ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച്ച രാവിലെ സ്പെയിനില്‍ വെച്ചാണ് അപകടം നടന്നത്. 35 വയസായിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ സെവില്ലേയ്ക്ക് അടുത്ത് മറ്റ് വാഹനങ്ങള്‍ക്ക് കാറിടിച്ചാണ് അപകടം.
ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയേസിനൊപ്പം മറ്റ് രണ്ട് പേര് കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരന് കൂടി മരിച്ചു. സെവില്ല ക്ലബ്ബില്‍ കൂടി അദ്ദേഹം കളിച്ചിട്ടുണ്ട്.
Read More: യുവ റേസിങ് താരം അശ്വിനും ഭാര്യയും കാറപകടത്തിൽ മരിച്ചു
എക്സ്ട്രേമദുരയുമായുളള കരാര്‍ അവസാനിച്ചതിന് ശേഷം സ്പാനിഷ് ക്ലബ്ബില്‍ കളിച്ച് വരികായയിരുന്നു അദ്ദേഹം. സെവില്ല ക്ലബ്ബില്‍ 16ാം വയസിലാണ് അദ്ദേഹം കളിച്ച് തുടങ്ങുന്നത്. 2017 ജൂണിലാണ് അദ്ദേഹം വിവാഹിതനായത്. രണ്ട് കുട്ടികളും ഭാര്യയുമുണ്ട്.
2003-04ലാണ് അദ്ദേഹം ആഴ്സണലുമായി കരാറൊപ്പിട്ടത്. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവ ആഴ്സണല്‍ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. ഇംഗ്ലീഷ് ടൈറ്റില്‍ ജയിക്കുന്ന ആദ്യ സ്പാനിഷ് താരമാണ് അദ്ദേഹം.