BFC vs KBFC: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പി കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം തോൽവി. ബെംഗളൂരു എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സർവ്വ ഊർജവും സംഭരിച്ച് വിജയവഴിയിൽ തിരിച്ചെത്താനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് തിരിച്ചടിയായത്. നായകൻ സുനിൽ ഛേത്രിയുടെ ഗോളിലാണ് ബെംഗളൂരു സീസണിലെ അവരുടെ രണ്ടാം ജയം സ്വന്തമാക്കിയത്.
ആദ്യപകുതിയിൽ തുടർച്ചയായി അവസരങ്ങൾ സൃഷ്ടടിച്ചെങ്കിലും ഒന്നും പൂർത്തികരിക്കാൻ ഇരു ടീമുകൾക്കുമായില്ല. സർവ്വ ഊർജവും സംഭരിച്ച് ശക്തമായ തിരിച്ചുവരവിനിറങ്ങിയ രണ്ടു ടീമുകളും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ പുറത്തെടുത്തത്. അക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി സജീവമായിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
28-ാം മിനിറ്റിൽ ഉദാന്തയുടെ ഹെഡർ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് വിസിൽ മുഴങ്ങിയതോടെ ബെംഗളൂരു ആഘോഷം സെക്കൻഡുകളിൽ അവസാനിച്ചു. ആദ്യ മിനിറ്റ് മുതൽ കോർണർ അവസരങ്ങളും ഫ്രീകിക്ക് അവസരങ്ങളും സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും മത്സരിച്ച് നിന്നു. മെസിയും നായകൻ ഓഗ്ബച്ചെയുംം ചേർന്ന് നടത്തിയ ഒരു മുന്നേറ്റമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ഗോളെന്നുറപ്പിച്ചത്. എന്നാൽ പന്ത് കളക്ട് ചെയ്യുന്നതിൽ നായകന് പിഴവ് പറ്റിയതോടെ ആ പ്രതീക്ഷ അവസാനിച്ചു. 42-ാം മിനിറ്റിൽ മെസി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റം പോസ്റ്റിന് പുറത്തേക്ക് പോയി.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കളിയുടെ വേഗത കൂട്ടിയ ബെംഗളൂരു നിരന്തരം ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് ഇരച്ചുകയറി. ബോക്സിനകത്തു തന്നെ സമയം ചെലവഴിച്ചും അവസരങ്ങൾ സൃഷ്ടിച്ച ബെംഗളൂരുവിന് വേണ്ടി 55-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ. ദെൽഗാഡോ മോർഗാഡോയുടെ കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ ഛേത്രി ബ്ലാസ്റ്റേഴ്സ് വലയിലെത്തിക്കുകയായിരുന്നു.
Live Blog
ISL 2019-2020, BFC vs KBFC Live Updates:ബെംഗളൂരു എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന്റെ തത്സമയ വിവരണം
മറുവശത്ത് ബെംഗളൂരുവാകട്ടെ നോർത്ത് ഈസ്റ്റിനെതിരെയും ഗോവയ്ക്കെതിരെയും ജംഷഡ്പൂരിനെതിരെയും സമനില വഴങ്ങിയ ശേഷം അവസാന മത്സരത്തിൽ ചെന്നൈയെ തകർത്തിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെയും ജയം ആവർത്തിച്ച് സീസണിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് ചാംപ്യന്മാർ.
മത്സരം അവസാന 15 മിനിറ്റിലേക്ക് കടക്കുമ്പോൾ നിർണായക സബ്സ്റ്റിറ്റ്യൂഷനുമായി കേരള ബ്ലാസ്റ്റേഴ്സ്, അബ്ദുൾ ഹഖുവിന് പകരം മുഹമ്മദ് റാഫിയും മുഹമ്മദ് റാക്കിപിന് പകരം വ്ലാറ്റ്കോയും പ്ലെയിങ് ഇലവനിൽ
വീണ്ടും ലക്ഷ്യം പൂർത്തികരക്കാത്ത ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം
മത്സരത്തിൽ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തി കേരള ബ്ലാസ്റ്റേഴ്സ്. കെ.പ്രശാന്തിനെ വലിച്ച് പകരം സഹൽ അബ്ദുൾ സമദിനെ കളത്തിലിറക്കിയിരിക്കുകയാണ് എൽക്കോ ഷട്ടോരി.
55-ാം മിനിറ്റിൽ ദെൽഗാഡോ മോർഗാഡോയുടെ കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ച് ഛേത്രി. ബെംഗളൂരും 1-0ന് മുന്നിൽ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സസിൽ നിലയുറപ്പിച്ച് ബെംഗളൂരുവിന്റെ ആക്രമണം.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി കളിക്കാൻ താരങ്ങൾ മൈതാനത്തേക്ക്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ബെംഗളൂരു എഫ്സി മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതം
42-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം കൂടി. മെസിയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോളിമാത്രം ഉണ്ടായിരുന്ന പോസ്റ്റിൽ ഗോളെന്നുറപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോവുകയായിരുന്നു
കേരള ബ്ലാസ്റ്റേഴ്സ് ബോക്സിന് തൊട്ടുപുറത്ത് ബെംഗളൂരുവിന് അനുകൂലമായ ഫ്രീകിക്ക്. എന്നാൽ പ്രതിരോധ കോട്ട കെട്ടിയ ബ്ലാസ്റ്റേഴ്സ് അപകടം ഒഴിവാക്കുന്നു.
