FIFA World Cup 2022: ഫിഫ ഫുട്ബോള്‍ ലോകപ്പിന്റെ കലാശപ്പോരില്‍ ആര് മുന്നേറുമെന്നറിയാന് ഇനി മണിക്കൂറുകള്‍ മാത്രം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് കിരീടം നിലനിര്‍ത്താനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. 1986-ന് ശേഷം ലോകകപ്പ് നേടിയിട്ടില്ല എന്ന ദുഖം മാറ്റാന്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും അവസരമൊരുങ്ങിയിരിക്കുകയാണ് ഖത്തറില്‍.
ആര് കിരീടം ചൂടിയാലും കാത്തിരിക്കുന്നത് കോടികളുടെ സമ്മാനപ്പെരുമഴയാണ്. വിജയികള്‍ക്ക് ലഭിക്കുക 42 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഏകദേശം 347 കോടി രൂപയോളം. രണ്ടാം സ്ഥാനത്ത് എത്തുവര്‍ക്ക് കിട്ടുക 30 മില്യണ്‍ അമേരിക്കന്‍ ഡോളറുമാണ്. ഇത് ഏകദേശം 248 കോടി രൂപ വരും. മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുവര്‍ക്കും വന്‍ തുകയാണ് ഫിഫ കാത്തു വച്ചിരിക്കുന്നത്.
മൂന്ന് സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ലഭിക്കുക, 223 കോടി രൂപ. ക്രൊയേഷ്യയാണ് ഇത്തവണ മൂന്നാം സ്ഥാനത്തെത്തിയത്. ലൂസേഴ്സ് ഫൈനലില്‍ പരാജയപ്പെട്ട് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മൊറോക്കോയ്ക്ക് ലഭിക്കുന്നത് 25 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്, 206 കോടി രൂപ.
പ്രീ ക്വാര്‍ട്ടറിലും, ക്വാര്‍ട്ടര്‍ ഫൈനലിലും എത്തിയ ടീമുകള്‍ക്കും പ്രത്യേകമാണ് സമ്മാനത്തുക. ഇത്തവണ ലോകകപ്പില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ഒന്‍പത് മില്യണ്‍ (74 കോടി രൂപ) അമേരിക്കന്‍ ഡോളര്‍ ലഭിക്കും. ഇതിന് പുറമെ തയാറെടുപ്പുകള്‍ക്കായി 1.5 മില്യണ്‍ അമേരിക്കന്‍ ഡോളറും ടീമുകള്‍ക്ക് ഫിഫ നല്‍കുന്നുണ്ട്.