ഫിഫ ഫുട്ബോള്‍ ലോകകപ്പിന് മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഫുട്ബോള്‍ മാമാങ്കത്തിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. കളിപ്രേമികള്‍ക്ക് ആറാടാന്‍ ഖത്തിറിലാകുമൊ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്നുപയോഗത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. നിയമം ലംഘിക്കുന്നവര്‍ എന്തായാലും അഴിക്കുള്ളിലാകുമെന്ന് അറിയമല്ലോ?
Also Read: FIFA World Cup 2022: ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുമായി ഫിഫ; അറിയാം
വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം കാര്യങ്ങളിലേക്ക് കടന്നാല്‍ ഏഴു വര്‍ഷം വരെയായിരിക്കും തടവുശിക്ഷ.
ലോകകപ്പിനെത്തുന്ന കളിപ്രേമികള്ക്കെല്ലാം ഇത് ബാധകമായിരിക്കും. അവിവാഹിതരായ സ്ത്രീപുരുഷന്മാര് താമസത്തിന് മുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത മേല്‍വിലാസമുള്ള അവിവാഹിതരെ ബുക്കിങ്ങില്‍ നിന്ന് വിലക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ലൈംഗിക നിയന്ത്രണം മാത്രമല്ല മദ്യപാനത്തിനും പൊതുസ്ഥലങ്ങളില്‍ വിലക്കുണ്ട്. അതുകൊണ്ടു തന്നെ ഖത്തര്‍ അധികൃതര്‍ പാര്‍ട്ടികള്‍ക്കും പൂട്ടിടുമെന്ന് സംശയം വേണ്ട. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നതിനാല്‍ ചിലപ്പോള്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലഹരി മരുന്നിന്റെ കാര്യത്തില്‍ ഖത്തര്‍ അല്‍പ്പം കടുപ്പമാണ്. ലഹരി മരുന്ന് ഖത്തറിലേക്ക് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കുമെന്നാണ് വിവരം.
Also Read: FIFA World Cup 2022: ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്; ഖത്തറില്‍ ബൂട്ടഴിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