മത്സരത്തിൽ മുന്നിലെത്താനുള്ള അവസരം ബെംഗളൂരുവിന് നഷ്ടമാകുന്നു. ഉദാന്തയുടെ മിന്നൽ ഹെഡർ ഗോളായെങ്കിലും ഓഫ് സൈഡ് വിനയാകുകയായിരുന്നു.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ വീണ്ടും ബെംഗളൂരു എഫ്സിക്ക് അനുകൂലമായ കോർണർ കിക്ക്. എന്നാൽ ബെംഗളൂരു താരത്തിന്റെ നേരിട്ടുള്ള ശ്രമം പോസ്റ്റിന് പുറത്തേക്ക്.
കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു സുവണാവസരം. ഓഗ്ബച്ചെയും മെസിയും ചേർന്ന് നടത്തിയ മുന്നേറ്റം അവസാന ടച്ച് കിട്ടാതെ അവസാനിച്ചു. മെസി തിരികെ നൽകിയ പന്ത് കളക്ട് ചെയ്യാൻ ഓഗ്ബച്ചെയ്ക്ക് ആയില്ല.
മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ ഇടപ്പെടലിൽ ബെംഗളൂരുവിന്റെ മുന്നേറ്റം ബോക്സിൽ അവസാനിക്കുന്നു.
ഗോളെന്നുറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ശ്രമവും പരാജയപ്പെടുന്നു. നായകന് പന്ത് നൽകിയ ജീക്സണിന്റെ ഹെഡർ പാർത്താലു ക്ലിയർ ചെയ്യുന്നു.
ചാൻസ്…
സിഡോഞ്ചയുടെ കിക്ക് ഹെഡറാക്കി ഗോളാക്കാനുള്ള കെ.പി. രാഹുലിന്റെ ശ്രമം വിഫലമാകുന്നു
മത്സരത്തിന്റെ ആറാം മിനിറ്റിൽ ബെംഗളൂരു എഫ്സിക്ക് അനുകൂലമായ കോർണർ കിക്ക്, എന്നാൽ മെസിയുടെ ഇടപ്പെടൽ മൂലം വലിയ അപകടം ബ്ലാസ്റ്റേഴ്സ് ബോക്സിൽ നിന്ന് അകന്നു പോകുന്നു.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്ക്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ബെംഗളൂരു എഫ്സി മത്സരത്തിന് കിക്കോഫായി
കേരള ബ്ലാസ്റ്റേഴ്സ്: മുഹമ്മദ് റാക്കിപ്, രാജു ഗെയ്‌ക്വാദ്, ബെർത്തലോമ്യോ ഓഗ്ബച്ചെ, കെ.പ്രശാന്ത്, ടി.പി.രഹ്നേഷ്, ജെസൽ കർണെയ്റോ, കെ.പി.രാഹുൽ, സെർജിയോ സിഡോഞ്ച, അബ്ദുൾ ഹക്കു, റാഫേൽ മെസി, ജീക്സൺ സിങ്.
ബെംഗളൂരുവാകട്ടെ നോർത്ത് ഈസ്റ്റിനെതിരെയും ഗോവയ്ക്കെതിരെയും ജംഷഡ്പൂരിനെതിരെയും സമനില വഴങ്ങിയ ശേഷം അവസാന മത്സരത്തിൽ ചെന്നൈയെ തകർത്തിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെയും ജയം ആവർത്തിച്ച് സീസണിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് ചാംപ്യന്മാർ.
ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.
മക്കഡോണിയൻ സെൻട്രൽ ബാക്ക് വ്ലാറ്റ്‌കോ ഡ്രോബേറോയെന്ന താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ജിങ്കനും ജെയ്റോയുമൊഴിഞ്ഞ പ്രതിരോധത്തിലെ പടത്തലവന്റെ പട്ടം ഇനി ഈ മക്കഡോണിയൻ താരം അണിയും. ബെംഗളൂരുവിനെതിരെ താരം അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ടീമിന് മൊത്തത്തിൽ തന്നെ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വാർത്തയാണിത്.
പരുക്ക് വലയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. പ്രതിരോധത്തിൽ തന്നെയാണ് പരുക്ക് കേരള ബ്ലാസ്റ്റേഴ്സിന് പ്രധാന വെല്ലുവിളിയാകുന്നത്. ജിങ്കന് പകരം സെൻട്രൽ ബാക്കിൽ കോട്ട കെട്ടിയ ജിയാനി സ്യൂവർലൂണും ജെയ്റോ റോഡ്രിഗസും ഇനിയും പരുക്കിൽ നിന്ന് മുക്തരായിട്ടില്ല. ജെയ്റോ റോഡ്രിഗസിന് സീസൺ തന്നെ നഷ്ടമാകുമെന്ന് ക്ലബ്ബ് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ എത്രയും വേഗം അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.