ദക്ഷിണ കൊറിയയെ തകർത്ത് ഫ്രാൻസ്; ഫിഫ വനിത ലോകകപ്പിന് തുടക്കമായി

ഉദ്ഘാടന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് വിജയകുതിപ്പിന് തുടക്കം കുറിച്ചത്

fifa women's world cup, francee vs south korea, ഫ്രാൻസ് ദക്ഷിണ കൊറിയ, ie malayalam, football, news, വനിത ലോകകപ്പ്

ഫിഫ വനിത ഫുട്ബോൾ ലോകകപ്പ് ജയത്തോടെ തുടങ്ങി ആതിഥേയരായ ഫ്രാൻസ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് വിജയകുതിപ്പിന് തുടക്കം കുറിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലു ഫ്രാൻസിന് വെല്ലുവിളിയുയർത്താൻ ദക്ഷിണ കൊറിയയ്ക്ക് സാധിച്ചില്ല.

മത്സരം ആരംഭിച്ച് 9-ാം മിനിറ്റിൽ തന്നെ എതിരാളികളുടെ വല കുലുക്കാൻ ഫ്രാൻസിനായി. യൂഗ്നി സോമ്മറാണ് ലോകകപ്പിന്റെ എട്ടാം പതിപ്പിൽ ആദ്യ ഗോൾ കണ്ടെത്തിയത്. 35-ാം മിനിറ്റിലും ആദ്യ പകുതിയുടെ എക്സ്ട്ര ടൈമിലും (45+2) കൊറിയൻ ഗോൾ മുഖത്തേക്ക് ഇരച്ചുകയറി വേണ്ഡി റെണാർഡ് ഫ്രാൻസിന് മൂന്ന് ഗോളിന്റെ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ ദക്ഷിണ കൊറിയ കാര്യമായ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 85-ാം മിനിറ്റിൽ അമാദിൻ ഹെൻറി ഫ്രാൻസിന്റെ ഗോൾ വേട്ട പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ തന്നെ ആധികാരിക ജയവുമായി ഫ്രാൻസ് ലോകകപ്പിന് തുടക്കം കുറിച്ചു.

നാല് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് വിശ്വകപ്പിന് വേണ്ടി മാറ്റുരക്കുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: France vs south korea fifa womens world cup

Next Story
ഇംഗ്ലണ്ട് ലയൺസിനെ കൂട്ടിലടക്കാൻ ബംഗ്ലാ കടുവകൾ; ഇരു ടീമുകളുടെയും ലക്ഷ്യം രണ്ടാം ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express