scorecardresearch
Latest News

ഇറാനിയന്‍ താരങ്ങളും ആരാധകരും പ്രതിഷേധിക്കുമോ? ഇറാന്‍-ഇംഗ്ലണ്ട് മത്സരം കാണാനുള്ള ആറ് കാരണങ്ങള്‍

വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ അറസ്റ്റിലായ ഇറാനിയൻ കുർദിഷ് വംശജയായ അമിനി (22) മരിച്ചതുമുതൽ രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്

ഇറാനിയന്‍ താരങ്ങളും ആരാധകരും പ്രതിഷേധിക്കുമോ? ഇറാന്‍-ഇംഗ്ലണ്ട് മത്സരം കാണാനുള്ള ആറ് കാരണങ്ങള്‍

രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ അറസ്റ്റിലായ ഇറാനിയൻ കുർദിഷ് വംശജയായ അമിനി (22) മരിച്ചതുമുതൽ രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അറസ്റ്റിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അമിനി മരണപ്പെട്ടത്. കഴിഞ്ഞ വാരങ്ങളില്‍ ഇറാന്റെ ഫുട്ബോള്‍ താരങ്ങളും ആരാധകരും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്.

  • കഴിഞ്ഞ സെപ്തംബറില്‍ സെനഗളിനെതിരായ മത്സരത്തില്‍ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു താരങ്ങള്‍ മത്സരത്തിനെത്തിയത്. രാജ്യത്തെ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നീക്കം. പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സെനഗളിനെതിരായ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
  • പ്രതിഷേധക്കാർക്കൊപ്പമാണ് താനെന്ന് പ്രതിരോധ താരം എഹ്‌സാൻ ഹജ്‌സഫി വ്യക്തമാക്കിയിരുന്നു. ഞങ്ങൾ അവർക്കൊപ്പമാണെന്ന് അവർ അറിയണം. ഞങ്ങൾ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
  • എഹ്സാനെ പോലെ എല്ലാ ഇറാനിയന്‍ താരങ്ങളും തുറന്ന പ്രതികരണത്തിന് തയാറായിട്ടില്ല. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കരിം അൻസാരിഫാദും മൊർട്ടെസ പൗരലിഗഞ്ചിയും വിസമ്മതിച്ചിരുന്നു. ഡച്ച് ക്ലബ് ഫെയ്‌നൂർഡിനായി കളിക്കുന്ന ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് ഇംഗ്ലണ്ടിലെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ പ്രതികരണമായിരുന്നു നടത്തിയത്.
  • ടീം മാനേജര്‍ കാര്‍ലോസ് ക്യുയേരോസ് കളിക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും അവകാശം ഉണ്ടെന്ന് പറയുകയും ചെയ്തു.
  • ഇംഗ്ലണ്ടിലെ ബ്രെന്റ്‌ഫോർഡ് ക്ലബിനായി കളിക്കുന്ന ഇറാന്റെ മിഡ്‌ഫീൽഡർ സമൻ ഗോഡോസ് തന്റെ രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് എല്ലാ ദിവസവും തന്റെ ടീമംഗങ്ങളോട് സംസാരിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.
  • ഇറാന്‍ ദേശീയ ടീമിന്റെ ബാനർ ടെഹ്‌റാനിൽ കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 six reasons to watch iran vs england game