരി 5 – എഫ്‌സി ഗോവ vs ഹൈദരാബാദ് എഫ്‌സി
ഫെബ്രുവരി 6 – മുംബൈ സിറ്റി എഫ്‌സി vs ജംഷദ്പൂർ എഫ്സി
ഫെബ്രുവരി 7 – ചെന്നൈയിൻ എഫ്സി vs ബെംഗളൂരു എഫ്സി
ഫെബ്രുവരി 8 – എടികെ vs ഒഡിഷ എഫ്സി
ഫെബ്രുവരി 9 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
ഫെബ്രുവരി 12 – ഹൈദരാബാദ് എഫ്സി vs ജംഷദ്പൂർ എഫ്സി
ഫെബ്രുവരി 13 – എഫ്‌സി ഗോവ vs മുംബൈ സിറ്റി എഫ്‌സി
ഫെബ്രുവരി 14 – ഒഡിഷ എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഫെബ്രുവരി 15 – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ബെംഗളൂരു എഫ്സി
ഫെബ്രുവരി 16 – എടികെ vs ചെന്നൈയിൻ എഫ്‌സി
ഫെബ്രുവരി 19 – ജംഷദ്പൂർ എഫ്സി vs എഫ്സി ഗോവ
ഫെബ്രുവരി 20 – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ഹൈദരാബാദ് എഫ്‌സി
ഫെബ്രുവരി 21 – മുംബൈ സിറ്റി എഫ്‌സി vs ചെന്നൈയിൻ എഫ്‌സി
ഫെബ്രുവരി 22 – ബെംഗളൂരു എഫ്സി vs എടികെ
ഫെബ്രുവരി 23 – ഒഡിഷ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി