ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

സാവോ പോളോയിലെ ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസമായി പെലെ ചികിത്സയില്‍ കഴിയുകയാണെന്ന് ഗ്ലോബോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

Pele, Pele health Update
Photo: Facebook/ Pele

റിയൊ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജോ ഫ്രാഗ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സാവോ പോളോയിലെ ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയാണെന്ന് ഗ്ലോബോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “നിരവധി പരിശോധനകള്‍ നടത്താനുണ്ട്. എല്ലാം ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല,” ഫ്രാഗ വ്യക്തമാക്കി.

പെലെ അബോധാവസ്ഥയിലായി എന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരുന്നു. “സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാന്‍ കഴിയാതെ പോയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്,” പെലെ കുറിച്ചു.

Also Read: ടെസ്റ്റില്‍ കപില്‍ ദേവിനെ പിന്നിലാക്കി ബുംറ; അതിവേഗം 100 വിക്കറ്റ്

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Football legend pele in hospital

Next Story
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടങ്ങിവരവ് മികച്ച തീരുമാനമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോcristiano ronaldo, ronaldo, ronaldo manchester united, ronaldo united, manchester united, football news, റൊണാൾഡോ, റോണോ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com