ഐഎസ്എല്ലിൽ ഇന്ന് നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ സെമിഫൈനൽ പോരാട്ടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആരാധകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. നോർത്ത് ഈസ്റ്റിന്റെ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചുകൊണ്ടായിരുന്നു ബെംഗളൂരു എഫ്സി സെമിയിൽ ജയം നേടി മുന്നേറിയത്. ആ തോൽവിക്ക് ആറാം പതിപ്പിന്റെ തുടക്കത്തിൽ തന്നെ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. രാത്രി 7.30ന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം.
@NEUtdFC have beaten @bengalurufc just once in the #HeroISL!
Read more in our match preview #BENNEU #TrueLove #LetsFootball https://t.co/1WNv63Z58Q
— Indian Super League (@IndSuperLeague) October 21, 2019
കണക്കിലും ബെംഗളൂരു എഫ്സിയാണ് മുന്നിൽ. ആറു തവണ നേർക്കുനേർ വന്നപ്പോൾ നാലു തവണയും ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. 2017 സീസണിൽ ഐ ലീഗ് ചാംപ്യന്മാരായി ഐഎസ്എല്ലിൽ എത്തിയ ബെംഗളൂരു എഫ്സി ഹൈലാൻഡേഴ്സിനോട് ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് നോർത്ത് ഈസ്റ്റിനെതിരെ തോൽവി അറിയേണ്ടി വന്നട്ടില്ല നീലപ്പടയ്ക്ക്. കഴിഞ്ഞ സീസണിന്റെ സെമിഫൈനലിൽ ആദ്യ പാദത്തിൽ 2-1നും രണ്ടാം പാദത്തിൽ 3-0നുമാണ് ബെംഗളൂരു ഹൈലാൻഡേഴ്സിനെ പരാജയപ്പെടുത്തിയത്.
Also Read: ISL, KBFC vs ATK: കൊൽക്കത്തയെ വീഴ്ത്തി കൊമ്പന്മാർ; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
ഐഎസ്എല്ലില്‍ രണ്ട് സീസണുകളില്‍ മാത്രമാണ് ബെംഗളൂരു എഫ്സി കളിച്ചിട്ടുള്ളത്. പക്ഷെ ഈ രണ്ട് സീസണ് കൊണ്ടു തന്നെ ലീഗിലെ ഏറ്റവും ശക്തമായ ടീമും സ്ഥിരതയുള്ള ടീമുമായി ബെംഗളൂരു എഫ്സി മാറിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി തങ്ങളുടെ കീരിടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ആറാം പതിപ്പിനിറങ്ങുന്നത്. തുടര്‍ച്ചയായ 11 കളികളില്‍ തോല്‍ക്കാതെയായിരുന്നു കഴിഞ്ഞ സീസണില്‍ ബെംഗളൂരു ആധിപത്യമുറപ്പിച്ചത്. തങ്ങളുടെ ഉരുക്കുകോട്ടയായ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നീലപ്പടയെ പരാജയപ്പെടുത്താന്‍ സീസണിൽ ഒരു ടീമിനും സാധിച്ചില്ല. ആ ചരിത്രം തിരുത്താനാകും നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. ടീമിലെ പുതിയ സാന്നിധ്യങ്ങളായ മലയാളി താരം ആഷിഖ് കുരുണിയനും സ്പാനിഷ് സ്ട്രൈക്കര്‍ മാനുവല്‍ ഒന്‍വുവും ടീമിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. സൂപ്പര്‍ താരം മിക്കുവിന്റെ വിടവ് നികത്താൻ ഇവർക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
Also Read: ISL 2019-2020, North East United FC: ഒന്നിച്ചുതന്നെ യുണൈറ്റഡ്; ലക്ഷ്യം കിരീടവും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ നാലു സീസണുകളിലും പ്ലേ ഓഫ് കളിക്കാൻ സാധിക്കാതെ പുറത്തായ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. എന്നാൽ ഈൽക്കോ ഷട്ടോരിയെന്ന തന്ത്രശാലിയായ പരിശീലകനും നൈജീരിയൻ പടക്കുതിര ബെർത്തലോമ്യോ ഓഗ്ബച്ചെയും ചേർന്ന് കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന് അപ്രതീക്ഷിത കുതിപ്പ് സമ്മാനിച്ചു. എന്നാൽ ഒന്നുമല്ലാതിരുന്ന ടീമിനെ സെമിവരെ എത്തിച്ച ഷട്ടോരി ഇത്തവണ ടീമിനൊപ്പമില്ല. ഷട്ടോരി മാത്രമല്ല ഓഗബച്ചെയും കഴിഞ്ഞ അഞ്ചു സീസണിലും നോർത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷും കേരള ബ്ലാസ്റ്റേഴ്സിലെത്തി.
Also Read: ആര്‍ക്കും സാധിക്കാത്തത് ചെയ്തു കാണിക്കാന്‍ നീലപ്പട; ചാംപ്യന്മാര് ഒരുങ്ങി തന്നെയാണ്
ഇതിനെല്ലാം പരിഹാരമായി മികച്ച ഒരുപിടി സൈനിങ്ങുകളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സീസണിൽ നടത്തിയിരിക്കുന്നത്. ക്രൊയേഷ്യൻ പരിശീലകൻ റോബർട്ട് ജാർനി തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്രൊയേഷ്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നുമാണ് റോബർട്ട് ഐഎസ്എല്ലിലേക്ക് എത്തുന്നത്. 1998 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിങ്ബാക്ക് റോബർട്ടിന് പരിശീലകനെന്ന നിലയിൽ നോർത്ത് ഈസ്റ്റിനെ എവിടെ എത്തിക്കാൻ സാധക്കുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.