scorecardresearch

എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല; ഗോകുലം കേരളം ഉസ്ബെക്കിസ്ഥാനില്‍ നിന്ന് മടങ്ങുന്നു

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക് ലഭിച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്

എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല; ഗോകുലം കേരളം ഉസ്ബെക്കിസ്ഥാനില്‍ നിന്ന് മടങ്ങുന്നു
Photo: @GokulamKeralaFC/Twitter

ന്യൂഡല്‍ഹി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഗോകുലം കേരള എഫ് സിക്ക് സാധിക്കില്ല. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡെറേഷന് (എഐഎഫ്എഫ്) ഫിഫയുടെ വിലക്ക് ലഭിച്ച സാഹചര്യത്തിലാണ്. ടൂര്‍ണമെന്റ് നടക്കുന്ന ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ടീമിനോട് മടങ്ങാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്ന് തന്നെ ഇന്ത്യയിലെക്ക് മടങ്ങാനുള്ള നടപടികളിലേക്ക് ക്ലബ്ബ് അധികൃതര്‍ കടന്നതായാണ് ലഭിക്കുന്ന വിവരം.

ഫെഡെറേഷനിലെ ബാഹ്യ ഇടപെടലുകളും ചട്ടലംഘനവും ചൂണ്ടിക്കാണിച്ചാണ് ഫിഫ വിലക്കിയത്. സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ വനിതകളുടെ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടത്താന്‍ സാധിക്കില്ല.

ഗോകുലം ഓഗസ്റ്റ് 23 ന് ഇറാനിൽ നിന്നുള്ള ഒരു ടീമിനെതിരെയും ഓഗസ്റ്റ് 26 ന് ആതിഥേയ രാജ്യത്തിൽ നിന്നുള്ള ഒരു ടീമിനെതിരെയും മത്സരിക്കാനിരിക്കെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള നിര്‍ദേശം വന്നത്.,

പ്രശ്‌നപരിഹാരത്തിനായി ഗോകുലം കേരള ടീം മാനേജ്‌മെന്റ് ബുധനാഴ്ച കായിക മന്ത്രാലയത്തെ സമീപിച്ചിരുന്നു. എഐഎഫ്എഫിനെ ഫിഫ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിക്കുമ്പോൾ ഗോകുലം കേരള ഉസ്ബെക്കിസ്ഥാനിൽ ഉണ്ടായിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ച് മന്ത്രാലയം വെള്ളിയാഴ്ച ഫിഫയ്ക്കും എ എഫ് സിക്കും ഒരു ഇമെയിൽ സന്ദേശമയച്ചിരുന്നു.

ഉസ്ബെക്കിസ്ഥാനില്‍ തുടരുന്ന ടീം പ്രധാനമന്ത്രിയുടെ സഹായം തേടിയിരുന്നു.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Gokulam kerala ruled out of asian womens club championship

Best of Express