FIFA World Cup 2022: Portugal vs Morocco Quarter Final Match Live Streaming, When and Where to Watch: ഫിഫ ലോകകപ്പിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കൊ സെമി ഫൈനലില്‍. 42-ാം മിനുറ്റില്‍ യൂസഫ് എന്‍ നെസീരിയാണ് മൊറോക്കോയുടെ ഏക ഗോള്‍ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കൊ.
പന്തടക്കത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗല്‍ പതറി തുടങ്ങിയത് 25 മിനുറ്റുകള്‍ക്ക് ശേഷമായിരുന്നു. കൗണ്ടര്‍ അറ്റാക്കുകളുമായി മൊറോക്കന്‍ താരങ്ങള്‍ പൊര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്തു. യാഹിയ എല്‍ ഇദ്രിസിയുടെ പാസില്‍ തലവച്ചാണ് നസീരി ഗോള്‍ നേടിയത്.
ഗോള്‍ മടക്കാന്‍ നിമിഷങ്ങള്‍ മാത്രമെ മുന്നിലുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗല്‍ ആക്രമണം അഴിച്ചു വിട്ടു. സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് പറങ്കിപ്പടയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. യുവതാരം ജാവോ ഫെലിക്സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഒരു ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. റൂബന്‍ നവാസിനേയും റാഫേല്‍ ഗുറൈറോയേം പിന്‍വലിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ജാവൊ ക്യാന്സാലൊ എന്നിവരെ കളത്തിലെത്തിച്ചു. പക്ഷെ മൊറോക്കോയുടെ പ്രതിരോധ കോട്ട തകര്‍ക്കാനായില്ല.
രണ്ടാം പകുതിയില്‍ എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോര്‍ച്ചുഗലിനായി. റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ജാവൊ ഫെലിക്സ് തൊടുത്ത ഷോട്ട് ഗോളെന്ന് ഉറപ്പിച്ചെങ്കിലും മൊറോക്കോയുടെ കാവല്ക്കാരന് ബോണൊ തട്ടിയകറ്റി. മത്സരത്തിന്റെ അവസാന നിമിഷം റൊണാള്‍ഡൊ തൊടുത്ത ഷോട്ടും ബോണൊ കൈപ്പിടിയിലൊതുക്കിയതോടെ പറങ്കിപ്പടയുടെ പോരാട്ടം അവസാനിച്ചു.
പോര്‍ച്ചുഗല്‍ – മൊറോക്കൊ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവിശദാംശങ്ങള്‍: Details of Portugal vs Morocco FIFA World Cup Quarter Final Match Details
Portugal vs Morocco FIFA World Cup Quarter Final Match Time: മത്സര സമയം?
പോര്‍ച്ചുഗല്‍ – മൊറോക്കൊ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ആരംഭിക്കും.
Where can watch Details of Portugal vs Morocco FIFA World Cup Quarter Final Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
പോര്‍ച്ചുഗല്‍ – മൊറോക്കൊ ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Details of Portugal vs Morocco FIFA World Cup Quarter Final Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
പോര്‍ച്ചുഗല്‍ – മൊറോക്കൊ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.