FIFA World Cup 2022: Quarter Final Matches, Time, Live Streaming Details: 32 ടീമുകളുമായി തുടങ്ങിയ ഖത്തര്‍ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ടെണ്ണം മാത്രം. അപ്രതീക്ഷിത കുതിപ്പും അട്ടിമറികളും കണ്ട ഗ്രൂപ്പ് ഘട്ടത്തിനും പ്രീ ക്വാര്‍ട്ടറിനും ശേഷം ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് പോരാട്ടം.
ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, അര്‍ജന്റീന, ബ്രസീല്‍, ക്രൊയേഷ്യ, മൊറോക്കൊ, പോര്‍ച്ചുഗല്‍ എന്നിവരാണ് അവസാന എട്ടിലെത്തിയത്. ഇന്നലെത്തെ പോര്‍ച്ചുഗല്‍ – സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തോടെയാണ് പ്രീ ക്വാര്‍ട്ടര്‍ പൂര്‍ത്തിയായത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒന്‍പതാം തീയതിയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം
ഡിസംബര്‍ 09
ബ്രസീല്‍ – ക്രൊയേഷ്യ
ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
അര്‍ജന്റീന – നെതര്‍ലന്‍ഡ്സ്
ഇന്ത്യന്‍ സമയം രാത്രി 12.30 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഡിസംബര്‍ 10
പോര്‍ച്ചുഗല്‍ – മൊറോക്കൊ
ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഇംഗ്ലണ്ട് – ഫ്രാന്‍സ്
ഇന്ത്യന്‍ സമയം രാത്രി 12.30 ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
തത്സമയ സംപ്രേഷണ വിവരങ്ങള്‍
എല്ലാ മത്സരങ്ങളുടേയും തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18 ചാനലില്‍ കാണാന്‍ കഴിയും. ജിയൊ സിനിമ ആപ്ലിക്കേഷനിലാണ് ലൈവ് സ്ട്രീമിങ്.